നിരൂപകരെല്ലാം മത്സരിച്ച് നെഗറ്റീവ് റിവ്യു നല്‍കിയ ആമിര്‍ ഖാന്‍ ചിത്രം തഗ്‌സ് ഒഫ് ഹിന്ദോസ്ഥാന്‍ ബോക്‌സാഫീസില്‍ തലയുയര്‍ത്തി നില്ക്കുന്നു. ആദ്യ രണ്ട് ദിവസം കൊണ്ട് നൂറ് കോടി ക്‌ളബില്‍ ഇടം നേടിയ ചിത്രം ഇതിനകം നൂറ്റിയമ്പത് കോടിയോളം കളക്ട് ചെയ്ത് കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
ആമിര്‍ഖാനും അമിതാഭ് ബച്ചനും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രമായ തഗ്‌സ് ഒഫ് ഹിന്ദോസ്ഥാനിലെ നായികമാര്‍ കത്രീനാ കെയ്ഫും ഫാത്തിമ സനാഷേഖുമാണ്. യഷ്രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്ര നിര്‍മ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് വിജയ് കൃഷ്ണ ആചാര്യയാണ്.