Latest News

നടന്‍ ഇന്ദ്രന്‍സിനൊപ്പം മധുബാല; ചിന്ന ചിന്ന ആസൈ' ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു; പോസ്റ്റര്‍ പുറത്തുവിട്ടത് സംവിധായകന്‍ മണിരത്‌നം

Malayalilife
 നടന്‍ ഇന്ദ്രന്‍സിനൊപ്പം മധുബാല; ചിന്ന ചിന്ന ആസൈ' ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു; പോസ്റ്റര്‍ പുറത്തുവിട്ടത് സംവിധായകന്‍ മണിരത്‌നം

നടന്‍ ഇന്ദ്രന്‍സും മധുബാലയും പ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രം 'ചിന്ന ചിന്ന ആസൈ' യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സംവിധായകന്‍ മണിരത്‌നം പുറത്തിറക്കി. പൂര്‍ണ്ണമായും വാരണാസിയില്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രം വന്‍ വിജയമാകട്ടെയെന്ന് മണിരത്‌നം കുറിക്കുകയും ചെയ്തു. ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

ഏറെ ശ്രദ്ധ നേടിയ ഹ്രസ്വചിത്രമായ 'എന്റെ നാരായണിക്ക്' ശേഷം വര്‍ഷാ വാസുദേവ് ആണ് ചിന്ന ചിന്ന ആസൈയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മലയാളത്തില്‍ കുറെ വര്‍ഷക്കാലത്തെ ഇടവേളക്കു ശേഷമാണ് ശക്തമായ കേന്ദ്ര കഥാപാത്രത്തില്‍ മധുബാല അഭിനയിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

madhubala with indrans

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES