Latest News

സില്‍ക്ക് സ്മിതയോട് നീതി പുലര്‍ത്തണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ; എന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ച സിനിമയായിരുന്നു'ദി ഡേട്ടി പിക്ച്ചര്‍'; ഞാനെങ്ങനെയാണ് ആ കഥാപാത്രം ചെയ്തതെന്ന് ആരെങ്കിലും ചോദിച്ചാല്‍ എനിക്കറിയില്ല; വിദ്യാ ബാലന്റെ പോസ്റ്റ് വൈറലാകുന്നു

Malayalilife
സില്‍ക്ക് സ്മിതയോട് നീതി പുലര്‍ത്തണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ; എന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ച സിനിമയായിരുന്നു'ദി ഡേട്ടി പിക്ച്ചര്‍'; ഞാനെങ്ങനെയാണ് ആ കഥാപാത്രം ചെയ്തതെന്ന് ആരെങ്കിലും ചോദിച്ചാല്‍  എനിക്കറിയില്ല; വിദ്യാ ബാലന്റെ പോസ്റ്റ് വൈറലാകുന്നു

വിദാ ബാലന്‍ എന്ന നടിക്ക് ലഭിച്ച അംഗീകാരം തന്നെയായിരുന്നു ദി ഡേട്ടി പിക്ച്ചര്‍'.ദി ഡേട്ടി പിക്ച്ചര്‍' എന്ന ചിത്രത്തിലെ അഭിനയം വിദ്യ ബാലന് നല്‍കിയത് പുതിയൊരു ഇമേജായിരുന്നു. സില്‍ക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി മിലന്‍ ലുത്രിയ ഒരുക്കിയ 'ദി ഡേട്ടി പിക്ച്ചര്‍' റിലീസ് ചെയ്ത് ഏഴ് വര്‍ഷം പിന്നിടുമ്പോഴും വിദ്യ ബാലന് ഒന്നും മറക്കാനാകുന്നില്ല. 2011 ഡിസംബര്‍ രണ്ടിനാണ് ചിത്രം തിയ്യേറ്ററുകളില്‍ എത്തിയത്. റിലീസിന്റെ വാര്‍ഷിക ദിനത്തില്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവയ്ക്കുകയാണ് വിദ്യാ ബാലന്‍. സംവിധായകന്‍ മിലനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് വിദ്യയുടെ കുറിപ്പ്. ഏറെ നിരൂപക പ്രശംസ നേടിയതിനൊപ്പം തന്നെ ചിത്രത്തിലെ അഭിനയത്തിന് 2011 ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും വിദ്യയെ തേടിയെത്തിരുന്നു.

2011 ഡിസംബര്‍ 2, ഏഴ് വര്‍ഷം മുന്‍പാണ് ദി ഡേട്ടി പിക്ച്ചര്‍ റിലീസാവുന്നത്. എന്റെ ജീവിതം എക്കാലത്തേക്കുമായി മാറ്റിമറിച്ച സിനിമയായിരുന്നു അത്. പക്ഷേ, ഇപ്പോഴും ഞാനെങ്ങനെയാണ് ആ കഥാപാത്രം ചെയ്തതെന്ന് ആരെങ്കിലും ചോദിച്ചാല്‍ എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. മിലന്‍ ആണ് ആ കഥാപാത്രത്തെ എനിക്ക് എളുപ്പമാക്കി മാറ്റിയത്. ആദ്യം മുതല്‍ അവസാനം വരെ മിലനെന്റെ കൈപ്പിടിച്ചു.

സില്‍ക്ക് സ്മിതയോട് നീതി പുലര്‍ത്തണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സില്‍ക്ക് ആവാന്‍ എന്നെ തിരഞ്ഞെടുത്ത നിര്‍മ്മാതാവ് ഏക്താ കപൂറും മിലനും എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് അനുസരിച്ച് ജീവിക്കുകയായിരുന്നു ഞാന്‍.എന്നെ ഒട്ടും ഡൗണ്‍ ആക്കാതെ ചിത്രം പൂര്‍ത്തീകരിക്കുന്നതിലായിരുന്നു തന്റെ ശ്രദ്ധയെന്ന് മിലന്‍ തന്നെ പലതവണ എന്നോട് പറഞ്ഞിട്ടുണ്ട്. മിലന്‍ എന്നെ ഡൗണ്‍ ആക്കിയില്ലെന്ന് മാത്രമല്ല, എനിക്കേറെ സ്വാതന്ത്യവും തന്നിരുന്നു. ഒരു പക്ഷിയെ പോലെ സ്വതന്ത്രയാണ് ഞാനെന്ന കംഫര്‍ട്ട് സോണിലാണ് മിലന്‍ എന്നെ നിര്‍ത്തിയത്.

ആ സ്വാതന്ത്ര്യത്തിനും എന്നില്‍ വിശ്വസിച്ചതിനും നന്ദി. എന്റെ പ്രിയപ്പെട്ട ഏക്താ, നന്ദി. ഹം പാഞ്ച് എന്ന ടീവി സീരിസിനും നന്ദി. ഹം പാഞ്ച് ഇല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഡേട്ടി പിക്ച്ചര്‍ എന്നെ തേടിയെത്തില്ലായിരുന്നു. ബോബി സിങ് നിങ്ങളോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കും. നിങ്ങളുടെ തമാശകള്‍ ഡേര്‍ട്ടി പിക്ച്ചര്‍ ഒട്ടും ഡേര്‍ട്ടി അല്ലെന്ന തോന്നല്‍ എനിക്ക് നല്‍കി. എനിക്കറിയാമായിരുന്നു,

Image result for vidya balan silk smitha

ക്യാമറയ്ക്ക് പുറകില്‍ താങ്കളെന്നെ സുരക്ഷിതയാക്കി നിര്‍ത്തുമെന്ന്. ഒരു അഭിനേതാവെന്ന നിലയില്‍ ഞാന്‍ ഏറെ ആസ്വദിച്ച സംഭാഷണങ്ങള്‍ എനിക്ക് നല്‍കിയ രജത്തിനെ എനിക്കെങ്ങനെ മറക്കാനാകും..ഒരുപാട് നന്ദി..നിങ്ങളോരോര്‍ത്തര്‍ക്കും നന്ദി...'വിദ്യ കുറിക്കുന്നു.

the-dirty-picture-movie-silk-smitha-biopic-seven-years-vidya-balan-instagram-post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES