വിഘ്‌നങ്ങള്‍ മാറാന്‍ മല ചവിട്ടാനൊരുങ്ങി വിഘ്‌നേശ് ശിവനും; മകരവിളക്ക് ദിനത്തില്‍ അയ്യനെ കാണാന്‍ ശബരിമലയിലെത്താന്‍ തമിഴ് സംവിധായകന്‍; മാലയിട്ട് കറുപ്പുടുത്ത് കുറിതൊട്ട് നില്ക്കുന്ന ചിത്രം പങ്ക് വച്ച് നയന്‍സിന്റെ വിക്കി

Malayalilife
topbanner
വിഘ്‌നങ്ങള്‍ മാറാന്‍ മല ചവിട്ടാനൊരുങ്ങി വിഘ്‌നേശ് ശിവനും; മകരവിളക്ക് ദിനത്തില്‍ അയ്യനെ കാണാന്‍ ശബരിമലയിലെത്താന്‍ തമിഴ് സംവിധായകന്‍; മാലയിട്ട് കറുപ്പുടുത്ത് കുറിതൊട്ട് നില്ക്കുന്ന ചിത്രം പങ്ക് വച്ച് നയന്‍സിന്റെ വിക്കി

ണ്ഡലകാലം തുടങ്ങിയതോടെ  വ്രതമെടുത്ത്  അയ്യപ്പനെ കാണാനായി എത്താറുണ്ട് പല താരങ്ങളും. ഇപ്പോളിതാ തമിഴ് സിനിമാ സംവിധായകന്‍ വിഘ്‌നേഷ് ശിവനും ശബരിമല ദര്‍ശനം നടത്താനുള്ള തയാറെടുപ്പിലാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ചിത്രം പങ്കുവച്ച് ശബരിമല ദര്‍ശന കാര്യം അറിയിച്ചത്.

മല ചവിട്ടാന്‍ മാലയിട്ട് കറുപ്പുടുത്ത് കുറിതൊട്ട് നില്‍ക്കുന്ന ചിത്രമാണ് വിഘ്‌നേഷ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടെ സ്വാമിയേ ശരണമയ്യപ്പ എന്നും കുറിച്ചിട്ടുണ്ട്. മകര വിളക്ക് ദിനത്തില്‍ മലകയറാനാണ് വിഘ്‌നേഷിന്റെ തീരുമാനം.

അടുത്തിടെ കന്യാകുമാരിയിലും തിരുചെന്തൂര്‍ ക്ഷേത്രത്തിലും തൊഴുതിറങ്ങുന്ന നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. 'മൂക്കുത്തി അമ്മന്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനു മുന്‍പ് കന്യാകുമാരിയിലെ പ്രശസ്ത ക്ഷേത്രങ്ങളില്‍ പ്രിയപ്പെട്ടവനൊപ്പം തൊഴാന്‍ എത്തിയാണ് നയന്‍താര. ഇരുവര്‍ക്കുമായി പ്രത്യേക ദര്‍ശനത്തിനുള്ള സൗകര്യങ്ങള്‍ അമ്പലം ഭാരവാഹികള്‍ ഒരുക്കിയിരുന്നു. 

മൂക്കുത്തി അമ്മന്‍' എന്ന ചിത്രത്തില്‍ ദേവിയുടെ വേഷം അവതരിപ്പിക്കുന്നതിനാല്‍ ഷൂട്ട് തീരും വരെ വെജിറ്റേറിയനായിരിക്കുകയാണ് നയന്‍താര. ആര്‍ ജെ ബാലാജിയും എന്‍ ജെ ശരവണനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം ചിത്രം തിയേറ്ററുകളിലെത്തും

Read more topics: # വിഘ്‌നേഷ്
vignesh shivan visit to sabarimala

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES