എമ്പുരാന്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്; പൃഥ്വിയെക്കുറിച്ചോര്‍ത്ത് അഭിമാനം മാത്രം; വിവാദങ്ങള്‍ക്കിടെ സുപ്രിയയുടെ പോസ്റ്റ് 

Malayalilife
 എമ്പുരാന്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്; പൃഥ്വിയെക്കുറിച്ചോര്‍ത്ത് അഭിമാനം മാത്രം; വിവാദങ്ങള്‍ക്കിടെ സുപ്രിയയുടെ പോസ്റ്റ് 

മ്പുരാന്‍' സിനിമയെ ചുറ്റിപറ്റിയുള്ള ചര്‍ച്ചകളും വിവാദങ്ങളും ശക്തമാകുന്ന സാഹചര്യത്തില്‍, സംവിധായകനായ പൃഥ്വിരാജ് സുകുമാരന്‍ക്ക് പിന്തുണയുമായ താരത്തിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോന്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സുപ്രിയ തന്റെ പിന്തുണ പ്രകടിപ്പിച്ചത്. 

സിനിമയുടെ ആഗോള കളക്ഷന്‍ 200 കോടി കടന്നതിന്റെ പോസ്റ്റര്‍ സുപ്രിയ പങ്കുവച്ചുകൊണ്ടാണ് പ്രതികരിച്ചത്. 'പൃഥ്വിരാജ് ചരിത്രം സൃഷ്ടിക്കുകയാണ്' എന്ന് അവര്‍ കുറിച്ചുകൊണ്ടുള്ള സന്ദേശം പ്രിത്വിയെ ഓര്‍ത്തു അഭിനിക്കുന്നുവെന്നും സുപ്രിയ കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ ശക്തമായ സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് സുപ്രിയയുടെ പ്രതികരണം ശ്രദ്ധേയമായത്. 

'പൃഥ്വിയെക്കുറിച്ച് അഭിമാനം തോന്നുന്നു' എന്ന് സ്റ്റോറിയില്‍ കുറിച്ചുകൊണ്ടായിരുന്നു തന്റെ പിന്തുണ വ്യക്തമാക്കിയത്. പൃഥ്വിരാജിന്റെ അമ്മകൂടിയായ നടി മല്ലിക സുകുമാരന്‍ താരത്തിന് പിന്തുണയുമായി എത്തിയിരുന്നു. 

അതേസമയം എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് ഉടന്‍ തിയേറ്ററുകളിലെത്തും. പുതിയ പതിപ്പില്‍ രണ്ടു മിനിട്ട് എട്ടു സെക്കന്റ് ഭാഗങ്ങളാണ് നീക്കം ചെയ്തിരിക്കുന്നത്. . പ്രധാന വില്ലന്റെ ബജ്‌റംഗി എന്ന പേര് ബല്‍ദേവ് എന്നാക്കുകയും എന്‍ഐഎയുമായി ബന്ധപ്പെട്ട പരമാര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യുകയും ചെയ്തതായി സെന്‍സര്‍ രേഖയില്‍ വ്യക്തമാക്കുന്നു. നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയുടെ പേരും ഐആര്‍എസ് ഉദ്യോഗസ്ഥനായ ജ്യോതിസ് മോഹന്റെ പേരും ഒഴിവാക്കി.
 

supriya fb post about empuran sucess

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES