കുറച്ചുകാലമായി ഞാന്‍ പങ്കാളിയെ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്; ഞാന്‍ ഇപ്പോള്‍ വിവാഹത്തിന് തയ്യാറായിട്ടില്ല; ഒരുപക്ഷെ രണ്ട് വര്‍ഷത്തിനുള്ളില്‍ അത് ചിലപ്പോള്‍ സംഭവിച്ചേക്കാം; വിവാഹത്തെക്കുറിച്ച് വിജയ് ദേവരക്കൊണ്ടയ്ക്ക് പറയാനുള്ളത്

Malayalilife
 കുറച്ചുകാലമായി ഞാന്‍ പങ്കാളിയെ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്; ഞാന്‍ ഇപ്പോള്‍ വിവാഹത്തിന് തയ്യാറായിട്ടില്ല; ഒരുപക്ഷെ രണ്ട് വര്‍ഷത്തിനുള്ളില്‍ അത് ചിലപ്പോള്‍ സംഭവിച്ചേക്കാം; വിവാഹത്തെക്കുറിച്ച് വിജയ് ദേവരക്കൊണ്ടയ്ക്ക് പറയാനുള്ളത്

വിജയ് ദേവരക്കൊണ്ടയും സാമന്തയും ഒന്നിക്കുന്ന ഖുശി റിലിസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊേമാഷന്റെ ഭാഗമായി  ട്രെയിലര്‍ ലോഞ്ച് ഇവന്റിന്റെ വിജയ് ദേവരകൊണ്ട പങ്കെടുത്ത് സംസാരിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
മുപ്പത്തിനാലുകാരനായ വിജയ് ദേവരകൊണ്ട നടി രശ്മിക മന്ദാനയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കുന്ന സാ?ഹര്യത്തിലാണ് തന്റെ മാരേജ് പ്ലാനിനെ കുറിച്ചും വിവാഹം എപ്പോഴുണ്ടാകും എന്ന ആരാധകരുടെ സംശയത്തിനും മറുപടി നല്‍കിയത്. 

വിവാഹ ജീവിതം വേണമെന്നത് താനും ഇപ്പോള്‍ ആ?ഗ്രഹിക്കുന്ന ഒന്നാണെന്നും പ്രസംഗത്തിനിടെ നടന്‍ പറഞ്ഞു. 'വിവാഹം എന്ന ഐഡിയയുമായി ഇപ്പോള്‍ ഞാന്‍ സംതൃപ്തനാണ്. ഇതിന് മുമ്പ് വിവാഹം എന്ന കാര്യം എനിക്ക് ചുറ്റും നിന്നും ആരെങ്കിലും പറയുന്നത് കേട്ടാല്‍ ഞാന്‍ പെട്ടെന്ന് പ്രകോപിതനാവുകയും അസ്വസ്ഥനാവുകയും ചെയ്യുമായിരുന്നു.'

എന്നാല്‍ ഇന്ന് ഞാന്‍ ആ വിഷയത്തെ കുറിച്ച് സംസാരിക്കുന്നു. എന്റെ സുഹൃത്തുക്കള്‍ വിവാഹിതരായികുടുംബ ജീവിതം നയിക്കുന്നത് കാണുമ്പോള്‍ ഞാന്‍ സന്തോഷിക്കുകയും അവരുടെ ജീവിതം കണ്ട് ആസ്വദിക്കുകയും ചെയ്യാറുണ്ട്. സന്തോഷകരമായ ദാമ്പത്യങ്ങള്‍ എനിക്കും കാണാന്‍ ഇഷ്ടമാണ്. അതുപോലെ തന്നെ പ്രശ്നകരമായ വിവാഹ ജീവിതങ്ങളും ഞാന്‍ ആസ്വദിക്കുന്നു.' 'എല്ലാം വിനോദമാണ്. അതുപോലെ തന്നെ എനിക്ക് ഒരു ദാമ്പത്യ ജീവിതം ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അത് ജീവിതത്തില്‍ എല്ലാവരും അനുഭവിക്കേണ്ട അധ്യായമാണ്. കുറച്ചുകാലമായി ഞാന്‍ പങ്കാളിയെ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ വിവാഹത്തിന് തയ്യാറായിട്ടില്ല.'

'ഒരുപക്ഷെ രണ്ട് വര്‍ഷത്തിനുള്ളില്‍ അത് ചിലപ്പോള്‍ സംഭവിച്ചേക്കാം... എന്താണ് നടക്കുന്നതെന്ന് നമുക്ക് നോക്കാമെന്നാണ്', വിജയ് പറഞ്ഞത്. ഗീത ഗോവിന്ദം റിലീസിന് ശേഷം വിജയിയും രശ്മികയും അടുത്ത സുഹൃത്തുക്കളാണ്. എന്നാല്‍ ഇവര്‍ വെറും സുഹൃത്തുക്കള്‍ മാത്രമല്ല താരങ്ങള്‍ പ്രണയത്തിലാണെന്നാണ് പ്രചരിക്കുന്ന ?ഗോസിപ്പുകള്‍. ഇരുവരും പ്രണയത്തിലാണ് എന്ന വാര്‍ത്ത പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ വരുമ്പോള്‍ ഇരുതാരങ്ങളും ഒരിക്കലും തങ്ങളുടെ സ്വകാര്യ കാര്യങ്ങള്‍ പരസ്യമാക്കിയിരുന്നില്ല. എന്നാല്‍ പല വേദികളിലും ഇരുവരും ഒന്നിച്ച് പങ്കെടുക്കുന്നത് അടക്കം പതിവാണ്. ഇക്കഴിഞ്ഞ ന്യൂഇയര്‍ ദിനത്തില്‍ വിജയ് പങ്കുവെച്ച ചിത്രം വൈറലായതോടെ ഇരുവരും പ്രണയത്തിലാണെന്ന ?ഗോസിപ്പിന് ശക്തി കൂടിയിട്ടുണ്ട്. ഒരു പൂളില്‍ കയ്യില്‍ ഷാംപെയിനുമായി സൂര്യന്റെ പാശ്ചാത്തലത്തില്‍ നില്‍ക്കുന്ന വിജയിയായിരുന്നു വൈറല്‍ ഫോട്ടോയില്‍.

ഇതേ പാശ്ചാത്തലത്തില്‍ നിന്നും രശ്മികയും ഒരു ചിത്രം ഇട്ടിട്ടുണ്ട് ഇന്‍സ്റ്റഗ്രാമില്‍. എന്നാല്‍ അത് കഴിഞ്ഞ ഒക്ടോബറിലാണ്. വാട്ടര്‍ ബേബി എന്ന ക്യാപ്ഷനോടെ രശ്മിക അന്ന് പങ്കുവെച്ച ചിത്രത്തിന്റെ അതേ പാശ്ചത്തലത്തിലാണ് വിജയിയുടെ വൈറലായ ചിത്രം എന്നതാണ് ആരാധകര്‍ കണ്ടെത്തിയത്. അതായത് കഴിഞ്ഞ ഒക്ടോബറില്‍ ഇരുതാരങ്ങളും ഒന്നിച്ച് മാലിദ്വീപില്‍ അവധിക്കാലം ചിലവഴിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇരുതാരങ്ങളും ഇതില്‍ സ്ഥിരീകരണം നല്‍കിയിരുന്നില്ല. ഇരുവരും ഒന്നിക്കണമെന്ന് ആ?ഗ്രഹിക്കുന്ന നിരവധി ആരാധകരുണ്ട്.

vijay deverakonda open up

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES