മേയില്‍ 3,850 രൂപയായിരുന്ന ബില്‍ ജൂണില്‍ റോക്കറ്റിലേറി കുതിച്ചത് 36,000 രൂപയായി; താപ്‌സി പാന്നു പുറത്ത് വിട്ട കറണ്ട് ബില്‍ കണ്ട് ഞെട്ടി ആരാധകര്‍

Malayalilife
topbanner
   മേയില്‍ 3,850 രൂപയായിരുന്ന ബില്‍ ജൂണില്‍ റോക്കറ്റിലേറി കുതിച്ചത് 36,000 രൂപയായി; താപ്‌സി പാന്നു പുറത്ത് വിട്ട കറണ്ട്  ബില്‍ കണ്ട് ഞെട്ടി ആരാധകര്‍

മുംബൈയില്‍ ജനിച്ചുവളര്‍ത്ത തപ്‌സി ആടുകളം എന്ന സിനിമയിലൂടെയാണ് തമിഴിലെത്തിയത്. ഡബിള്‍സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും താരം അരങ്ങേറി. പിന്നി തെലുങ്ക് ഹിന്ദി ചിത്രങ്ങളിലായിട്ടാണ് ഇപ്പോള്‍ തപ്‌സി തിളങ്ങുന്നത്. ഇപ്പോള്‍ ഥപ്പട് എന്ന ചിത്രത്തിലെ മികച്ച കഥാപാത്രത്തിലൂടെ കൈയടി വാങ്ങുന്ന തപ്‌സിക്ക് നിരവധി ആരാധകരും ഉണ്ട്. ബോളിവുഡില്‍ ശ്രേദ്ധയയായി താരം മാറിക്കഴിഞ്ഞു.

ലോക്ക്ഡൗണ്‍ കാലത്തും വീട്ടിലിരുന്ന് വര്‍ക്കൗട്ട് ചെയ്യുകയും ഡയറ്റില്‍ ശ്രദ്ധ നല്‍കുകയും ചെയ്യുന്ന താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോള്‍ തന്നെ ഷോക്കടിപ്പിച്ച വൈദ്യുത ബില്ലാണ് നടി പങ്കുവച്ചിരിക്കുന്നത്.  മേയില്‍ 3,850 രൂപയായിരുന്ന ബില്‍ ജൂണില്‍ റോക്കറ്റിലേറി കുതിച്ചത് 36,000 രൂപയായി! അധികമായി ഉപകരണങ്ങളൊന്നും ഉപയോഗിക്കാതെ എങ്ങനെ തുക ഇത്ര കൂടിയെന്നാണു തപ്‌സിയുടെ ചോദ്യം. അഡാനി ഇലക്ട്രിസിറ്റി കമ്പനിയുടെ ഉപയോക്താവായ അവര്‍ തന്റെ ബില്‍ സഹിതം ട്വിറ്ററില്‍ എഴുതിയ കുറിപ്പിനു കീഴെ സമാന രീതിയില്‍ വൈദ്യുതി ബില്‍ ലഭിച്ച പലരും പ്രതികരണവുമായി ചേര്‍ന്നു.

മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ വേളയില്‍ വന്‍ തുക വൈദ്യുതി ബില്‍ ലഭിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്കിടെ പ്രതിഷേധം ഉയരുന്നതിനിടെയാണു തപ്‌സിയുടെ ട്വീറ്റ്. മുംൈബ ഉള്‍പ്പെടെയുള്ള നഗരങ്ങളെ പല സോണുകളായി തിരിച്ച് വൈദ്യുതി വിതരണാവകാശം സ്വകാര്യ കമ്പനികള്‍ക്കു നല്‍കിയിരിക്കുകയാണു മഹാരാഷ്ട്രയില്‍. ചിലയിടങ്ങളില്‍ സര്‍ക്കാര്‍ വൈദ്യുതി വിതരണം നടത്തുന്നു.

 

Read more topics: # taapsee pannu,# shares her current,# bill shocks
taapsee pannu,shares her current,bill shocks

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES