ആദ്യ സിനിമ തമി ഇതിലെ മിയ സുഹ രംഗേ എന്ന് തുടങ്ങിയ ഗാനം ജനശ്രദ്ധ നേടിയതിന് പിന്നാലെ ചിങ്ങം ഒന്നിന് റിലീസ് ചെയ്ത 'രണ്ട് രഹസ്യങ്ങൾ' എന്ന ചിത്രത്തിൽ പുതിയ ഗാനവും ശബ്ദവും മലയാളി മനസ്സ് നെഞ്ചോട് ചേർത്തുതുകഴിഞ്ഞു.
വയനാട്ടിൽ നിന്നും മലയാള സിനിമ രംഗത്തേക്ക് എത്തുന്ന ഈ പുതുമുഖ ഗായിക വൈഗ സംഗീതംവും ഒരു തപസ്യയാക്കിയ ഗ്രാമീണ പെൺകുട്ടി. വയനാട്ടിൽ നിന്നും മലയാള സിനിമ രംഗത്ത് കാൽവെക്കുമ്പോൾ എല്ലാവരുടെയും പിന്തുണയാണ് വൈഗ തേടുന്നത് തന്റെ കഴിവുകൾ തിരിച്ചറിഞ്ഞു പാടാൻ അവസരം ഇനിയും ലഭിക്കും എന്ന പ്രതീക്ഷ പുലർത്തുന്ന വീട്ടിലെ സൗമ്യയായ വൈഗ നൃത്തം കൂടുതൽ അഭ്യസിക്കുന്നതിനായി കുടുംബത്തോടൊപ്പം ഇപ്പോൾ എറണാകുളം തൃപ്പൂണ്ണിതറയിൽ ആണ് താമസം.
വയനാട്ടിൽ നിന്നും ശ്രദ്ധേയർ ആയ നിരവധി നടന്മാർ നടിമാർ സംവിധായകർ ഒക്കെ ഉണ്ട് എങ്കിലും സിനിമ പിന്നണി ഗാന രംഗത്ത് ആരും ഇതുവരെ ശ്രദ്ധേയർ ആയിട്ടില്ല. വൈഗ നമ്പ്യാര്‍ (സൗമ്യ ) വിശ്വജിത്തിന്റെ സംഗീതത്തിൽ വിജയ കുമാർ പ്രഭാകരൻ രചന നിർവ്വഹിച്ച് പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ബിജിബാലിനൊപ്പം ആലപിച്ച ഗാനം ആഗസ്റ്റ് 17 ചിങ്ങം ഒന്നിന് റിലീസ് ചെയ്തു
സോഷ്യല്‍ മീഡിയയില്‍ പാടിയ ഒരു ഗാനം സംഗീത സംവിധായകന്‍ വിശ്വജിത്ത് കണ്ടതോടെയാണ് സിനിമാ വഴിയില്‍ വൈഗയ്ക്ക് അവസരം തെളിഞ്ഞത്.
സംഗീതാഭിരുചിയുള്ള കുടുംബത്തിൽ ജനിച്ച വൈഗയുടെ ആദ്യ ഗുരു അമ്മ സുചിത്രയാണ്. മൂന്ന് വയസുമുതൽ സംഗീതത്തിന്റെ ആദ്യപാഠങ്ങൾ അഭ്യസിച്ചു തുടങ്ങി. ഒപ്പം നൃത്തവും പരിശീലിച്ചു. സ്കൂൾ കലോൽസവങ്ങളിൽ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം എന്നിവയിൽ തുടർച്ചയായി സമ്മാനങ്ങൾ നേടി. ലളിതഗാനം, മാപ്പിളപ്പാട്ട്, ശാസ്ത്രീയ സംഗീതം, പദ്യപാരായണം , കഥാപ്രസംഗം,ഗസൽ എന്നിവയിലും സമ്മാനങ്ങൾ വൈഗയെ തേടിയെത്തി. കലോത്സവത്തില്‍ തുടർച്ചയായി അഞ്ച് വർഷം വയനാട് ജില്ലയിലെ കലാതിലക പട്ടം നേടാന്‍ കഴിഞ്ഞു എന്നത് തന്നെ ഈ കലാകാരിയുടെ കഴിവിന്‍റെ അടയാളപ്പെടുത്തലാണ്. ഒപ്പം ഉർദ്ദു പദ്യപാരായണത്തിൽ സംസ്‌ഥാന തലത്തിൽ രണ്ടുവർഷം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
നാട്ടിലും പുറത്തുമായി സംഗീത രംഗത്തെ കുലപതികളായ പി ജയചന്ദ്രൻ, ഉണ്ണിമേനോൻ, ബിജു നാരായണൻ തുടങ്ങിയ പ്രതിഭകളുമായി വേദി പങ്കിട്ടിട്ടുണ്ട് വയനാടിന്റെ വാനമ്പാടിയായ വീട്ടുകാരുടെ സൗമ്യ ആയ വൈഗ. ആൽബങ്ങളിലും വൈഗ പാടിയിട്ടുണ്ട്. വിവാഹ ശേഷം ദുബായിൽ താമസിച്ചിരുന്ന കാലയളവില്‍ കൈരളി ടിവിയുടെ 'വോയ്സ് ഓഫ് യു എ ഇ 2014 പുരസ്ക്കാരം നേടിയിട്ടുണ്ട്. യു എ ഇ മലയാളം ചാനൽ ആയ എന്‍ ടി വി യിൽ അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട് ഈ കലാകാരി. ഓള്‍ ഇന്ത്യാ റേഡിയോ ബി ഹൈ ഗ്രേഡ് ആര്‍ട്ടിസ്റ്റും സംഗീത അധ്യാപികയുമായ വൈഗ പിണങ്ങോട് ഐശ്വര്യയില്‍ ശ്രീധരൻ സുചിത്ര ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് മുട്ടില്‍ സ്വദേശി ബിജോയി. ഏക മകള്‍ ശ്രദ്ധ ബിജോയ്.