താന്‍ ഭര്‍ത്താവിന് കീഴില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നയാള്‍; അത് കൊണ്ടാണ് കാല് പിടിക്കുന്നതും പാത്രം കഴുകുന്നതുമൊക്കെ; സ്ത്രീകള്‍ സ്വതന്ത്ര്യരായിരിക്കണം, തുല്യതയില്‍ വിശ്വസിക്കണം; പക്ഷേ ആ തുല്യത എനിക്ക് വേണ്ട: സ്വാസിക നിലപാട് വ്യക്തമാക്കുമ്പോള്‍

Malayalilife
 താന്‍ ഭര്‍ത്താവിന് കീഴില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നയാള്‍; അത് കൊണ്ടാണ് കാല് പിടിക്കുന്നതും പാത്രം കഴുകുന്നതുമൊക്കെ; സ്ത്രീകള്‍ സ്വതന്ത്ര്യരായിരിക്കണം, തുല്യതയില്‍ വിശ്വസിക്കണം; പക്ഷേ ആ തുല്യത എനിക്ക് വേണ്ട: സ്വാസിക നിലപാട് വ്യക്തമാക്കുമ്പോള്‍

ടി സ്വാസിക വിവാഹ ശേഷം നടത്തിയ ചില വെളിപ്പെടുത്തലുകള്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു. രാവിലെ എഴുന്നേറ്റ് ഭര്‍ത്താവിന്റെ കാല്‍ തൊട്ടു വണങ്ങുമെന്നും ഭര്‍ത്താവ് കഴിച്ച പാത്രത്തില്‍ ഭക്ഷണം കഴിക്കുമെന്നുമുള്ള നടിയുടെ തുറന്നു പറച്ചില്‍ ഏറെ വിമര്‍ശനം ആണ് ഉണ്ടാക്കിയത്.തുല്യതയ്ക്കായുള്ള സ്ത്രീകളുടെ പോരാട്ടത്തെ പിന്നോട്ടടിക്കുന്നതാണ് നടിയുടെ നിലപാട് എന്നായിരുന്നു പ്രധാന വിമര്‍ശനം. ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഞാന്‍ എന്റെ അഭിപ്രായമാണ് പറഞ്ഞത്. എന്റെ സ്വകാര്യ ജീവിതം ഇങ്ങനെ ജീവിക്കാനാണ് തീരുമാനിച്ചത്. ഭര്‍ത്താവിന്റെ താഴെ ജീവിക്കാനാണ് ഞാന്‍ തീരുമാനിച്ചത്. ടീനേജ് പ്രായത്തിലേ തീരുമാനിച്ചതാണ്. എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. എന്റെ അച്ഛനും അമ്മയും അങ്ങനെയാണോ എന്ന് ചോദിച്ചാല്‍ അല്ല. അമ്മൂമ്മയും അങ്ങനെയല്ല.

ഞാന്‍ എന്തുകൊണ്ടോ അങ്ങനെ തീരുമാനിച്ചു. അങ്ങനെ ജീവിക്കാനാണ് പോകുന്നതെന്നേ എനിക്കറിയൂ. അത് കൊണ്ടാണ് കാല് പിടിക്കുന്നതും പാത്രം കഴുകുന്നതുമൊക്കെ. നിങ്ങള്‍ക്ക് അത് തെറ്റായിരിക്കും. ഇതാണ് ഉത്തമ സ്ത്രീയെന്ന് ഞാനൊരിക്കലും പറയില്ല. സ്ത്രീകള്‍ എപ്പോഴും സ്വതന്ത്ര്യരായിരിക്കണം. അവര്‍ തുല്യതയില്‍ വിശ്വസിക്കണം.

പക്ഷെ എനിക്ക് ഈ പറഞ്ഞ തുല്യത കുടുംബ ജീവിതത്തില്‍ എനിക്ക് വേണ്ട. ഓരോരുത്തര്‍ക്കും അവരവരുടെ രീതിയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്റെ മനസമാധാനം ഞാന്‍ കാണുന്നത് ഇങ്ങനെ ജീവിക്കുമ്പോഴാണ്. അച്ഛനും ഭര്‍ത്താവും പറയുന്നത് കേട്ട് തീരുമാനമെടുക്കാനും ഒരു കാര്യം അവരോട് ചോദിച്ച് ചെയ്യാനും എനിക്കിഷ്ടമാണ്.

അത് വലിയൊരു പ്രശ്നമായി എന്റെ ജീവിതത്തില്‍ ഇതുവരെ വന്നിട്ടില്ല. മൂന്നാമതൊരാള്‍ ഇതില്‍ സ്വാധീനിക്കപ്പെടരുത്. ഇതാണ് ശരിയെന്ന് ഞാന്‍ പറയില്ല. പക്ഷെ എന്തൊക്കെ മാറ്റം സമൂഹത്തില്‍ വന്നാലും ഞാന്‍ ഇങ്ങനെ തന്നെ ജീവിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു പ്രായം കഴിയുമ്പോഴും ആളുകളുമായി ഇടപഴകുമ്പോഴും ചിന്താഗതി മാറുമെന്ന് പറയും.

പക്ഷെ എനിക്ക് മാറ്റേണ്ട. ഓവറായ ചര്‍ച്ചകളിലേക്കൊന്നും എനിക്ക് പോകേണ്ട. തനിക്കാ പഴയ രീതിയില്‍ ഇരുന്നാല്‍ മതി. ആളുകള്‍ പറയുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം കൊടുക്കുന്നു എന്നാണ്. പക്ഷെ നിങ്ങള്‍ ജീവിക്കുന്ന രീതിയാണ് ശരി. എന്നെ പോലെ ആരും ജീവിക്കരുത് എന്നാണ് തന്റെ അഭിപ്രായം എന്നാണ് സ്വാസിക പറയുന്നത്.

Read more topics: # സ്വാസിക
swasika about freedom in marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES