Latest News

ജീവിതത്തില്‍ കയറ്റവും ഇറക്കവും ഉണ്ടാകും; നമ്മള്‍ തളരാതെ നില്‍ക്കുക;  നമ്മളെ ആശ്രയിച്ച് കുടുംബമുണ്ട്, ജോലിക്കാരുണ്ട്; ഒരുപാട് പേര്‍ ഞാന്‍ തിരിച്ചുവരാന്‍ വേണ്ടി കാത്തിരിക്കുന്നുണ്ട്; ജീവിതത്തില്‍ പല തരത്തില്‍ വെല്ലുവിളികള്‍ ഉണ്ടാകും: വിജയ് ബാബുവിന് പറയാനുള്ളത്

Malayalilife
ജീവിതത്തില്‍ കയറ്റവും ഇറക്കവും ഉണ്ടാകും; നമ്മള്‍ തളരാതെ നില്‍ക്കുക;  നമ്മളെ ആശ്രയിച്ച് കുടുംബമുണ്ട്, ജോലിക്കാരുണ്ട്; ഒരുപാട് പേര്‍ ഞാന്‍ തിരിച്ചുവരാന്‍ വേണ്ടി കാത്തിരിക്കുന്നുണ്ട്; ജീവിതത്തില്‍ പല തരത്തില്‍ വെല്ലുവിളികള്‍ ഉണ്ടാകും: വിജയ് ബാബുവിന് പറയാനുള്ളത്

രു ഇടവേളയ്ക്കു ശേഷം സിനിമകളുമായി സജീവമായിരിക്കുകയാണ് നിര്‍മാതാവും അഭിനേതാവുമായ വിജയ് ബാബു. ഫ്രൈഡേ ഫിലിംസിന്റെ പത്തൊമ്പതാമത് ചിത്രമായ 'എങ്കിലും ചന്ദ്രികേ' റിലീസിനൊരുങ്ങുകയാണ്. അദ്ദേഹത്തിന്റെ നിര്‍മ്മാണകമ്പനിയായ ഫ്രൈഡേ ഫിലിംസിന്റെ പത്തൊമ്പതാമത് ചിത്രമാണ് 'എങ്കിലും ചന്ദ്രികേ'. ചിത്രത്തിന്റെ പ്രോമോഷന്റെ ഭാഗമായി മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ നേരിട്ട തിരിച്ചടികളെ താന്‍ എങ്ങനെ നോക്കിക്കാണുന്നു എന്ന് വിശദീകരിച്ചു.

ജീവിതത്തില്‍ കയറ്റവും ഇറക്കവും ഉണ്ടാകും. നമ്മള്‍ തളരാതെ നില്‍ക്കുക. കാരണം നമ്മളെ ആശ്രയിച്ച് ഒരുപാട് പേര്‍ കൂടെയുണ്ട്. കുടുംബമുണ്ട്, ജോലിക്കാരുണ്ട്. ഒരുപാട് പേര്‍ ഞാന്‍ തിരിച്ചു വരാന്‍ വേണ്ടി കാത്തിരിക്കുന്നുണ്ട്. തളരാതെ നില്‍ക്കുക, ശക്തമായി മുന്നോട്ടു പോകുക. അതിന്റെ ഭാഗമായാണ് ഈ തിരിച്ചു വരവ്. ജീവിതത്തില്‍ പല തരത്തില്‍ വെല്ലുവിളികളുണ്ടാകും. മുന്നോട്ടു പോകുക എന്നതാണ് എല്ലാവരോടും പറയുവാനുള്ളതെന്ന് അഭിമുഖത്തില്‍ പറഞ്ഞു.

ആദിത്യന്‍ ചന്ദ്രശേഖരന്‍ സംവിധാനം ചെയ്യുന്ന എങ്കിലും ചന്ദ്രികേമികച്ച കൂട്ടായ്മയില്‍ നിന്ന് വന്ന മനോഹരമായ ഒരു ചിത്രമാണ് എന്ന് പറഞ്ഞ വിജയ് ബാബു കുടുംബമായി വന്നാല്‍ സന്തോഷത്തോടെ ചിരിച്ചു കൊണ്ട് തിയറ്ററില്‍ നിന്നും പോകാന്‍ പറ്റുന്ന സിനിമയാണ് ഇത് എന്നും കൂട്ടിച്ചേര്‍ത്തു. സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, ബേസില്‍ ജോസഫ്, നിരഞ്ജന അനൂപ്, തന്‍വി റാം എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

നവാഗതനായ ആദിത്യന്‍ ചന്ദ്രശേഖരനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഉത്തര മലബാറിലെ ഒരിടത്തരം ഗ്രാമത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. പൂര്‍ണ്ണമായും ഇതൊരു നര്‍മ്മ ചിത്രംകൂടിയാണ്. നിരഞ്ജനാ അനൂപും തന്‍വി റാമുമാണ് നായികമാര്‍. അശ്വിന്‍, രാജേഷ് ശര്‍മ്മ, അഭിറാം രാധാകൃഷ്ണന്‍ എന്നിവരും തെരഞ്ഞെടുത്ത ഇരുപത്തിയഞ്ചോളം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

Read more topics: # വിജയ് ബാബു
vijay babu open up about his life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES