മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒടിയന്‍. വന്‍ പ്രതീക്ഷയുടെ ഭാരവുമായി എത്തിയ ചിത്രം ബോക്‌സ് ഓഫിസില്‍ തര്‍ന്നടിയുകയായിരുന്നു. ചിത്രം റിലീസ് ചെയ്തിട്ട് ആറ് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് സംവിധായകന്‍ വി എ ശ്രീകുമാര്‍ പങ്കുവച്ച കുറിപ്പാണ്.
ഒടിയന്‍ റിലീസ് ചെയ്തിട്ട് ആറ് വര്‍ഷം കഴിഞ്ഞിട്ടും തകര്‍ക്കപ്പെടാത്ത പല റെക്കോര്‍ഡുകളും അവശേഷിക്കുന്നുണ്ട് എന്നാണ് ശ്രീകുമാര്‍ കുറിച്ചത്. മോഹന്‍ലാലിന്റെ വമ്പന്‍ കട്ടൗട്ടിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കുറിപ്പ്.
'ഒടിയന്‍ ഇറങ്ങിയിട്ട് 6 വര്‍ഷം. തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡുകളുമായി ഒടിയന്‍ ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയരം കൂടിയ ലാലേട്ടന്റെ (124 അടി) കട്ട് ഔട്ടാണ് അന്ന് മോഹന്‍ലാല്‍ ഫാന്‍സ് തൃശൂര്‍ യൂണിറ്റ് തൃശൂര്‍ രാഗത്തില്‍ സ്ഥാപിച്ചത്'- വി എ ശ്രീകുമാര്‍ കുറിച്ചു. പോസ്റ്റിന് താഴെ നിരവധി മോഹന്‍ലാല്‍ ആരാധകരാണ് കമന്റുമായി എത്തുന്നത്. ശ്രീകുമാറിനെ വിമര്‍ശിച്ചുകൊണ്ടുള്ളതാണ് പല കമന്റുകളും.മന്റ് ബോക്‌സില്‍ സംവിധായകന്‍ അസഭ്യവും രൂക്ഷവിമര്‍ശനവുമാണ് നേരിടുന്നത്..
അന്നാണ് ഞങ്ങളുടെ മോഹന്‍ലാലിനെ നഷ്ടമായതെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. അണ്ണാ ഇനിയും ഓര്‍മിപ്പിക്കല്ലെ എന്നാണ് ആരാധകരുടെ രസകരമായ കമന്റുകള്‍. 53 കോടി രൂപയാണ് ബോക്‌സോഫീസില്‍ നിന്ന് ചിത്രം നേടിയത്.്. ചിത്രത്തിനായി മോഹന്‍ലാല്‍ നടത്തിയ വമ്പന്‍ മേക്കോവറും വലിയ ചര്‍ച്ചയായിരുന്നു.