Latest News

വിജയ് സേതുപതി ചിത്രം 'എയ്‌സ് ' കേരളത്തിലെത്തിക്കുന്നത് എസ്. എം. കെ റിലീസ് പ്രൊഡക്ഷന്‍

Malayalilife
വിജയ് സേതുപതി ചിത്രം 'എയ്‌സ് ' കേരളത്തിലെത്തിക്കുന്നത് എസ്. എം. കെ റിലീസ് പ്രൊഡക്ഷന്‍

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി നായകനാകുന്ന ഏറ്റവും  പുതിയ ചിത്രം എയ്സിന്റെ കേരളാ വിതരണാവകാശം നേടി എസ്.എം. കെ റിലീസ്. അറുമുഗകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോള്‍ഡ് കണ്ണന്‍ എന്ന കഥാപാത്രമയാണ് വിജയ് സേതുപതി എത്തുന്നത്.

വിശ്വരൂപം, ആരംഭം,ഒ.ക്കെ കണ്മണി, മാവീരന്‍, ഉത്തമവില്ലന്‍,തൂങ്കാവനം,  പ്രിന്‍സ്, സിംഗം 2,വീരം എന്നീ ചിത്രങ്ങള്‍ കേരളത്തിലെത്തിച്ച എസ്.എം.കെ റിലീസ് പ്രൊഡക്ഷന്‍ തന്നെയാണ് വിജയ് സേതുപതി നായകനായ 'എയ്‌സ്' കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.2025 മെയ് 23 ന് ആണ് ചിത്രം ആഗോള തലത്തില്‍ തിയേറ്റര്‍ റിലീസായി എത്തുന്നത്.

പൂര്‍ണ്ണമായും മലേഷ്യയില്‍ ചിത്രീകരിച്ച എയ്സില്‍ വിജയ് സേതുപതി അവതരിപ്പിക്കുന്ന ബോള്‍ഡ് കണ്ണന്‍ എന്ന കഥാപാത്രത്തിന്റെ ആഴത്തെ കുറിച്ചും സാധ്യതകളെ കുറിച്ചും ആരാധകരില്‍ ആവേശം സൃഷ്ടിക്കുന്ന ഒരു ഗ്ലിംമ്പ്‌സ് വീഡിയോ താരത്തിന്റെ ജന്മദിനത്തില്‍ പുറത്ത് വന്നിരുന്നു.

വലിയ ബജറ്റില്‍ ഒരുക്കിയ ചിത്രം പൂര്‍ണ്ണമായും ഒരു മാസ്സ് കൊമേഴ്‌സ്യല്‍ എന്റര്‍ടൈനര്‍ ആയാണ് എത്തുന്നത്. വിജയ് സേതുപതി ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രം വലിയ ആക്ഷനും  കഥപറച്ചിലുമായി  ഒരു ദൃശ്യ വിരുന്നായിരിക്കുമെന്നതില്‍ സംശയമില്ല.

വിജയ് സേതുപതിയെ കൂടാതെ രുക്മിണി വസന്ത്, യോഗി ബാബു, ബി.എസ്.അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 7സിഎസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അറുമുഗകുമാര്‍ നിര്‍മിച്ച ഈ ചിത്രം വലിയ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: കരണ്‍ ഭഗത് റൗട്, സംഗീതം: ജസ്റ്റിന്‍ പ്രഭാകരന്‍, എഡിറ്റര്‍: ഫെന്നി ഒലിവര്‍, കലാസംവിധാനം: എ കെ മുത്തു. പിആര്‍ഒ:അരുണ്‍ പൂക്കാടന്‍.

vijay sethupathi ace kerala

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES