കരിക്ക് എന്ന വെബ് സീരീസിലൂടെ സുപരിചിതയായ താരമാണ് വിദ്യ വിജയകുമാര്‍. ഇപ്പോള്‍ ശ്രീജിത്ത് വിജയന്റെ സംവിധാനത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായി തിയേറ്ററില്‍ എത്തിയ ഏറ്റവും പുതിയ സിനിമ് ഇടിയന്‍ ചന്തുവിലും താരം എത്തുന്നുണ്ട്.സിനിമാ മോഹവുമായി എത്തിയ വിദ്യ അപ്രതീക്ഷിതമായി ഒരു വെബ് സീരീസിലെത്തി ശ്രദ്ധ നേടികയായിരുന്നു, എന്നാല്‍ അതിനു മുന്നേ നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടുണ്ടെന്ന് വിദ്യ പറയുകയാണിപ്പോള്‍.
ഞാന്‍ ചെന്നൈയിലാണ് പഠിച്ചത്. സിനിമയിലെത്താന്‍ ആരുടേയും സപ്പോര്‍ട്ട് എനിക്കില്ല. അങ്ങനെ വീട്ടുകാരൊന്നും അറിയാതെ ഞാന്‍ കൊച്ചിയിലെത്തി പാലാരിവട്ടത്തെ ഒരു പെട്രോള്‍ പമ്പില്‍ വെച്ച് മേക്കപ്പിട്ട് മായാനദിയുടെ ഓഡീഷനു പോയിട്ടുണ്ട്. ആ സിനിമയില്‍ അവസരം കിട്ടേണ്ടത് ആയിരുന്നു. പക്ഷേ അന്നെനിക്ക് കിട്ടിയില്ല. ഒരുപാട് വിഷമിച്ചിട്ടുണ്ടെന്നാണ് വിദ്യ പഘ്ത് വച്ചത്.
വിവാദം നേരിട്ട 2016ലെ ഒരു റാംപ് വാക്കിനെക്കുറിച്ചും വിദ്യ പങ്ക് വച്ചു. തന്റെ കരിയറിലെ വലിയൊരു തെറ്റായിരുന്നു ആ റാംപ് വാക്ക് എന്നാണ് വിദ്യ പറയുന്നത്. സിനിമയില്‍ എങ്ങനെ എത്തിപ്പെടണം എന്ന് അറിയാതിരുന്ന സമയത്താണ് തനിക്ക് ഈ അവസരം വന്നതെന്നും അത് നല്ലൊരു മാര്‍ഗം ആയിരിക്കുമെന്നും താന്‍ തെറ്റിദ്ധരിച്ചതാണെന്നും വിദ്യ പറഞ്ഞു.
സിനിമയില്‍ അഭിനയിക്കാന്‍ മോഹമുണ്ടെങ്കിലും വീട്ടില്‍ നിന്നൊന്നും ഒരു തരത്തിലുള്ള സഹകരണവും ഉണ്ടായിരുന്നില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ഈ റാംപ് വാക്കിലേക്ക് അവസരം വരുന്നത്. അതിന്റെ ഭാ?ഗമായി രാവിലെ തൊട്ട് റിഹേഴ്‌സല്‍ എല്ലാം നടത്തി. റിഹേഴ്‌സല്‍ സമയത്ത് എനിക്കൊരു ?ഗൗണ്‍ ആയിരുന്നു അവര്‍ തന്നത്. അങ്ങനെ ഒരുപാട് സന്തോഷത്തില്‍ ഇരിക്കുകയായിരുന്നു. വൈകുന്നേരം ഒരാള്‍ എനിക്ക് ഡ്രസ്സ് കൊണ്ടു വന്നു. നോക്കുമ്പോള്‍ ആ ഗൗണിന് പകരം മറ്റൊരു വസ്ത്രം. എനിക്ക് അത് ഒട്ടും ചേരില്ലെന്ന് ആ വ്യക്തിയോട് പറഞ്ഞു.
'പക്ഷേ അയാള്‍ നിര്‍ബന്ധിച്ചു ആ ഡ്രസ്സ് തന്നെ തന്നു പോയി. തിരിച്ചത് വേണ്ട എന്ന് പറയാനുള്ള ധൈര്യവും അന്ന് ഇല്ലാതെ പോയി. അങ്ങനെയാണ് ആ വിവാദമായ റാംപ് വാക്ക് ഉണ്ടായത്. അതിനു ശേഷവും അത്തരം അവസരങ്ങള്‍ വന്നിട്ടുണ്ട്. പക്ഷേ പോയില്ല. വിദ്യ പറഞ്ഞു. സത്യത്തില്‍ ആ ഡ്രസ്സ് ധരിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന പറഞ്ഞപ്പോള്‍ ഇറങ്ങിപ്പോവാനാണ് അയാള്‍ പറഞ്ഞത്.' 'ഈ റാംപ് വാക്കിന്റെ കാര്യം എല്ലാവരോടും പറഞ്ഞതിനു ശേഷം ഇതില്‍ നിന്നും പിന്‍മാറുന്നത് ശരിയല്ല എന്ന് അവസാനം തോന്നി. അങ്ങനെയാണ് വിഷമം സഹിച്ച് ആ വസ്ത്രം തന്നെ ധരിച്ചത്. എനിക്കപ്പോള്‍ കരച്ചില്‍ ഒന്നും വന്നില്ല. വല്ലാത്ത മരവിപ്പായിരുന്നു.' വിദ്യ കൂട്ടിച്ചേര്‍ത്തു.
ഈ റാംപ് വാക്കില്‍ നിന്നും വ്യത്യസ്തമായൊരു അനുഭവമായിരുന്നു 2020ല്‍ വിദ്യക്ക് ലഭിച്ചത്. മിസ്സ് സൗത്ത് ഇന്ത്യ 2020ല്‍ മികച്ച പ്രകടനം കാഴ്ചവെച്ച ആ തൃശൂര്‍ക്കാരി പെണ്‍കുട്ടിയെ പലരും ശ്രദ്ധിച്ചിട്ടുള്ളത് പഴയ റാംപ് വാക്കിന്റെ ഓര്‍മയില്‍ ആവും. എന്നാല്‍ മിസ്സ് സൗത്ത് ഇന്ത്യയിലെ വസ്ത്രം താന്‍ സ്വന്തമായി ഡിസൈന്‍ ചെയ്യിപ്പിച്ച വസ്ത്രങ്ങളായിരുന്നുവെന്നും അതില്‍ ഇന്നും വലിയ ആത്മ സംതൃപ്തി ഉണ്ടെന്നും വിദ്യ പറഞ്ഞു. കൂടാതെ ആ ഷോയില്‍ മിസ്സ് റണ്ണറപ്പ് കൂടിയായിരുന്നു വിദ്യ.