പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയും ചലച്ചിത്ര നിര്‍മാതാവുമായ സുപ്രിയ മേനോന്‍ ഇന്ത്യയിലെ പെണ്‍കുട്ടികള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ച് ശക്തമായ സന്ദേശവുമായി രംഗത്ത്. തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ സുപ്രിയ പങ്കുവെച്ച പഠന റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ 58% പെണ്‍കുട്ടികള്‍ സൈബര്‍ പീഡനം നേരിടുന്നുവെന്ന വാക്കുകള്‍ ശ്രദ്ധയാകര്‍ഷിച്ചത്.
'പീഡനം ഒരു യാഥാര്‍ഥ്യമാണ്' എന്ന വാക്കുകളോടെ സുപ്രിയ ഈ പോസ്റ്റ് പരസ്യമായി പങ്കുവെച്ചത്. ഇതിലൂടെ സ്ത്രീകളുടെ ഡിജിറ്റല്‍ സുരക്ഷയിലേക്കുള്ള പൊതുസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ്. പൊതുസ്ഥലങ്ങളിലേക്കാള്‍ കൂടുതല്‍ ഭീഷണിയായി പെണ്‍കുട്ടികള്‍ ഓണ്‍ലൈന്‍ ലോകത്തെ പരിഗണിക്കുന്നതായും, പലരും സൈബര്‍ ആക്രമണങ്ങള്‍ക്കുശേഷം സോഷ്യല്‍ മീഡിയയില്‍ അവരുടെ പങ്കാളിത്തം പരിഷ്‌കരിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സിനിമാ രംഗത്തും വ്യക്തിപരമായ ജീവിതത്തിലുമുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സുപ്രിയയുടെ ഈ നിലപാട്. പൃഥ്വിരാജ് സംവിധാനം ചെയ്ത 'എമ്പുരാന്‍' റിലീസ് ചെയ്തതിന് പിന്നാലെ, തന്നെതിരെയും കുടുംബത്തേതിരെയും നടന്ന സൈബര്‍ ആക്രമണങ്ങള്‍ കൂടിയാണ് ഈ പ്രതികരണത്തിന് പിന്നില്‍. പൃഥ്വിരാജിനോടുള്ള അടുപ്പവും പിന്തുണയും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചതിന് പിന്നാലെയാണ് സുപ്രിയയും അദ്ദേഹത്തിന്റെ അമ്മയായ മല്ലിക സുകുമാരനും ട്രോളുകള്‍ ഏറ്റുവാങ്ങിയത്. ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് ഏറെ പഠിച്ചവളായിട്ടാണ് സുപ്രിയ ഇക്കാര്യത്തില്‍ തുറന്നുപറയുന്നത്.