Latest News

'ടർബോ' ചിത്രത്തിന്റെ കുതിപ്പ് ഗംഭീരം; മൂന്നാം വാരത്തിൽ 200ലധികം തീയേറ്ററുകളിൽ പ്രദർശനം തുടരുന്നു; തകർപ്പൻ റിപോർട്ടുകൾ പുറത്ത്

Malayalilife
topbanner
'ടർബോ' ചിത്രത്തിന്റെ കുതിപ്പ് ഗംഭീരം; മൂന്നാം വാരത്തിൽ 200ലധികം തീയേറ്ററുകളിൽ പ്രദർശനം തുടരുന്നു; തകർപ്പൻ റിപോർട്ടുകൾ പുറത്ത്

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ' മൂന്നാം വാരത്തിലും മികച്ച പ്രേക്ഷക പിന്തുണയോടെ പ്രദർശനം തുടരുന്നു. 200ലധികം തീയേറ്ററുകളിലാണ് മൂന്നാം വാരത്തിൽ ചിത്രം പ്രദർശനം തുടരുന്നത്. റിലീസ് മുതൽ തുടങ്ങിയ കുതിപ്പ് മൂന്ന് ആഴ്ചകൾ പിന്നിടുമ്പോഴും കുതിക്കുകയാണ് ചിത്രം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ.  ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്. 'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 'ടർബോ

Read more topics: # മമ്മൂട്ടി
turbo movie running successfully over 200 theaters in its third week

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES