ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന സൂപ്പര്‍ഹിറ്റ് സിനിമ ഒരുക്കിയ റെജീസ് ആന്റണി സി എന്‍ ഗ്ലോബല്‍ മൂവീസിന്റെ ബാനറില്‍ സംവിധാനം ചെയ്യുന്ന 'സ്വര്‍?ഗം' എന്ന സിനിമയുടെ ലോഞ്ചിങ് എറണാകുളം പിഒസിയില്‍ നടന്നു. കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാനും തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പുമായ മാര്‍ ജോസഫ് പാംപ്ലാനി തിരി തെളിച്ച് ലോഞ്ചിങ് കര്‍മ്മത്തിന് നേതൃത്വം നല്‍കി.
മാര്‍ ജോസഫ് പാംപ്ലാനി സക്രിപ്റ്റ് ആശീര്‍വദിച്ച് സംവിധായകന്‍ റെജീസ് ആന്റണിക്ക് കൈമാറി. മാര്‍ ജോസഫ് പാംപ്ലാനിക്ക് പിന്നാലെ പാലാ എംഎല്‍എ മാണി സി കാപ്പന്‍, കേബിള്‍ ടിവി അസോസിയേഷന്‍ പ്രസിഡന്റ് പ്രവീണ്‍ മോഹന്‍, പ്രൊഡ്യൂസേഴ്‌സ് ടീം, സംവിധായകര്‍, ഫാ. ആന്റണി വടക്കേക്കര എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ചു. പാലാ എംഎല്‍എ മാണി സി കാപ്പനും മാര്‍ ജോസഫ് പാംപ്ലാനിയും ചേര്‍ന്ന് ടൈറ്റില്‍ ലോഞ്ച് നിര്‍വഹിച്ചു.
പ്രശസ്ത സം?ഗീത സംവിധായകന്‍ മോഹന്‍ സിത്താരയുടെ സാന്നിധ്യം ചടങ്ങിന് മികവേകി. പ്രൊഡ്യൂസര്‍ ലിസി കെ ഫെര്‍ണാണ്ടസ് ചടങ്ങിനെത്തിയവര്‍ക്ക് സ്വാ?ഗതവും സംവിധായകന്‍ റെജീസ് ആന്റണി നന്ദിയും പറഞ്ഞു. മാണി സി കാപ്പന്‍, പ്രവീണ്‍ മോഹന്‍, ഫാ ആന്റണി വടക്കേക്കര, തിരക്കഥാകൃത്ത് എകെ സന്തോഷ്, ആര്‍ട്ടിസ്റ്റ് രാജേഷ് പറവൂര്‍, പുടശനാട് കനകം, എഡിറ്റര്‍ ഡോണ്‍ മാക്‌സ് തുടങ്ങിയ കലാ സാംസ്‌കാരിക രം?ഗത്തെ പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു.