Latest News

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവനടന്‍ സുജിത് രാജേന്ദ്രന്‍ മരിച്ചു; മരിച്ചത് ഗായകന്‍ കൂടിയായ നടന്‍; നിന്നെ അറിയുന്നവരിലൂടെ നീ എന്നെന്നും ജീവിക്കുമെന്ന കുറിപ്പുമായി സുരഭി

Malayalilife
വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവനടന്‍ സുജിത് രാജേന്ദ്രന്‍ മരിച്ചു; മരിച്ചത് ഗായകന്‍ കൂടിയായ നടന്‍;  നിന്നെ അറിയുന്നവരിലൂടെ നീ എന്നെന്നും ജീവിക്കുമെന്ന കുറിപ്പുമായി സുരഭി

പകടത്തില്‍പ്പെട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവനടന്‍ മരിച്ചു. പട്ടണം കൃഷ്ണ നിവാസില്‍ വിഷ്ണു എന്നു വിളിക്കുന്ന സുജിത് രാജേന്ദ്രനാണ് മരിച്ചത്. 32 വയസ്സായിരുന്നു. ആലുവ - പറവൂര്‍ റോഡ് സെറ്റില്‍മെന്റ് സ്‌കൂളിനു മുന്നില്‍ വച്ച് കഴിഞ്ഞ മാസം 26നാണ് അപകടമുണ്ടായത്. 

ഇന്നു വൈകിട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിലാണ് സംസ്‌കാരം. കിനാവള്ളി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം. കിനാവള്ളിയില്‍ സുജിത്ത് ഒരു പാട്ടും പാടിയിട്ടുണ്ട്. സണ്ണി ലിയോണിയുടെ മലയാള ചിത്രമായ രംഗീല, മാരത്തോണ്‍ എന്നീ ചിത്രങ്ങളിലും സുജിത് അഭിനയിച്ചിട്ടുണ്ട്.

ചെറുപ്പത്തില്‍ തന്നെ ഭരനാട്യം, കര്‍ണാടിക് സം?ഗീതം എന്നിവ അഭ്യസിച്ചിരുന്നു. സുജിത്ത് ജനിച്ചത് ദുബായില്‍ ആയിരുന്നു. ഏഴ് വര്‍ഷത്തോളം ഒരു അമേരിക്കന്‍ മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്നു സുജിത്ത്.

ശേഷം സിനിമയിലേക്ക് തിരിയുകയായിരുന്നു. 2018 ല്‍ ആണ് കിനാവള്ളിയില്‍ അഭിനയനിക്കുന്നത്. സണ്ണി ലിയോണിയുടെ തമിഴ് സിനിമയായ ഷീറോയിലും ചെറിയ റോള്‍ ചെയ്തിരുന്നു.

നടി സുരഭി ലക്ഷ്മി സുജിത്തിനെക്കുറിച്ച് പങ്ക് വച്ച കുറിപ്പ് ഇങ്ങനെ

ഗായകന്‍, നര്‍ത്തകന്‍, നടന്‍, വാഗ്മി എന്നിങ്ങനെ നിരവധി മേഖലകളില്‍ കഴിവ് തെളിയിച്ച അതുല്യ പ്രതിഭയായ സുജിത്തിന്റെ  കഴിവുകള്‍ ലോകം അംഗീകരിക്കുന്നത് കാണാന്‍ താന്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്ന് സുരഭി പറയുന്നു. താന്‍ ബൂ എന്ന് വിളിക്കുന്ന സുജിത്തിന്റെ നഷ്ടം ഒരിക്കലും നികത്താനാകില്ലെന്നും സുരഭി കുറിച്ചു. 

'പകരം വയ്ക്കാനില്ലാത്ത ഒരു ശൂന്യത എന്റെ ആത്മാവില്‍ അവശേഷിപ്പിച്ചാണ് നീ മടങ്ങുന്നത്. എന്റെ പ്രിയപ്പെട്ട ബൂ, നീയും നിന്റേതായ മധുരതരമായ വ്യക്തി പ്രഭാവലയവും എന്റെ മാത്രമല്ല നിന്നോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള എല്ലാവരുടെയും ഹൃദയം കീഴടക്കിയിട്ടുണ്ട്. പ്രിയപ്പെട്ടവരെയെല്ലാം കണ്ണീരിലാഴ്ത്തിയാണ് നീ ഈ ലോകം വിട്ടു പോകുന്നത്. നിന്നെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം അറിയാതെ എന്റെ കണ്ണുകള്‍ നിറയുന്നു. കാരണം നീ ഇങ്ങനെ പോകാന്‍ പാടില്ലാത്തതായിരുന്നു. ഇനിയും കാലങ്ങളോളം നീ ഇവിടെ എന്നോടൊപ്പം ഉണ്ടായിരിക്കേണ്ടതായിരുന്നു.  

നീ സുന്ദരമായി വാര്‍ധക്യം പ്രാപിക്കുന്നതും കഠിനമായി പൊരുതി നിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതും കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു.  ഇനി ഞാന്‍ ആരെയാണ് 'ബൂ' എന്ന് വിളിക്കുന്നത്?  ഞാന്‍ കണ്ണ് നീറുന്നതുവരെ ചിരിക്കാന്‍ വേണ്ടി മണ്ടന്‍ തമാശകള്‍ പറയാന്‍ ഇനി ആരുണ്ട്?  നിന്റെ മഹത്വം ഈ ലോകം അറിയണമെന്ന് ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കഴിവുള്ളവരില്‍ ഒരാളാണ് നീ. ഗായകന്‍, നര്‍ത്തകന്‍, നടന്‍, വാഗ്മി, നല്ല മനുഷ്യന്‍ എന്ന നിലയില്‍ നിന്നെക്കാള്‍ നല്ലൊരാളെ ഞാന്‍ കണ്ടുമുട്ടിയിട്ടില്ല. നിന്നെ പരിചയമില്ലാത്തവര്‍ക്ക് ഇതൊന്നും അറിയില്ലായിരിക്കും,  പക്ഷേ എന്റെ ബൂ, നിന്നെ അറിയുന്നവരില്‍ നീ എന്നെന്നും ജീവിക്കും.

സുജിത്ത് രാജ് കൊച്ചുകുഞ്ഞ്, നിന്നെ അറിയാവുന്നവര്‍ ആഘോഷിക്കുന്ന ഒരു പവര്‍ ഹൗസാണ് നീ. ഒരു പക്ഷേ ഇന്‍ഡസ്ട്രി നിന്നെ തിരിച്ചറിഞ്ഞില്ലെങ്കിലും അടുത്തറിയാവുന്നവര്‍ക്ക് മിന്നിത്തിളങ്ങുന്ന ഒരു താരമാണ് നീ.  ഇനി ഇപ്പോള്‍ നീ സ്വര്‍ഗത്തെ പ്രകാശമാനമാക്കേണ്ട സമയമാണ് എന്ന് എനിക്ക് തോന്നുന്നു.  ഞാന്‍ എന്നെന്നും നിന്നെ സ്‌നേഹിക്കും എന്റെ പ്രിയപ്പെട്ട ബൂ.''-സുരഭി വിഷ്ണു കുറിച്ചു.

sujith surendran passed away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES