Latest News

''ഒരുപാട് വെല്ലുവിളികള്‍ ആ സിനിമയുടെ ഷൂട്ടിങ് സമയത്തുണ്ടായിരുന്നു; മാറി നിന്ന് കരഞ്ഞിട്ടുണ്ട്; തല്ലുകൂടിയിട്ടുണ്ട്; ചിരിച്ചിട്ടുണ്ട്;  എആര്‍എം പ്രെസ്സ് മീറ്റിനിടെ ശബ്ദമിടറി ടൊവിനോ തോമസ്

Malayalilife
''ഒരുപാട് വെല്ലുവിളികള്‍ ആ സിനിമയുടെ ഷൂട്ടിങ് സമയത്തുണ്ടായിരുന്നു; മാറി നിന്ന് കരഞ്ഞിട്ടുണ്ട്; തല്ലുകൂടിയിട്ടുണ്ട്; ചിരിച്ചിട്ടുണ്ട്;  എആര്‍എം പ്രെസ്സ് മീറ്റിനിടെ ശബ്ദമിടറി ടൊവിനോ തോമസ്

ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രം 'അജയന്റെ രണ്ടാം മോഷണം' ആദ്യ ദിനം ഡീസന്റ് ആയിട്ടുള്ള കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. ടൊവിനോയുടെ അമ്പതാമത്തെ ചിത്രമാണിത്. നവാ?ഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനോ ട്രിപ്പിള്‍ റോളിലാണ് എത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 12ന് ഇറങ്ങിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. 

ഇതിനിടെ സിനിമയുടെ െ്രപ്രാമോഷന്റെ ഭാഗമായി ടൊവിനോ തോമസ് സംസാരിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. സിനിമയുടെ പിന്നിലെ കഷ്ടപ്പാടുകളെ കുറിച്ചും അതിജീവിച്ച പ്രതിസന്ധികളെ കുറിച്ചും ഓര്‍ത്തെടുത്തപ്പോഴാണ് ടൊവിനോയുടെ വാക്കുകള്‍ ഇടറിയത്.

'ഒരുപാട് വെല്ലുവിളികള്‍ ആ സിനിമയുടെ ഷൂട്ടിങ് സമയത്ത് ഉണ്ടായിരുന്നു. മാറി നിന്ന് കരഞ്ഞിട്ടുണ്ട്. തല്ലുകൂടിയിട്ടുണ്ട്. ചിരിച്ചിട്ടുണ്ട് എല്ലാം ഇപ്പോള്‍ മനോഹരമായ ഓര്‍മ്മയാണ്.' -എന്ന് പറയുമ്പോഴാണ് ടൊവിനോയുടെ കണ്ണ് നനഞ്ഞത്. ആ സമയത്തൊക്കെ ഏറ്റവും വലിയ പിന്തുണ തന്നത് തിരക്കഥാകൃത്തായ സുജിത്ത് ആയിരുന്നുവെന്നും ടൊവിനോ പറഞ്ഞു.

'നല്ല ചൂട് ഉള്ളപ്പോഴും നല്ല തണുപ്പ് ഉള്ളപ്പോഴും ഒട്ടും സൗകര്യം ഇല്ലാതെയുമൊക്കെ ഞങ്ങള്‍ക്ക് ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. അന്നൊക്കെ നമ്മള്‍ സിനിമയെടുക്കാന്‍ ഇറങ്ങിയിരിക്കുന്നുവെന്ന് ഒരു സംഘം ആളുകള്‍ ഒരേ മനസോടെ പറഞ്ഞതുകൊണ്ടും പ്രവര്‍ത്തിച്ചതുകൊണ്ടും മാത്രമാണ് ഈ സിനിമ സംഭവിച്ചത്. സുജിത്തേട്ടന്‍ ആയിരുന്നു എന്റെ ഏറ്റവും വലിയ സപ്പോര്‍ട്ട്.

തുടക്കം മുതല്‍ ഗംഭീര പ്രതിസന്ധികള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ തമാശയാണ്. അന്നൊക്കെ ഞങ്ങള്‍ ഒരുമിച്ച് കരഞ്ഞിട്ടുണ്ട്. തല്ല് കൂടിയിട്ടുണ്ട്, ചിരിച്ചിട്ടുണ്ട്. എന്റെ ചുറ്റും ഉണ്ടായിരുന്നവരൊക്കെ സുഹൃത്തുക്കള്‍ ആയിരുന്നു. എല്ലാവരും നല്ല പണിയെടുത്തു. ഇവരെ എല്ലാവരെയും ഒരു ചേട്ടന്റെ സ്ഥാനത്ത് നിന്ന് പിന്തുണച്ചത് സുജിത്തേട്ടന്‍ ആയിരുന്നു.' -ടൊവിനോ പറഞ്ഞു.

'ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് മറ്റൊരു സംഭവം ഉണ്ടായി. ഇതെവിടെയെങ്കിലും പറയാതെ പോവാന്‍ കഴിയില്ല. ഷൂട്ടിങ് നടക്കുന്നത് കുറച്ച് ഉള്ളോട്ടാണ്. അവിടെ ഒരു വാട്ടര്‍ ടാഗ് മുഴുവന്‍ വെള്ളം നിറച്ചുകൊണ്ടാണ് ചിത്രീകരണം. എന്നാല്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോള്‍ ടാങ്ക് ലീക്കായി വെള്ളം മുഴുവന്‍ പുറത്തേക്ക് പോയി. സാധാരണ ഞങ്ങള്‍ ആര്‍ട്ടിസ്റ്റുകളുടെ ഒരു ദിവസത്തെ കാള്‍ ഷീറ്റ് രാവിലെ ആറര മുതല്‍ രാത്രി ഒന്‍പതര വരെയൊക്കെയാണ്. 

അതിനപ്പുറത്തേക്ക് പോയാല്‍ രണ്ട് ദിവസത്തെ കാള്‍ഷീറ്റ് ആവും. അത് നിര്‍മാതാവിന് അധിക ചെലവാണ്. ലൊക്കേഷന്റെ പൈസ ഒഴികെ, മറ്റെല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും ഡബിള്‍ ബാറ്റ നല്‍കേണ്ടതായി വരും. അന്ന് ടാങ്ക് ലീക്കായപ്പോള്‍, അത് വീണ്ടും വെള്ളം നറച്ച് ഷൂട്ട് ചെയ്യുമ്പോഴേക്കും ഒന്‍പതര കഴിഞ്ഞ്, പുലര്‍ച്ചെ രണ്ട് മണിവരെ ഷൂട്ട് പോയി. എന്നാല്‍ ആ സീനില്‍ അഭിനയച്ചവരാരും ഡിബിള്‍ ബാറ്റ വാങ്ങിയില്ല. 'എന്താണ് സംഭവിച്ചത് എന്ന് ഞങ്ങള്‍ കണ്ടതല്ലേ, നമ്മുടെ ആരുടെയും തെറ്റ് കൊണ്ടല്ലല്ലോ, ഞങ്ങള്‍ക്ക് സിംഗിള്‍ ബാറ്റ മതി'എന്നവര്‍ പറഞ്ഞു. അത്രയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ സിനിമ...'' ടൊവിനോ പറയുന്നു.

ഏറെ കാലങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ ത്രിഡി ചിത്രമെന്ന പ്രത്യേകതയും എആര്‍എമ്മിനുണ്ട്. മുമ്പ് ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും പാട്ടിനും വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യു ജി എം മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസുമാണ് ചിത്രം നിര്‍മിച്ചത്.

നവാഗതനായ ജിതിന്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുജിത്ത് നമ്പ്യാരാണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, കബീര്‍ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Read more topics: # ടൊവിനോ
tovino thomasm wasemotional while talking

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക