Latest News

മലയാള സിനിമ ലോകത്ത് ചുവടുവയ്ക്കുന്ന നവാഗത പ്രതിഭകള്‍ എക്‌സ്ട്രാ ഡീസന്റ് മൂവി ലൊക്കേഷനില്‍; സുരാജിനും അണിയറപ്രവര്‍ത്തകര്‍ക്കും ഒപ്പം  സംവദിച്ച് കുട്ടികള്‍

Malayalilife
 മലയാള സിനിമ ലോകത്ത് ചുവടുവയ്ക്കുന്ന നവാഗത പ്രതിഭകള്‍ എക്‌സ്ട്രാ ഡീസന്റ് മൂവി ലൊക്കേഷനില്‍; സുരാജിനും അണിയറപ്രവര്‍ത്തകര്‍ക്കും ഒപ്പം  സംവദിച്ച് കുട്ടികള്‍

സൗത്ത് ഇന്ത്യന്‍ ഫിലിം അക്കാദമിയിലെ ആക്ടിംഗ് , ഡബ്ബിംഗ് , സ്‌ക്രീന്‍പ്ലേ , സ്റ്റില്‍ ഫോട്ടോഗ്രാഫി സ്റ്റുഡന്‍സ് തങ്ങളുടെ  കോഴ്സ് പൂര്‍ത്തിയാക്കിയതിന്റെ  ഭാഗമായി മാജിക് ഫ്രെയിംസ് നിര്‍മിക്കുന്ന 31മത്  ചിത്രമായ E D - Extra Decent  മൂവി ലൊക്കേഷനിലെത്തി ചിത്രീകരണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണുകയും താരങ്ങളുമായി ആശയ വിനിമയം നടത്തുകയും ചെയ്തു. 

മലയാള സിനിമാ ലോകത്ത് ചുവടുവയ്ക്കുന്ന  നവാഗത പ്രതിഭകള്‍ക്ക് താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, ഡയറക്ടറും അഭിനേതാവുമായ റാഫി , ശ്യാം മോഹന്‍ , ഗ്രേസ് ആന്റണി, സുധീര്‍ കരമന, സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍ , സൗത്ത് ഇന്ത്യന്‍ ഫിലിം അക്കാദമി നിര്‍മാതാവും ഫൗണ്ടറും ആയ ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്ന് ബാഡ്ജ് നല്‍കി ഓരോ സ്റ്റുഡന്റിനെയും അനുമോദിച്ചു.

 ED യിലെ താരങ്ങള്‍ സൗത്ത് ഇന്ത്യന്‍ ഫിലിം അക്കാദമിയിലെ പുതിയ പ്രതിഭകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് സിനിമാ ലോകത്തേക്ക് സ്വാഗതം ചെയ്തു.

students visit ed movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES