സൈക്കിളിൽ പോയതിനു പിന്നാലെ അടുത്ത ചിത്രവും വൈറൽ; ദളപതിയെ എയർപോർട്ടിൽ വച്ച് കണ്ട ആരാധകർ തടിച്ച് കൂടി; വീണ്ടുമൊരു വിജയ് ചിത്രം വൈറലായി

Malayalilife
സൈക്കിളിൽ പോയതിനു പിന്നാലെ അടുത്ത ചിത്രവും വൈറൽ; ദളപതിയെ എയർപോർട്ടിൽ വച്ച് കണ്ട ആരാധകർ തടിച്ച് കൂടി; വീണ്ടുമൊരു വിജയ് ചിത്രം വൈറലായി

മിഴ് ചലച്ചിത്രരംഗത്തെ ഒരു പ്രമുഖ നടനും പിന്നണിഗായകനുമാണ് വിജയ് എന്നറിയപ്പെടുന്ന ജോസഫ് വിജയ് ചന്ദ്രശേഖർ.ആരാധകർ ഇദ്ദേഹത്തെ സ്നേഹപൂർവ്വം "ദളപതി" എന്ന് വിളിക്കാറുണ്ട് . തമിഴ് സിനിമാ ചരിത്രത്തിൽ രജനികാന്ത് കഴിഞ്ഞാൽ ഏറ്റവും ജനപ്രീതി ഉള്ള നടനും ഏറ്റവും വലിയ വിജയചിത്രങ്ങളും ഈ നടന് അവകാശപ്പെടാവുന്നതാണ് .1997, 2005 വർഷങ്ങളിൽ തമിഴ്നാട് സർക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം നേടി. പൂവേ ഉനക്കാക, കാതലുക്ക് മര്യാദൈ, തുള്ളാത മനവും തുള്ളും, ഷാജഹാൻ, ഗില്ലി, പോക്കിരി, തുപ്പാക്കി, കത്തി എന്നിവയാണ് പ്രമുഖ ചിത്രങ്ങൾ.

തെരഞ്ഞെടുപ്പ് ദിവസം സൈക്കിളില്‍ പോളിംഗ് ബൂത്തിലേക്ക് പോയ ദളപതി വിജയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പെട്രോള്‍ വില വര്‍ധനയിലുളള നടന്റെ പ്രതിഷേധമാണ് ഇതെന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ വീട്ടില്‍ നിന്നും പോളിംഗ് ബൂത്ത് അടുത്തായതുകൊണ്ടാണ് താരം സൈക്കിളില്‍ പോയതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. തെരഞ്ഞെടുപ്പിന് പിന്നാലെ ദളപതി വിജയുടെതായി വന്ന പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരിക്കുകയാണ്‌. ഏയര്‍പോര്‍ട്ടില്‍ നിന്നുളള ദളപതിയുടെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇന്നലെ വൈകീട്ടോടെയാണ് വിജയ് ചെന്നൈ ഏയര്‍പോര്‍ട്ടിലെത്തിയത്.

പുതിയ ചിത്രത്തിന്‌റെ ഷൂട്ടിംഗിനായി ജോര്‍ജ്ജിയയിലേക്കാണ് നടന്‍ പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന വിജയുടെ പുതിയ ചിത്രം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന സിനിമയില്‍ പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്. ദളപതി 65 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററിന്‌റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് വിജയുടെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് ഇത്തവണയും വിജയ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

vijay thalapathy tamil airport cycle fans movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES