മലയാള ചിത്രം രംഗീലയുടെ ഷൂട്ടിനിടയിലെ തമാശ വീഡിയോ പങ്ക് വച്ച് ബോളിവുഡ് താരം സണ്ണി ലിയോണ്‍; സ്വിമ്മിങ് പൂളിന് സമീപം നിന്ന് ഡാന്‍സ് ചെയ്യുന്നതിനിടെ സഹപ്രവര്‍ത്തനെ പൂളിലേക്ക് തള്ളിയിട്ട് സണ്ണി 

Malayalilife
topbanner
മലയാള ചിത്രം രംഗീലയുടെ ഷൂട്ടിനിടയിലെ തമാശ വീഡിയോ പങ്ക് വച്ച് ബോളിവുഡ് താരം സണ്ണി ലിയോണ്‍; സ്വിമ്മിങ് പൂളിന് സമീപം നിന്ന് ഡാന്‍സ് ചെയ്യുന്നതിനിടെ സഹപ്രവര്‍ത്തനെ പൂളിലേക്ക് തള്ളിയിട്ട് സണ്ണി 

ണ്ണി ലിയോണ്‍ നായികയായി എത്തുന്ന ആദ്യ മലയാള ചിത്രമാണ് സന്തോഷ് നായര്‍ ഒരുക്കുന്ന രംഗീല. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടന്ന രസകരമായ ഒരു സംഭവം ഇന്‍സ്റ്റഗ്രാമിലൂടെ സണ്ണി പങ്ക് വച്ചതാണ് ഇപ്പോള്‍ വൈറലാകുന്നത്.സ്വിമ്മിങ് പൂളിനരികില്‍ നിന്ന് അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം സണ്ണി ലിയോണ്‍ ഡാന്‍സ് ചെയ്യുന്നതും ഒപ്പം പരസ്പരം പൂളിലേക്ക് തള്ളിയിടുന്നതുമാണ് വീഡിയോ. സണ്ണി ലിയോണ്‍ ഡാന്‍സിനിടെ തമാശയ്ക്ക് കൂടെ ഡാന്‍സ് ചെയ്ത സഹപ്രവര്‍ത്തകനെ പൂളിലേയ്ക്ക് ആദ്യം തള്ളിയിട്ടു. പൂളില്‍ വീണയാളെ കളിയാക്കി നില്‍ക്കുന്നതിനിടെയാണ് സണ്ണിക്ക് അപ്രതീഷിതമായി പിന്നില്‍ നിന്നും പണി കിട്ടിയത്. പൂളിലേയ്ക്ക് നോക്കി നില്‍ക്കുന്ന താരത്തെ പിന്നില്‍ നിന്ന് മറ്റൊരാള്‍ തള്ളിയിടുകയായിരുന്നു.

താന്‍ വിചാരിച്ച പോലെയല്ല ഈ പ്രാങ്ക് വീഡിയോ പോയതെങ്കിലും രസകരമായിരുന്നു എന്ന കുറിപ്പോടെയാണ് സണ്ണി ലിയോണ്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഷൂട്ടിങ് സെറ്റിലെ ഫണ്‍ വീഡിയോ 14 ലക്ഷത്തിലേറെ പേരാണ് ഇതിനകം കണ്ടിരിക്കുന്നത്.ബോളിവുഡ് താരം സണ്ണി ലിയോണ്‍ നായികയായി എത്തുന്ന ആദ്യ മലയാള ചിത്രമാണ് 'രംഗീല'. സന്തോഷ് നായര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. മണിരത്‌നം, സച്ചിന്‍ എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയത് സന്തോഷ് നായരായിരുന്നു. ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രൊജക്ട് ഡിസൈന്‍ ജോസഫ് വര്‍ഗീസ് നിര്‍വ്വഹിക്കും.

സണ്ണി ലിയോണ്‍ നായികയാകുന്ന വീരമാദേവി എന്ന ചിത്രവും മലയാളത്തില്‍ റിലീസ് ചെയ്യും. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. വി സി.വടിവുടയാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വീരമാദേവി എന്ന രാജ്ഞിയായാണ് സണ്ണി ലിയോണ്‍ എത്തുന്നത്. സണ്ണി ലിയോണ്‍ ആദ്യമായി അഭിനയിക്കുന്ന ദക്ഷിണേന്ത്യന്‍ ചിത്രമാണ് വീരമാദേവി.സൂപ്പര്‍ ഹിറ്റായ 'പുലിമുരുഗ'ന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിചിത്രം 'മധുരരാജ'യിലെ ഒരു ഗാനരംഗത്തിലും സണ്ണി ലിയോണ്‍ അഭിനയിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സണ്ണി കൊച്ചിയിലെത്തിയിരുന്നു. ചിത്രം വിഷു റിലീസ് ആണ്.

sunny-leone-share-a-comedy-video-at-malayalam film -rangeela-shooting-set

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES