ഫിലിംഫെയര്‍ അവാര്‍ഡുകളുടെ ചരിത്രത്തില്‍ അപൂര്‍വ്വ നേട്ടവുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. ഒരു വര്‍ഷം മൂന്ന് വ്യത്യസ്ത ഭാഷകളില്‍ മികച്ച നടനുള്ള നോമിനേഷന്‍ നേടിയിരിക്കുകയാണ് താരം. മലയാളത്തില്‍ നിന്ന് 'ഉണ്ട', തമിഴില്‍ നിന്ന് 'പേരന്‍പ്', തെലുങ്കില്‍ നിന്ന് 'യാത്ര' എന്നിവയാണ് ചിത്രങ്ങള്‍.
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ട ഹര്‍ഷാദ് പി. കെ., ഖാലിദ് റഹ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരുന്നത്. കേരളത്തില്‍ നിന്നുമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഇലക്ഷന്‍ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് നോര്‍ത്ത് ഇന്ത്യയില്‍ എത്തുന്നതാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. 2018 ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങിയ ചിത്രം 2019 ജൂണ്‍ 14ന് പുറത്തിറങ്ങി.
റാം സംവിധാനം ചെയ്ത ചിത്രം. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച കൗമാരക്കാരിയുടെ അച്ഛന്‍ അമുദവന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഒരു ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ ആണ് അമുദവന്‍. സാധനയാണ് അമുദവന്റെ മകളായി എത്തിയത്. റോട്ടര്‍ഡാം ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയര്‍ നടന്ന ചിത്രത്തിന്റെ ഇന്ത്യന്‍ പ്രീമിയര്‍ കഴിഞ്ഞ ഗോവ ചലച്ചിത്ര മേളയിലായിരുന്നു.
ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രിയായ വൈഎസ്ആര്‍ റെഡ്ഡിയുടെ കഥ പറയുന്ന സിനിമ ആയിരുന്നു യാത്ര ആയതിനാല്‍ തെലുങ്ക് നാട്ടില്‍ വന്‍ വരവേല്‍പ്പോടെയാണ് ചിത്രത്തെ സ്വീകരിച്ചിരിക്കുന്നത്. മലയാളത്തിലേക്ക് മൊഴി മാറ്റി എത്തുന്ന സിനിമ ആഗോളതലത്തില്‍ വമ്പന്‍ റിലീസാണ് നടത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ സകല റെക്കോര്‍ഡുകളും യാത്ര തിരുത്തി കുറിക്കുകയുണ്ടായി.