ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം വേട്ടയ്യന്റെ ചിത്രീകരണം ആന് ധ്ര യിലെ കടപ്പയില്‍ പുരോഗമിക്കുന്നു. രജനികാന്തും ഫഹദ് ഫാസിലും കടപ്പ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.റാണ ദഗുബട്ടിയും ഈ ഷെഡ്യൂളിലുണ്ട്.
ഫഹദ് കൂടിയുള്ള ചില ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രീകരിക്കുന്ന വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആകുന്നത്. ഏതാനും ആഴ്ചകള്‍ കൊണ്ട് അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാവുമെന്നാണ് റിപ്പോര്‍ട്ട്. ജയ് ഭീം സംവിധായകന്‍ ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ആന്ധ്ര പ്രദേശിലെ കടപ്പ ജില്ലയില്‍ രണ്ട് ദിവസം മുന്‍പാണ് ആരംഭിച്ചത്.
രജനികാന്തിനൊപ്പം റാണ ദഗുബാട്ടിയുമൊക്കെ ഈ ഷെഡ്യൂളില്‍ അഭിനയിക്കുന്നുണ്ട്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന് കരുതപ്പെടുന്ന വേട്ടൈയനില്‍ റിതിക സിംഗ്, ദുഷറ വിജയന്‍, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം അമിതാഭ് ബച്ചനും ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
33 വര്‍ഷങ്ങള്‍ക്ക് ശേഷം രജനിയും ബച്ചനും വീണ്ടും ഒന്നിക്കുന്നു എന്നത് ചിത്രത്തിന്റെ മറ്റൊരു പ്രേത്യേകതയാണ്. ചിത്രത്തില്‍ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. അമിതാഭ് ബച്ചന്‍ എത്തുന്നത് ചീഫ് പൊലീസ് ഓഫീസര്‍ ആയാണ്. ലോകേഷ് കനകരാജ് ആണ് വേട്ടൈയന് ശേഷമുള്ള രജനികാന്ത് ചിത്രം സംവിധാനം ചെയ്യുക. അതിനടുത്ത രജനികാന്ത് ചിത്രം ഒരുക്കുക മാരി സെല്‍വരാജ് ആയിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.