എന്തും തുറന്നുപറയാന്‍ ധൈര്യമുള്ളവരാണ് ഇന്നത്തെ നടിമാര്‍; അവരോടൊപ്പം അഭിനയിക്കണമെന്ന് വലിയ ആഗ്രഹമാണ്; മലയാള സിനിമാ മേഖല പുതിയ വളര്‍ച്ചയിലേക്ക് എത്തുമെന്ന് പ്രതീക്ഷയുണ്ട്: വാണി വിശ്വനാഥ് 

Malayalilife
 എന്തും തുറന്നുപറയാന്‍ ധൈര്യമുള്ളവരാണ് ഇന്നത്തെ നടിമാര്‍; അവരോടൊപ്പം അഭിനയിക്കണമെന്ന് വലിയ ആഗ്രഹമാണ്; മലയാള സിനിമാ മേഖല പുതിയ വളര്‍ച്ചയിലേക്ക് എത്തുമെന്ന് പ്രതീക്ഷയുണ്ട്: വാണി വിശ്വനാഥ് 

ടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ് നടി വാണി വിശ്വനാഥ്. ഇപ്പോഴത്തെ തിരിച്ചുവരവിനെ കുറിച്ച് വാണി മനസ്സു തുറന്നു. ഇന്ന് മലയാള സിനിമാ മേഖലയിലെ നടിമാര്‍ എന്തും തുറന്നുപറയാന്‍ ധൈര്യമുള്ള വരാണെന്ന് വാണി പറഞ്ഞു. പണ്ടത്തെ കാലത്തുള്ള നടിമാരെക്കാള്‍ ചങ്കൂറ്റമുള്ളവരാണ് ഇപ്പോഴുള്ള അഭിനേത്രികളെന്നും സിനിമയില്‍ വളരെ സോഫ്റ്റ് കഥാപാത്രങ്ങളായി അഭിനയിച്ചാലും യഥാര്‍ത്ഥ ജീവിതത്തില്‍ അവര്‍ വളരെ ബോള്‍ഡാണെന്നും വാണി വിശ്വനാഥ് പറഞ്ഞു. 

വാണി വിശ്വനാഥ് പ്രധാന വേഷത്തിലെത്തുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി സ്വകാര്യ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവച്ചത്. പണ്ടത്തെ നടിമാരെക്കാള്‍ കൂടുതല്‍ ധൈര്യം ഇന്നത്തെ തലമുറയിലെ നടിമാര്‍ക്കുണ്ട്. പ്രതികരിക്കാന്‍ അറിയാവുന്നവരാണ് ഇന്നത്തെ അഭിനേത്രികള്‍. എന്തും പറയാന്‍ മടിയില്ലാത്തവരാണ് ഇപ്പോഴുള്ള കുട്ടികള്‍. അവരോടൊപ്പം അഭിനയിക്കണമെന്ന് വലിയ ആ?ഗ്രഹമാണ്. 

കഥാപാത്രങ്ങളില്‍ കാണുന്ന അത്രയ്ക്ക് ധൈര്യമൊന്നും ജീവിതത്തില്‍ എനിക്കില്ല. മമ്മൂട്ടിയോടും മോഹന്‍ലാലിനുമൊപ്പവും അഭിനയിക്കുമ്പോള്‍ എനിക്ക് എപ്പോഴും പേടിയാണ്. പ്രേക്ഷകര്‍ സിനിമയില്‍ കാണുന്ന വാണി വിശ്വനാഥല്ല യഥാര്‍ത്ഥ ജീവിതത്തിലെ ഞാന്‍. സിനിമയില്‍ ചെയ്യുന്നതൊന്നും എനിക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങളാണ്. മക്കളുടെ ആ?ഗ്രഹപ്രകാരമാണ് വീണ്ടും അഭിനയിക്കാന്‍ തീരുമാനിച്ചത്. മലയാള സിനിമാ മേഖലയിലെ ഇപ്പോഴുള്ള പ്രതിസന്ധികളൊക്കെ മാറി വലിയൊരു വളര്‍ച്ചയിലേക്ക് കടക്കുമെന്നാണ് വിശ്വസിക്കുന്നത്. തെലുങ്കിലൂടെയാണ് ഞാന്‍ ആദ്യമായി സിനിമയിലേക്കെത്തിയത്. തെലുങ്കില്‍ ഒരു അവസരം ലഭിച്ചാല്‍ ഉറപ്പായും പോകുമെന്നും വാണി വിശ്വനാഥ് പറഞ്ഞു.

vaani vishwanath about malayalam movies

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES