Latest News

 ജിസ് ജോയിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന തലവന്‍; ആസഫ് അലിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം  ഇരുപത്തിനാലിന് തിയേറ്ററുകളില്‍

Malayalilife
 ജിസ് ജോയിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന തലവന്‍; ആസഫ് അലിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം  ഇരുപത്തിനാലിന് തിയേറ്ററുകളില്‍

ജിസ് ജോയിയുടെ സംവിധാനത്തില്‍ പൂര്‍ണ്ണമായും ഒരു പൊലീസ് കഥതികഞ്ഞ ഉദ്വേഗത്തോടെ അവ  അവതരിപ്പിക്കുന്ന തലവന്‍ എന്ന ചിത്രം മെയ് ഇരുപത്തിനാലിന് പ്രദര്‍ശനത്തിനെത്തുന്നു.

ഒരു കേസന്വേഷണം രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്ത്വത്തിലുള്ള അന്വേഷണവും അവര്‍ക്കിടയിലെ കിടമത്സരങ്ങളുമെല്ലാം കോര്‍ത്തിണക്കിയുള്ള ക്ലീന്‍ എന്റര്‍ടൈനറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം.
അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്‍സ്, ലണ്ടന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അരുണ്‍ നാരായണനും, സിജോ സെബാസ്റ്റ്യനും ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍
ബിജു മേനോനും ആസിഫ് അലിയുമാണ്   കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തലവന്‍ ബിജു മേനോനാണോ, ആസിഫ് അലിയാണോ എന്ന സസ്‌പെന്‍സ് നിലനിര്‍ത്തിക്കൊണ്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കു പുറമേ പ്രമുഖ താരങ്ങളായ: ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, അനുശ്രീ ,മിയാ ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി.കെ.ജോണ്‍,.. ദിനേശ്, നന്ദന്‍ ഉണ്ണി, അനുരൂപ്, ബിലാസ് എന്നിവരും പ്രധാന താരങ്ങളാണ്.
ശരത് പെരുമ്പാവൂര്‍ ,ആനന്ദ് തേവര്‍ കാട്ട് എന്നിവരുടേതാണ് തിരക്കഥ.
ഛായാഗ്രഹണം - ശരണ്‍ വേലായുധന്‍.
എഡിറ്റിംഗ് -സൂരജ്.ഈ.എസ്.
കലാസംവിധാനം -അജയന്‍ മങ്ങാട്.
മേക്കപ്പ് - റോണക്‌സ് സേവ്യര്‍.
കോസ്റ്റും - ഡിസൈന്‍ -ജിഷാദ് ഷംസുദീന്‍
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -സാഗര്‍.
ഗാനങ്ങള്‍ - ജിസ് ജോയ്.
സംഗീതം - ദീപക് ദേവ്.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - ഷെമീജ് കൊയിലാണ്ടി.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആസാദ് കണ്ണാടിക്കല്‍.
സെന്‍ട്രല്‍പിക്‌ച്ചേഴ്സ് ഈ ചിത്രം |
ക്കുന്നു.
വാഴൂര്‍ ജോസ്.

Read more topics: # തലവന്‍
thalavan movie release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES