Latest News

സണ്ണി വയ്നിന്റെ പിടികിട്ടാപ്പുള്ളിയുടെ ചിത്രീകരണം തുടങ്ങി; ക്രൈം കോമഡിയായ ചിത്രത്തില്‍ ശംഭു എന്ന ആര്‍ക്കിടെക്ട് ആയി സണ്ണി എത്തുന്നു

Malayalilife
 സണ്ണി വയ്നിന്റെ പിടികിട്ടാപ്പുള്ളിയുടെ ചിത്രീകരണം തുടങ്ങി;  ക്രൈം കോമഡിയായ ചിത്രത്തില്‍ ശംഭു എന്ന ആര്‍ക്കിടെക്ട് ആയി സണ്ണി എത്തുന്നു

ണ്ണി വയ്ന്‍ നായകനാകുന്ന പുതിയ ചിത്രം പിടികിട്ടാപ്പുള്ളി ഇന്നലെ കൊല്ലത്ത് തുടങ്ങി. നവാഗത സംവിധായകന്‍ ജിഷണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്രൈം കോമഡിയാണ്. സുമേഷ് വി. റോബിന്റേതാണ് തിരക്കഥ. ശംഭു എന്ന ആര്‍ക്കിടെക്ടിന്റെ വേഷമാണ് സണ്ണി അവതരിപ്പിക്കുന്നത്. നാളെ മുതല്‍ സണ്ണി അഭിനയിച്ചു തുടങ്ങും.

അഹാന കൃഷ്ണ നായികയാകുന്ന ചിത്രത്തില്‍ ബൈജു ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലാലു അലക്‌സ്, സൈജു കുറുപ്പ്, മെറീന മൈക്കിള്‍തുടങ്ങിയവരാണ് മറ്റ്പ്രധാനതാരങ്ങള്‍. കൊല്ലം പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ തങ്കശേരി,നീണ്ടകരഹാര്‍ബര്‍,ട്രാവന്‍കൂര്‍മെഡിസിറ്റി, ആര്‍.പി മാള്‍ എന്നിവയാണ്. നിരവധി പരസ്യ ചിത്രങ്ങള്‍ക്ക് വേണ്ടി കാമറ ചലപ്പിച്ചിട്ടുള്ള അന്‍ജോയ് മാത്യു ചിത്രത്തിനു വേണ്ടി ക്യാമറ ചെയ്യുന്നത്. ഛായാഗ്രഹണവും പി.എസ്. ജയഹരി സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് ബിപിന്‍ ആണ് ചെയ്യുന്നത്. മേക്കപ്പ്‌റോണക്‌സ് സേവ്യര്‍ ചെയ്യുമ്പോള്‍ ചിത്രത്തിന്റെ കോസ്റ്റിയൂംചെയ്യുന്നത് ധന്യബാലകൃഷ്ണന്‍ ആണ്.      
 

Read more topics: # sunny vein,# new film,# pidikittapulli
sunny vein,new film,pidikittapulli

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES