നടി നിഷ സാരംഗ് ഏവരുടേയും പ്രിയപ്പെട്ട മിനി സ്‌ക്രീന്‍ താരങ്ങളില്‍ ഒരാളാണ്. 1999 ല്‍ അഗ്‌നിസാക്ഷി എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ നിഷ നിരവധി സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേഷണം ചെയ്ത ഉപ്പും മുളകും എന്ന സിറ്റ്കോം പരമ്പരയിലൂടെയാണ് നിഷ സാരംഗിന് വലിയ ജനപ്രീതി ലഭിച്ചത്. ഇതിലെ നീലു എന്ന കഥാപാത്രത്തെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഒമ്പത് വര്‍ഷത്തോളമായി ഉപ്പും മുളകും സംപ്രേഷണം ചെയ്യുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി ഉപ്പും മുളകില്‍ നിഷ അഭിനയിക്കാറില്ല. നീലു എന്ന നിഷ സാരംഗ് ഈ സീരിയലില്‍ നിന്ന് അപ്രത്യക്ഷമായിട്ട് നാളുകളായി.
ഈ സീരിയലുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ഉരുത്തിരിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിഷ സീരിയലില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. എന്നാല്‍ എന്ത് കാരണത്താലാണ് താന്‍ പരമ്പരയില്‍ നിന്ന് മാറി നില്‍ക്കുന്നത് എന്ന് നിഷയോ സീരിയലിന്റെ അണിയറ പ്രവര്‍ത്തകരോ വ്യക്തമാക്കിയിട്ടില്ല.
എന്നാല്‍ ഉപ്പും മുളകില്‍ നിന്നും മാറി നിന്ന് ശേഷം താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളും ഭാവിയില്‍ ചെയ്യാന്‍ പ്ലാനിട്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ചും പറഞ്ഞിരിക്കുകയാണ് താരം. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം നിഷ പറയുന്നത്. അവിടെ നിന്ന് വന്നശേഷം താന്‍ മാനസീകമായി തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്നും കൗണ്‍സിലിങിലൂടെയാണ് കുറച്ചെങ്കിലും മാറ്റം വന്നതെന്നും നിഷ പറയുന്നു.
'ജീവിക്കാനുള്ള വെപ്രാളമാണ് ധൈര്യം തരുന്നത്. വീട്ടില്‍ ള്ളവരെ സ്‌നേഹിക്കുന്നത് കൊണ്ട് , അര്‍ നമ്മളെ ആശ്രയിച്ച് കഴിയുന്നത് കൊണ്ട് നമ്മള്‍ അവര്‍ക്ക് വേണ്ടി ജീവിക്കേണ്ടി വരും. സെറ്റിലുണ്ടായ പ്രശ്‌നങ്ങള്‍ സീരിയലിലെ കുട്ടികളെയൊക്കെ ബാധിച്ചിട്ടുണ്ടാകും. നമ്മള്‍ ഇല്ലാതിരിക്കുമ്പോഴുള്ള വിഷമം അവര്‍ക്കുണ്ടാകും. നമ്മുക്കും കാണും. എന്നാല്‍ ആത്യന്തികമായി ജീവിക്കണമെങ്കില്‍ ജോലിയെടുക്കണം, അന്നം വേണം, തൊഴില്‍ ചെയ്യാതെ കാശ് കിട്ടില്ലലോ? കഴിഞ്ഞ ദിനസം ഒരു യുട്യൂബുകാരന്‍ പറയുന്നത് കേട്ടു ഇവര്‍ക്ക് വല്ല പാത്രം കഴുകാന്‍ പോയിക്കൂടെ, അല്ലെങ്കില്‍ ഹോട്ടലിട്ട് ജീവിച്ചൂടെയെന്ന്. എന്തെങ്കിലുമൊക്കെ ജോലി ചെയ്ത് ജീവിക്കണം. ഇങ്ങനത്തെ യുട്യൂബര്‍മാര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരി വരും.
ഉപ്പും മുളകില്‍ നിന്നും വന്നശേഷം ഒരു മാസം ആശുപത്രിയില്‍ അഡ്മിറ്റും അതിനുശേഷം റെസ്റ്റിലുമായിരുന്നു. കാരണം ബെഡ് റെസ്റ്റ് വേണമായിരുന്നു. പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ മാത്രമെ പറ്റുമായിരുന്നുള്ളു. അവിടെ നിന്ന് വന്നശേഷം ഞാന്‍ ഡെഡ്ഡായി പോയിരുന്നു. പിന്നെ ഒന്നൊന്നര മാസത്തോളം കൗണ്‍സിലിങും മറ്റുമായിരുന്നു. പിന്നീട് നാല്, അഞ്ച് സിനിമകള്‍ ചെയ്യാനുണ്ടായിരുന്നു. അവിടെ നിന്ന് ഇറങ്ങിയിട്ട് ഏഴ് മാസമായി.
ചെയ്യാനുള്ള പടങ്ങള്‍ ചെയ്തശേഷമാണ് ആശുപത്രിയില്‍ അഡ്മിറ്റായത്. ഉപ്പും മുളകിന്റെ ഭാഗമാകും വരെ എന്റെ വീട്ടിലേക്ക് ആരെയും ഞാന്‍ വിളിക്കാറില്ലായിരുന്നു. ഞാന്‍ എങ്ങോട്ടും പോകാറില്ലായിരുന്നു. ആരുമായും ബന്ധവും ഇല്ലായിരുന്നു. ഉപ്പും മുളകും തുടങ്ങി രണ്ട് വര്‍ഷം കഴിഞ്ഞശേഷമാണ് വീട്ടുകാര്‍ക്ക് അവരുമായി കണക്ഷന്‍ വന്ന് തുടങ്ങിയത്.
കുട്ടികളും ലൊക്കേഷനില്‍ വരുമായിരുന്നു. അവരുടെ ഫാമിലി ഞങ്ങളുടെ വീട്ടിലും വരുമായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരുമായും നല്ല ബന്ധമാവുകയും ചെയ്തിരുന്നു. ഇങ്ങനൊയൊക്കെ അടുപ്പം സൂക്ഷിക്കുന്നതില്‍ തെറ്റില്ല. പക്ഷെ പ്രൊഫഷനേയും ഫാമിലിയേയും വേറെ വേറെ മാറ്റി നിര്‍ത്തുന്നതാണ് നല്ലതെന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു. എല്ലാത്തിനും ഒരു ലിമിറ്റ് നല്ലതാണെന്ന് നിഷ പറയുന്നു. വീട് പണി നടന്നിരുന്ന സമയത്ത് നിരന്തരം ഞാന്‍ വര്‍ക്ക് ചെയ്തിരുന്നു.
ഒരു സെറ്റില്‍ നിന്ന് മറ്റൊരു സെറ്റിലേക്കുള്ള യാത്രയായിരുന്നു. അന്ന് മാവേലിയെ കാണുന്നത് പോലെയായിരുന്നു മക്കള്‍ക്ക് ഞാന്‍. കൂടുതലും ഷൂട്ട് തിരുവനന്തപുരത്തായിരുന്നു. അന്ന് നല്ല ആരോ?ഗ്യമുള്ള സമയമായിരുന്നു. ഇപ്പോള്‍ എന്റെ മനസ് ഞാന്‍ പിടിച്ചിടത്ത് നില്‍ക്കുന്നില്ല. വേറെ എന്തെങ്കിലും ജോലി ചെയ്യാം, ബിസിനസ് തുടങ്ങാം എന്നൊക്കെയാണ് ഞാന്‍ ഇപ്പോള്‍ പറയാറ്. പണ്ട് ഞാന്‍ ഇവന്റ് മാനേജ്മെന്റൊക്കെ ചെയ്തിരുന്നു. റിയല്‍ എസ്റ്റേറ്റും ടപ്പര്‍ വെയര്‍ ബിസിനസുമെല്ലാം ചെയ്തിട്ടുണ്ടെന്നും നിഷ കൂട്ടിച്ചേര്‍ത്തു. ഉപ്പും മുളകില്‍ നിഷയുടെ മകളായി അഭിനയിച്ച ബേബി അമേയ എന്ന പാറുക്കുട്ടിയെ മിസ് ചെയ്യുന്നുണ്ടോയെന്ന് അവതാരക ചോദിച്ചപ്പോള്‍ നിഷ വികാരഭരിതയായി വിതുമ്പി. ആ വിഷയം സംസാരിക്കാതിരിക്കാം എന്നാണ് പറഞ്ഞത്.