Latest News

VT14; മെഗാ പ്രിന്‍സ് വരുണ്‍ തേജിനൊപ്പം നോറ ഫത്തേഹി

Malayalilife
 VT14; മെഗാ പ്രിന്‍സ് വരുണ്‍ തേജിനൊപ്പം നോറ ഫത്തേഹി

വൈര എന്റര്‍ടൈന്മെന്റ്‌സിന്റെ ബാനറില്‍ മോഹന്‍ ചെറുകുരി, ഡോ.വിജേന്ദര്‍ റെഡ്ഢി തീങ്കല എന്നിവര്‍ നിര്‍മിച്ച് പലാസ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കരുണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മെഗാ പ്രിന്‍സ് വരുണിന്റെ പതിനാലാം ചിത്രം. വമ്പന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രം വരുണ്‍ തേജിന്റെ കരിയറിലെ ഏറ്റവും ബഡ്ജറ്റ് കൂടിയ ചിത്രം കൂടിയാകും. 

മീനാക്ഷി ചൗധരി ചിത്രത്തില്‍ നായികയായി എത്തുന്നു. നോറ ഫത്തേഹിയും ചിത്രത്തിന്റെ ഭാഗമാകുന്നു. ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് നോറ അവതരിപ്പിക്കുന്നത്. ഒരു സ്പെഷ്യല്‍ ഗാനത്തിലും നോറ എത്തുന്നുണ്ട്.

വിശാഖപ്പെട്ടണത്തില്‍ 1960 കാലഘട്ടത്തിലാണ് ചിത്രം ഒരുങ്ങുന്നത്. അറുപതുകളുടെ ഫീല്‍ കിട്ടാനായുള്ള കഠിന ശ്രമത്തിലാണ് ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍. ഹൈദരാബാദില്‍ 27ന് ചിത്രത്തിന്റെ ലോഞ്ചിങ്ങ് ചടങ്ങുകള്‍ നടക്കും. ചിത്രത്തിലെ ബാക്കിയുള്ള അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും അന്ന് പ്രഖ്യാപിക്കും. പി ആര്‍ ഒ - ശബരി

Read more topics: # നോറ ഫത്തേഹി
varun thej and nora fethehi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES