2014ല്‍ പുറത്തിറങ്ങിയ '1983' ഏറെ ശ്രദ്ധേയമായ ചിത്രമായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറെ അറിയാത്ത സുശീല ഇപ്പോഴും സോ്ഷ്യല്‍മീഡിയയയില്‍ നിറയാറുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം സുശീലയെയും രമേശനെയും ഒരുമിച്ച് കണ്ട കൗതുകത്തിലാണ് ആരാധകര്‍. സൃന്ദ പങ്കുവച്ച നിവിന്‍ പോളിക്കൊപ്പമുള്ള ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
'സുശിലയും രമേശനും പാരലല്‍ യൂണിവേഴ്‌സില്‍' എന്ന ക്യാപ്ഷനോടെയാണ് സൃന്ദ ചിത്രങ്ങള്‍ പോസ്റ്റു ചെയ്തത്. ആരാധകരടക്കം നിരവധിപേരാണ് ചിത്രത്തില്‍ ലൈക്കും കമന്റുമായെത്തുന്നത്. നടി നിക്കി ഗല്‍റാണിയും ചിത്രത്തില്‍ കമന്റു ചെയ്തിട്ടുണ്ട്. 1983യിലെ മറ്റൊരു നായികായിരുന്നു നിക്കി.