പേട്ടയ്ക്ക് ശേഷം വിജയ് സേതുപതിയുടെ പുതിയ സിനിമ.! സിന്ധുബാദിന്റെ ഫസ്റ്റ്ലുക്ക് പുറത്ത്

Malayalilife
പേട്ടയ്ക്ക് ശേഷം വിജയ് സേതുപതിയുടെ പുതിയ സിനിമ.! സിന്ധുബാദിന്റെ ഫസ്റ്റ്ലുക്ക് പുറത്ത്

ക്കള്‍ സെല്‍വന്‍ വിജയ് സേതുപതി നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് സിന്ദുബാദ്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങള്‍ വഴി വിജയ് സേതുപതിയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്ത് വിട്ടു. ചുരുങ്ങിയ കാലം കൊണ്ട് സിനിമയില്‍ സജീവമായി തിളങ്ങിയ നടനു ഇന്ന് സിനിമയില്‍ സ്റ്റാര്‍ പദവിലാണ് നില്‍ക്കുന്നത്. മലയാളത്തിന്റെ മരുമകനായ വിജയ് സേതുപതിയോട് മലയാളികല്‍ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്.   

സേതുപതിയുടെ തന്നെ പന്നയ്യാരും പദ്മിനിയും സേതുപതി എന്നീ ചിത്രങ്ങളൊരുക്കിയ എസ് യു അരുണ്‍ കുമാറാണ് സിന്ദുബാദ് ഒരുക്കുന്നത്. ഇരുവരുമൊന്നിക്കുന്ന മൂന്നാമത്തെ സിനിമ കൂടിയാണിത്. കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ് രാജരാജനാണ് സിനിമ നിര്‍മ്മിക്കുന്നത്.
യുവന്‍ ശങ്കര്‍ രാജ ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നു. സിന്ദുബാദിനു പുറമെ മാമനിതന്‍ എന്ന സിനിമയും മക്കള്‍സെല്‍വന്റെതായി ഒരുങ്ങുന്ന ചിത്രമാണ്. സേതുപതിയുടെ മുന്‍സിനിമകള്‍ സംവിധാനം ചെയ്തിട്ടുളള സീനു രാമസാമിയാണ് ചിത്രമൊരുക്കുന്നത്.

രജനീകാന്തിനൊപ്പമുളള പേട്ട ആയിരുന്നു സേതുപതിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയിരുന്നത്. പൊങ്കല്‍ റിലീസായി എത്തിയ ചിത്രം വിജയകരമായാണ് എല്ലാ കേന്ദ്രങ്ങളിലും മുന്നേറികൊണ്ടിരിക്കുന്നത്.

vijayseethupath-new-film-after hit-petta

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES