Latest News

ഓട്ടോ ഡ്രൈവറായി വിജയ് സേതുപതിയും മണികണ്ഠന്‍ ആചാരിയും ഷൂട്ടിങിനായി ആലപ്പുഴയില്‍; ജനക്കൂട്ടത്തിനിടയിലൂടെ സാധാരണക്കാരനെപ്പോലെ വിജയ് സേതുപതി; ഇഷ്ടതാരത്തെ കണ്ടതോടെ ആര്‍പ്പ് വിളികളുമായി ആരാധകര്‍

Malayalilife
 ഓട്ടോ ഡ്രൈവറായി  വിജയ് സേതുപതിയും മണികണ്ഠന്‍ ആചാരിയും ഷൂട്ടിങിനായി ആലപ്പുഴയില്‍; ജനക്കൂട്ടത്തിനിടയിലൂടെ സാധാരണക്കാരനെപ്പോലെ വിജയ് സേതുപതി; ഇഷ്ടതാരത്തെ കണ്ടതോടെ ആര്‍പ്പ് വിളികളുമായി ആരാധകര്‍

ചുരുങ്ങിയ കാലം കൊണ്ട് കേരളക്കരയും തമിഴ് ജനതയും ഇത്രയധികം നെഞ്ചേറ്റിയ മറ്റൊരു തമിഴ് താരം ഉണ്ടോയെന്ന് സംശയമാണ്. വിജയ് സേതുപതിയെ അഭിനയത്തിനൊപ്പം ആരാധകരുടെ പ്രിയതാരമാക്കുന്നത്  വിനയവും ഇടപെടലുകളുമൊക്കെ ആണ്. ഇപ്പോളിതാ നടനോടുള്ള ഇഷ്ടവും നടന് കേരള ജനതയോടുള്ള സ്നേഹവും വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് ചര്‍ച്ചയാകുന്നത്. ഒരു ചിത്രത്തിന്റെ ഷൂട്ടിനായി ആലപ്പുഴയിലെത്തിയ നടന് ആരാധകര്‍ നല്കുന്ന സ്നേഹും നടന്‍ അവരോട് കാട്ടുന്ന അടുപ്പവുമായി വീഡിയോയില്‍ ഉള്ളത്.

ആലുപ്പുഴയില്‍ നടന്‍ എത്തിയത് അറിഞ്ഞ് നിരവധി ആരാധകരാണ് ഷൂട്ടിങ് പരിസരത്ത് വന്നുകൂടിയത്. ഇതോടെ ചിത്രീകരണത്തിന്റെ ഇടവേളയില്‍ പുറത്തിറങ്ങി കൂടി നിന്ന ആരാധകര്‍ക്കിടയിലൂടെ ലുങ്കിയും കാക്കി കുപ്പായുമണിഞ്ഞെത്തിയ നടന്‍ നടന്ന് നീ്ങ്ങുകയായിരുന്നു. മാത്രമല്ല നോക്കി നിന്ന കാണികള്‍ കൈ കൊടുക്കുകയും ചെയ്തു. വിജയ് ഒരുമിച്ച് നിന്ന് ഒരു ചിത്രമെടുത്തോട്ടെ എന്നുചോദിച്ച് ആരാധകനോട്, ഇപ്പോള്‍ ഷൂട്ടിലാണെന്നും ഇതു കഴിഞ്ഞിട്ട് ആവാമെന്നും പറഞ്ഞു. തിരക്കിനിടയില്‍ തന്നെ തൊടാന്‍ കൈനീട്ടിയ ആരാധകന്റെ കയ്യില്‍ ചുംബിച്ചാണ് വിജയ് സ്‌നേഹമറിയിച്ചത്. തിരക്കിനിടയിലും താരജാഡയില്ലാതെയുള്ള ഇടപെടല്‍ ആരാധകരെ സന്തോഷപ്പെടുത്തുന്നതിലും ഉപരിയായി അത്ഭുതപ്പെടുത്തിയെന്നതാണ് സത്യം.

ആലപ്പുഴ ബീച്ചിലെ കയര്‍ കോര്‍പ്പറേഷന്‍ ഗോഡൗണിലായിരുന്നു ഇന്നലെ ചിത്രത്തിന്റെ ഷൂട്ടിങ്. മാരാരികുളത്താണ് ഇപ്പോള്‍ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.അഞ്ചു ദിവസം സിനിമയുടെ ചിത്രീകരണത്തിനായി വിജയ് സേതുപതി ആലപ്പുഴയിലുണ്ടാവും.മ ലയാളത്തിന്റെ മണികണ്ഠന്‍ ആചാരിയും സേതുപതിയൊക്കൊപ്പം സിനിമയിലുണ്ട്. വിജയ് സേതുപതിക്കൊപ്പം ലൊക്കേഷനില്‍ നിന്നുള്ള ചിത്രവും മണികണ്ഠന്‍ പങ്കുവെച്ചു. ഓട്ടോ ഡ്രൈവര്‍മാരുടെ വേഷത്തിലാണ് ഇരുവരും അഭിനയിക്കുന്നത്.മാമനിതന്‍ എന്നാണ് സിനിമയുടെ പേര്.

ഡിസംബര്‍ 15ന് മധുരയില്‍ കഴിഞ്ഞ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ വാരണസിയില്‍ പൂര്‍ത്തിയായി. കേരളത്തിലെ രണ്ടാം ഷെഡ്യൂളിന് ശേഷം രാമേശ്വരത്താണ് അടുത്ത ചിത്രീകരണം. സീനു രാമസാമിയും വിജയ് സേതുപതിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഗായത്രി ശങ്കര്‍ നായികയാകുന്നു. ഇളയരാജ കുടുംബമാണ് സംഗീതം. ഇളയരാജയും യുവന്‍ ശങ്കര്‍ രാജയും കാര്‍ത്തിക് രാജയും ഒരുമിച്ച് സംഗീതം നിര്‍വഹിക്കുന്ന ആദ്യ സിനിമ കൂടിയാണ് മാമനിതന്‍.

vijay-sethupathi-in-alappuzha-new-film-shoot

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES