മലയാളക്കര നെഞ്ചോട് ചേര്‍ത്ത സിനിമയാണ് നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ തമിഴ് ചിത്രം 96. സിനിമയിലെ അഭിനയത്തോടൊപ്പം കേരളക്കരയിലും വിജയ് സേതുപതി ആരാധകര്‍ കൂടി. അദ്ദേഹത്തിന്റെ അഭിനയമികവിനോടൊപ്പം എടുത്ത് പറയേണ്ട ഒന്നാണ് ആരാധകരോട് ഉള്ള പെരുമാറ്റവും. വളരെ സിംപിള്‍ ആയി എല്ലാ ആരാധകരെയും ഒരുപോലെ കണ്ട് ചേര്‍ത്ത് നിര്‍ത്തി ഫോട്ടോ എടുക്കാറുള്ള താരത്തിന്റെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
തന്റെ പുതിയ ചിത്രം മാമനിതന്റെ ഷൂട്ടിങിനായി ആലപ്പുഴയില്‍ എത്തിയിരിക്കുകയാണ് താരം. ഷൂട്ടിംങ് തുടങ്ങിയ അന്ന് മുതല്‍ അദ്ദേഹത്തെ കാണാന്‍ എത്തിയ ആരാകരുടെ തിരക്കായിരുന്നു. ആഗ്രഹിക്കുന്നവര്‍ക്കൊപ്പമെല്ലാം സെല്‍ഫി എടുത്തും കൈയില്‍ ചുംബിച്ചും താരം അലോസരം കാണിക്കാതെ പെരുമാറുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം താരത്തിനെ ബുദ്ധിമുട്ടിച്ചുകൊണ്ടായിരുന്നു ആരാധകരുടെ ആവേശം. എന്നാല്‍ പോലും സന്തോഷത്തോടെ ചിരിച്ചുകൊണ്ടായിരുന്നു വിജയ് സേതുപതി എല്ലാവര്‍ക്കും സെല്‍ഫിക്ക് നിന്ന് കൊടുത്തത്.
വരുന്ന എല്ലാ ആളുകള്‍ ആയിട്ട് ഇദ്ദേഹം ഒരു മടിയോ, ജാടയോ ഒന്നും ഇല്ലാതെ 2 ദിവസം ആയിട്ട് സെല്‍ഫി ചിത്രങ്ങള്‍ എടുക്കാന്‍ നിന്ന് കൊടുക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയില്‍ അദ്ദേഹത്തിനെ സ്‌നേഹിച്ച കൊല്ലുന്ന ആരാധകരെയാണ് കാണാന്‍ സാധിക്കുന്നത്. കാറില്‍ കയറാനാകാത്ത വിധം വിജയ് സേതുപതിയെ ഞെരുക്കിയും ശാരീരികമായി വേദനിപ്പിച്ചും ഇങ്ങനെ സ്നേഹം പ്രകടിപ്പിക്കുന്നത് കേരളത്തിലെ പ്രേക്ഷക സമൂഹത്തിന് തന്നെ അപമാനമാണെന്നും പറഞ്ഞ് നിരവധി പേരാണ് വീഡിയോയില്‍ കമന്റ് ചെയ്ത് എത്തിയിരിക്കുന്നത്.