Latest News

തിയേറ്ററില്‍ വന്‍ വിജയത്തിലേക്ക് കുതിക്കുന്ന സുമതി വളവിന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍ 

Malayalilife
 തിയേറ്ററില്‍ വന്‍ വിജയത്തിലേക്ക് കുതിക്കുന്ന സുമതി വളവിന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍ 

പ്രേക്ഷകരുടെ വന്‍ സ്വീകാര്യതയോടെ തിയേറ്ററില്‍ ഹൗസ്ഫുള്‍ ഷോകളുമായി രണ്ടാം വാരത്തിലേക്കു വമ്പന്‍ വിജയത്തിലേക്ക് കുതിക്കുകയാണ് സുമതി വളവ്. പത്താം ദിനത്തോട് അടുക്കുമ്പോള്‍ ഇരുപതു കോടി ആഗോള കളക്ഷനിലെക്ക് കുതിക്കുകയാണ് സുമതി വളവ്. ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ  സുമതി വളവിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍, വാട്ടര്‍മാന്‍ ഫിലിംസിന്റെ ബാനറില്‍ മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നാണ് സുമതി വളവ് 2ന്റെ നിര്‍മ്മാണം.ബൈജു ഗോപാലന്‍, വി. സി. പ്രവീണ്‍ എന്നിവരാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ്. കൃഷ്ണമൂര്‍ത്തിയാണ് ചിത്രത്തിന്റെ എക്‌സികുട്ടിവ് പ്രൊഡ്യൂസര്‍. 

മാളികപ്പുറം, സുമതി വളവ് എന്നീ ചിത്രങ്ങളുടെ വമ്പന്‍ വിജയത്തിന് ശേഷം വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുമതി വളവ് 2. മാളികപ്പുറം, സുമതി വളവ്, ആനന്ദ് ശ്രീബാല, പത്താം വളവ്, നൈറ്റ് റൈഡ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഭിലാഷ് പിള്ളയാണ് സുമതി വളവിന്റെ രണ്ടാം ഭാഗത്തിന്റെ രചന നിര്‍വഹിക്കുന്നത്. മാളികപ്പുറം, സുമതി വളവ് ചിത്രങ്ങളിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളൊരുക്കിയ രഞ്ജിന്‍ രാജ് സുമതി വളവിന്റെ രണ്ടാം ഭാഗത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

സൗത്ത് ഇന്ത്യയിലെ പ്രഗത്ഭ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം കൂടിയായിരിക്കും സുമതി വളവ് 2.
ബ്രിട്ടീഷ് സേന അംബാസമുദ്രത്തില്‍ നിന്ന് ആഗസ്ത്യാര്‍കൂടം വഴി തിരുവിതാംകൂറിലേക്കെത്തുമ്പോള്‍, പത്മനാഭന്റെ സേന എല്ലാ നാട്ടുവഴികളിലും പ്രതിരോധം കെട്ടിപ്പടുത്തു. വില്യം പ്രഭുവിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സേനക്ക് മുന്നില്‍ ശേഷിച്ചത് ഒരേയൊരു കാട്ടുവഴി മാത്രം.ആ വഴിയുടെ ഇരുട്ടില്‍  ഒളിഞ്ഞിരിക്കുന്ന സുമതി വളവ്: 
മായയും അത്ഭുതങ്ങളും നിറഞ്ഞ അജ്ഞാത ലോകം. ആ വളവിലെ മായാവിസ്മയങ്ങള്‍ സുമതി വളവ് രണ്ടാം ഭാഗത്തിലൂടെ പ്രേക്ഷകരിലേക്കെത്തും. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Read more topics: # സുമതി വളവ്.
sumathivalavu part 2

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES