നടന് സുരാജ് വെഞ്ഞാറമൂടിന് കാരണം ബോധിപ്പിക്കാനുള്ള സമയം നീട്ടി നല്കി മോട്ടോര്‍ വാഹന വകുപ്പ്. മൂന്ന് തവണ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാതിരുന്ന സുരാജ് വെഞ്ഞാറമൂടിന് വീണ്ടും സമയം നീട്ടി നല്‍കിയിരിക്കുകയാണ്. എറണാകുളം ആര് ടി ഓഫീസില്‍ നിന്നാണ് സുരാജിന്റെ ഡ്രൈവിം?ഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ ബോധിപ്പിക്കാനുള്ള സമയം നീട്ടിനല്‍കിയത്.
സിനിമാ താരമെന്ന നിലയിലെ തിരക്കുകള്‍ പരിഗണിച്ചാണിത്. അതിനിടെ വാഹനാപകടത്തില്‍ പോലീസിന്റെ എഫ്.ഐ.ആര്. മാത്രം പരിശോധിച്ച് ആരുടെയും ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യരുതെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റ് നിര്‍ദേശം പുറപ്പെടുവിച്ചു.
എഫ്.ഐ.ആര്. വിശദമായി പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്ത ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നും ആര്.ടി.ഒ., ജോയിന്റ് ആര്.ടി.ഒ. ഓഫീസുകള്‍ക്ക് നിര്‍ദേശം ലഭിച്ചു. നടന് സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞതോടെയാണ് പുതിയ നിര്‍ദേശമെന്നാണ് സൂചന.