Latest News

ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണിലേക്ക് സെലക്ഷന്‍ നേടി ഗോവിന്ദ് പത്മസൂര്യ ചിത്രം മനോരാജ്യം; ടീസര്‍ പുറത്ത് വിട്ട് ജയസൂര്യ

Malayalilife
topbanner
 ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണിലേക്ക് സെലക്ഷന്‍ നേടി ഗോവിന്ദ് പത്മസൂര്യ ചിത്രം മനോരാജ്യം; ടീസര്‍ പുറത്ത് വിട്ട് ജയസൂര്യ

ഗോവിന്ദ് പത്മസൂര്യയെ നായകനാക്കി റഷീദ് പാറക്കല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'മനോരാജ്യം' ടീസര്‍ പുറത്ത്. ജയസൂര്യയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചെയ്തിരിക്കുന്നത്.  ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ വേള്‍ഡ് പ്രീമിയറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം കൂടിയാണ് മനോരാജ്യം. ഇന്‍ഡീജീനിയസ് ഫിലിംസിന്റെ ബാനറില്‍ സി കെ അനസ് മോന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന, എന്നാല്‍ കേരള തനിമയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന മനുവിന്റെയും പ്രവാസ ജീവിതം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന സുഹൃത്തിന്റെയും ജെവേതവും തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

രഞ്ജിത മേനോന്‍, നവാസ് വള്ളിക്കുന്ന്, ഗോകുലന്‍, ജസണ്‍വുഡ്, റയാന്‍ ബിക്കാടി, യശ്വി ജസ്വല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മധേസ് ആര്‍ ക്യാമറമാന്‍ ആയിട്ടുള്ള ചിത്രത്തിന്റെ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ളയാണ്. റഷീദ് പാറക്കല്‍, രഞ്ജിത മേനോന്‍ എന്നിവരുടെ വരികള്‍ക്ക് യുനസിയോ യാണ് ഈണം പകര്‍ന്നിരിക്കുന്നത്.

കോ പ്രൊഡ്യൂസര്‍ -രശ്മി ജയകുമാര്‍, മാര്‍ക്ക് യു എസ് കോണ്‍സെപ്ഷന്‍ - അയൂബ് തലശ്ശേരി പറമ്പില്‍.ബിജിഎം -സുപ, രാമു.ആര്‍ട്ട് ഡയറക്ടര്‍ - ശ്രീരാജ് രാജപ്പന്‍, രെജു റാഫെല്‍.മേക്കപ്പ് -ലിജി വര്‍ഗീസ്,യാഷ്വി ജസ്വല്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പി സി മുഹമ്മദ്.കോസ്റ്റുംസ് - ശബാന,ഇയ്‌ന, എ ആര്‍ ഹാന്‍ഡ്ലൂംസ്.ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -ലിനീഷ് ജോണ്‍. അസോസിയേറ്റ് ഡയറക്ടര്‍ നൈനാന്‍ ഷെരീഫ്. അസിസ്റ്റന്റ് ഡയറക്ടര്‍ സുബിന്‍ ജോസഫ്. അസോസിയേറ്റ് ക്യാമറാമാന്‍ അഷ്‌കര്‍ അലി ഖാന്‍.കളറിസ്റ്റ് - ബിലാല്‍ റഷീദ്.സൗണ്ട് ഡിസൈന്‍ -കരുണ്‍ പ്രസാദ്.സ്റ്റില്‍സ് -നിസാര്‍ മൊയ്ദീന്‍.ഡിസൈന്‍ - സജീഷ് എം ഡിസൈന്‍ തുടങ്ങിയവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

 

Read more topics: # മനോരാജ്യം
teaser of the movie Manorajyam

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES