'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍' എന്ന സിനിമ കേരളത്തിലെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. സിനിമയ്‌ക്കൊപ്പം തന്നെ അതിലെ കഥാപാത്രങ്ങളും മലയാളി മനസുകളില്‍ ഇടം പിടിച്ചു. സിനിമയില്‍ അശ്വതി ടീച്ചര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഈ കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ശ്രീ രഞ്ജിനി എന്ന അഭിനേത്രി വിവാഹിതയാകുന്നു എന്ന വാര്‍ത്തയാണ് എത്തുന്നത്. ഒപ്പം തന്നെ ശ്രീ രഞ്ജിനി ആരാണെന്നുള്ള വിശേഷവും ശ്രദ്ധനേടുന്നുണ്ട്.
തണ്ണീര്‍ മത്തന്‍ സിനിമയില്‍ സ്‌കൂളില്‍ പഠിപ്പിക്കാനെത്തുന്ന വിനീത് ശ്രീനിവാസന്റെ രവി പത്മനാഭന്‍ എന്ന സാറിനെ പ്രണയിക്കുന്ന കഥാപാത്രമാണ് അശ്വതി ടീച്ചര്‍. ടീച്ചറിന്റെ കള്ളനോട്ടവും ചെറിയ സംഭാഷണങ്ങളുമെല്ലാം സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്ലൈമാക്‌സിലെ തലകറങ്ങി വീഴലിലൂം മലയാളികളും മനസില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. ഇപ്പോള്‍ പ്രണയത്തിനൊന്നും കാത്തുനില്‍ക്കാതെ അങ്കമാലിക്കാരിയായ ശ്രീ രഞ്ജിനി വിവാഹത്തിന് ഒരുങ്ങുകയാണ്. പെരുമ്പാവൂര്‍ സ്വദേശിയായ രഞ്ജിത്ത് പി.രവീന്ദ്രനുമായിട്ടുള്ള രഞ്ജിനിയുടെ വിവാഹനിശ്ചയം നടന്നിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
'മൂക്കുത്തി' എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ശ്രീ രഞ്ജിനി ശ്രദ്ധ നേടുന്നത്. അഖില്‍ അനില്‍ കുമാര്‍ സംവിധാനം ചെയ്ത ദേവിക പ്ലസ് ടു ബയോളജി എന്ന ഹ്രസ്വചിത്രത്തിലെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു. സംഗീത കുടുംബത്തില്‍ നിന്നാണ് ശ്രീ രഞ്ജിനിയുടെ വരവ്. അച്ഛന്‍ ഉണ്ണിരാജ് സംഗീതജ്ഞനാണ്. 'പോരാട്ടം', 'അള്ള് രാമേന്ദ്രന്‍' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ബിലഹരിയാണ് രഞ്ജിനിയുടെ സഹോദരനാണ്. രഞ്ജിനിയുടെ അമ്മ രമാ ദേവിയും അഭിനയലോകത്താണ്.
തണ്ണീര്‍മത്തന്‍ ദിനങ്ങളിലും രമ അഭിനയിച്ചിട്ടുണ്ട്. മാത്യു തോമസിന്റെ അമ്മയുടെ കഥാപാത്രത്തെയാണ് രമാദേവി അവതരിപിച്ചത്. ശ്രീരഞ്ജിനിക്ക് അച്ഛനെ പോലെ പാട്ടാണ് ഏറെ പ്രിയം പിന്നെ നൃത്തവും. കാലടി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിഎ ഭരതനാട്യം പാസായ ശ്രീരഞ്ജിനി ഇപ്പോള്‍ ഒരു സ്‌കൂളില്‍ ഡാന്‍സ് ടീച്ചറായി പഠിപ്പിക്കുകയാണ്.