സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പ്രമേയമാക്കിയ 'ദി ഫേയ്സ് ഓഫ് ഫെയ്സ് ലെസ് ' എന്ന സിനിമയിലെ അഭിനേതാക്കളെയും അണിയറപ്രവത്തകരെയും ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആദരിച്ചു. എറണാകുളം കാക്കനാട് മൗണ്ട് സെന്റ് തോമസ്സ് ഹാളില്‍ നടന്ന ചടങ്ങില്‍ ക്യുരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരക്കല്‍, മീഡിയ കമ്മീഷന് സെക്രട്ടറി ഡോക്ടര്‍ ആന്റണി വടക്കേക്കര, നടന് സിജോയ് വര്‍ഗീസ്, നടി വിന് സി, സംവിധായകന് ഷൈസണ്‍ പി ഔസേപ്പ് , നിര്‍മാതാവ് സാന്ദ്ര ഡിസൂസ റാണ. ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ രഞ്ജന്‍ എബ്രഹാം തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തിലെ മറ്റു താരങ്ങളും അണിയറശില്പികളും പങ്കെടുത്തു.
ഇരുപത്തിയൊന്നാം വയസ്സില്‍ ഉത്തര്‍പ്രദേശിലെത്തി ഒരു പ്രദേശത്തെ പീഡിത ജനതയ്ക്കായി ജീവിതം ഹോമിച്ച് വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണിമരിയ യുടെ ത്യാഗോജ്ജ്വലമായ ജീവിതം പശ്ചാത്തലമാക്കി മലയാളം,ഹിന്ദി, സ്പാനിഷ് ഭാഷകളില്‍ ഷൈസണ്‍ പി ഔസേപ്പ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ' ദി ഫേയ്സ് ഓഫ് ദി ഫേയ്സ്ലെസ്സ് ' (മുഖമില്ലാത്തവരുടെ മുഖം).
പ്രശസ്ത ചലച്ചിത്ര താരം വിന് സി അലോഷ്യസ് റാണിമരിയയായി അഭിനയിക്കുന്നു. ജീത്ത് മത്താറു(പഞ്ചാബ്)സോനലി മൊഹന്തി(ഒറീസ്സ), പൂനം(മഹാരാഷ്ട്ര) സ്നേഹലത(നാഗ്പൂര്‍) പ്രേംനാഥ് (ഉത്തര്‍പ്രദേശ്) അജീഷ് ജോസ്, ഫാദര്‍ സ്റ്റാന്‍ലി, അഞ്ജലി സത്യനാഥ്, സ്വപ്ന,ദിവ്യ,മനോഹരിയമ്മ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങള്‍.
ട്രൈ ലൈറ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ സാന്ദ്ര ഡിസൂസ റാണ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം-മഹേഷ് ആനി നിര്‍വ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-രഞ്ജന്‍ എബ്രഹാം, തിരക്കഥ,സംഭാഷണം ജയപാല്‍ അനന്തന് എഴുതുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് അല്‍ഫോണ്‍സ് ജോസഫ് സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര്-ഷാഫി ചെമ്മാട്, പ്രൊഡക്ഷന്‍ ഡിസൈനര്‍-നിമേഷ് താനൂര്‍, വസ്ത്രാലങ്കാരം- ശരണ്യ ജീബു, മേക്കപ്പ്-റോണി വെള്ള തൂവല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഉമേഷ് എസ് നായര്‍, സ്റ്റില്‍സ്-ഗിരി ശങ്കര്‍, എഡിറ്റിംഗ്-രഞ്ജന്‍ എബ്രഹാം,പബ്ലിസിറ്റി ഡിസൈന്‍-ജയറാം രാമചന്ദ്രന്.
പതിനാറ് സംഥാനങ്ങളില്‍ നിന്ന് നൂറ്റിയമ്പതിലധികം കലാകാരന്മാര് അണിനിരക്കുന്ന ബോളിവുഡ് ചിത്രമായ 'ദി ഫേയ്സ് ഓഫ് ഫെയ്സ് ലെസ് ' ഇതിനകം മുപ്പതോളം രാജ്യാന്തര പുരസ്കാരങ്ങള്‍ നേടി. നവംബര്‍ പതിനേഴിന് ഈ 'ദി ഫേയ്സ് ഓഫ് ഫെയ്സ് ലെസ് ' കേരളത്തിലെ തീയേറ്ററുകളില്‍ എത്തും.
പി ആര് ഒ-എ എസ് ദിനേശ്.