Latest News

ആദ്യ ദിനത്തെക്കാള്‍ നാലിരട്ടി കളക്ഷനുമായി രണ്ടാം ദിനം; കേരളത്തിലും ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി 'സു ഫ്രം സോ'

Malayalilife
 ആദ്യ ദിനത്തെക്കാള്‍ നാലിരട്ടി കളക്ഷനുമായി രണ്ടാം ദിനം; കേരളത്തിലും ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി 'സു ഫ്രം സോ'

കേരളത്തില്‍ വീണ്ടും ഒരു കന്നഡ ചിത്രം തരംഗമാകുന്നു. കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടിയുടെ ലൈറ്റര്‍ ബുദ്ധ ഫിലിംസ് നിര്‍മ്മിച്ച 'സു ഫ്രം സോ' എന്ന ചിത്രത്തിന്റെ മലയാളം പതിപ്പ് ആണ് ഇപ്പോള്‍ കേരളത്തില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടി കുതിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിനത്തിലെ ആദ്യ ഷോ മുതല്‍ തന്നെ വമ്പന്‍ പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയുമാണ് ചിത്രത്തിന് ലഭിച്ചത്. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഈ ചിത്രം, അടുത്തകാലത്ത് പ്രേക്ഷകരുടെ മുന്നിലെത്തിയ ഏറ്റവും മികച്ച കോമഡി എന്റെര്‍റ്റൈനെര്‍ കൂടിയാണ്. ആദ്യ ദിനം ചിത്രത്തിന് ലഭിച്ച ബോക്‌സ് ഓഫീസ് കളക്ഷന്റെ നാലിരട്ടിയാണ് രണ്ടാം ദിനം ചിത്രത്തിന് കേരളത്തില്‍ നിന്നും ലഭിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തില്‍ എത്തിച്ചത്.

ആദ്യ ദിനത്തെക്കാള്‍ കൂടുതല്‍ ഷോകളാണ് ചിത്രം രണ്ടാം ദിനം കേരളത്തില്‍ കളിച്ചത്. മൂന്നാം ദിനമായ ഞായറാഴ്ചയും  വമ്പന്‍ പ്രേക്ഷക പിന്തുണയോടെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അതിഗംഭീരമായാണ് മലയാളം ഭാഷയില്‍ ചിത്രം ഡബ്ബ് ചെയ്തിരിക്കുന്നത് എന്നതും ഈ വിജയത്തില്‍ നിര്‍ണ്ണായകമായിട്ടുണ്ട്. ഒരു മലയാള ചിത്രം കാണുന്ന അതേ ഫീലോടെ ഈ ചിത്രവും ആസ്വദിക്കാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കുന്നുണ്ടെന്ന് അവരുടെ പ്രതികരണങ്ങള്‍ പറയുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം അഭിനേതാക്കളുടെ പ്രകടന മികവ് കൊണ്ടും സാങ്കേതിക പൂര്‍ണ്ണത കൊണ്ടും ഗംഭീര സിനിമാനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. 

കന്നഡയിലും ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ജെ.പി. തുമിനാട് ആണ്. അദ്ദേഹം തന്നെയാണ് ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിരിക്കുന്നതും. ശനീല്‍ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ , രാജ് ബി ഷെട്ടി എന്നിവരും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. രാജ് ബി. ഷെട്ടിക്കൊപ്പം ശശിധര്‍ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ചന്ദ്രശേഖര്‍ ക്യാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് നവാഗതനായ സുമേദ് ആണ്. എഡിറ്റിംഗ്- നിതിന്‍ ഷെട്ടി, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, പശ്ചാത്തല സംഗീതം- സന്ദീപ് തുളസിദാസ്, പ്രൊഡക്ഷന്‍ ഡിസൈന്‍- സുഷമ നായക്, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ - ബാലു കുംത, അര്പിത് അഡ്യാര്‍, സംഘട്ടനം- അര്‍ജുന്‍ രാജ്, സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, കളറിസ്റ്റ്- രമേശ് സി.പി., കളര്‍ പ്ലാനെറ്റ് സ്റ്റുഡിയോസ്.

Read more topics: # സു ഫ്രം സോ
su from so collection

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES