കേരള ജനതയെ ഒന്നടങ്കം ഞെട്ടിച്ച പ്രളയത്തില്‍ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി ചലച്ചിത്രതാരം ടോവിനോ തോമസ് എത്തിയിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ സജീവ സാന്നിദ്ധ്യമായും തന്റെ വീട്ടിലേക്ക് ആളുകളെ ക്ഷണിച്ചും ടോവിനോ നിറസാന്നിധ്യമായി. സോഷ്യല്‍ മീഡിയയിലൂടെ ദുരിത സാഹചര്യങ്ങള്‍ പൊതുജനത്തിന് മുമ്പില്‍ പങ്കുവയ്ക്കാനും ടോവിനോ മറന്നില്ല. കേന്ദ്രത്തെ ട്രോളിയുളള ടൊവിനോയുടെ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് .
കേന്ദ്രത്തെ ട്രോളിയുളള ടൊവിനോയുടെ പോസ്റ്റ് ഇന്‍സ്റ്റഗ്രാമിലാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.20000കോടിയുടെ നഷ്ടമാണ് കേരളത്തിനുണ്ടായിരിക്കുന്നത്. ഇനിയും പഴയ സ്ഥിതിയിലേയ്ക്ക് കേരളം മടങ്ങി വരണമെങ്കില്‍ ഇനിയും കോടി കണക്കിന് രൂപവേണം. ഇപ്പോള്‍ സഹായമായി ലഭിച്ച രൂപ തികയാത്ത ഒരു സാഹചര്യമാണ് ഇപ്പോള്‍ കേരളത്തില്‍ ദൃശ്യമാകുന്നത്. ഭൂരിഭാഗം പേരുടേയും വീടും സാധനസാമഗ്രികളും നഷ്ടപ്പെട്ടിട്ടുണ്ട്.കേരളത്തെ സഹായിക്കാന്‍ ഭാഷാഭേദമന്യേ നിരവധി വ്യക്തിത്വങ്ങളാണ് രംഗത്തെത്തിയത്. പ്രവാസികളില്‍ നിന്നും വ്യാപാരികളില്‍ നിന്നും സിനിമാതാരങ്ങളില്‍ നിന്നും എന്നു വേണ്ട ലോകത്തിലെ തന്നെ വിവിധ ഭാഗങ്ങളില്‍ നിന്നു പോലും സഹായങ്ങള്‍ കേരളത്തിന് ലഭിച്ചു.എന്നാല്‍ കേന്ദ്രത്തില്‍ നിന്ന് ലഭിച്ചത് 600 കോടി രൂപമാത്രമാണ്. ആദ്യം 100 കോടിയും പിന്നെ 500 കോടിയുമാണ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ എല്ലാവര്‍ക്കും വളരെ അമര്‍ഷമുണ്ട്. ചിലര്‍ ഇത് പരസ്യമായി പറയുകയും ചെയ്തിരുന്നു. ഇപ്പോള്‍ കേന്ദ്രത്തിന്റെ ധനസഹായത്തിനെ പരോക്ഷമായി ട്രോളി നടന്‍ ടൊവിനോ രംഗത്തെത്തിയിട്ടുണ്ട്. നൂറ് പശുക്കള്‍ പ്രളയത്തില്‍ പെട്ടു, ഒപ്പം ഒരു ലക്ഷം മനുഷ്യരും, കേന്ദ്രസഹായം വേണമെന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ ടൊവിനോ ആവശ്യപ്പെട്ടത്. അഞ്ഞൂറ് കോടി മതിയാകില്ല, ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം തുടങ്ങിയ ഹാഷ്ടാഗുകളും താരം പങ്കുവച്ചിട്ടുണ്ട്.