Latest News

ഇതര മതസ്ഥനെ പ്രണയിച്ചു; കാല് തിരിച്ചൊടിച്ചു; ആത്മഹത്യയ്്ക്ക് ശ്രമിച്ചു; മനസ്സ് തുറന്ന് ശ്രീയ

Malayalilife
ഇതര മതസ്ഥനെ പ്രണയിച്ചു; കാല് തിരിച്ചൊടിച്ചു; ആത്മഹത്യയ്്ക്ക് ശ്രമിച്ചു; മനസ്സ് തുറന്ന്  ശ്രീയ

ലയാളികള്‍ക്ക് സുപരിചിതയായ താരമാണ്  ശ്രീയ അയ്യര്‍. അവതാരകയായും നടിയായുമെല്ലാം ശ്രീയ തന്റെതായ  സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ചെംനാൽ ഇന്ന്   മലയാളികള്‍ക്ക് ശ്രീയയെ കൂടുതല്‍ അറിയുന്നത് ബോഡി ബില്‍ഡര്‍ എന്ന നിലയിലാണ്. ഒരുപാട് വെല്ലുവിളികളെ  തന്റെ വ്യക്തിജീവിതത്തില്‍ നേരിടേണ്ടി വന്നിട്ടുണ്ട് ശ്രീയയ്ക്ക്.എന്നാൽ ഇപ്പോൾ  ശ്രീയ തന്റെ ജീവിതത്തിലെ വിഷമം നിറഞ്ഞ കാലഘട്ടത്തെക്കുറിച്ച് മനസ് തുറക്കുകയാണ്. ഫ്‌ളവേഴ്‌സ് ചാനലിലൂടെ ഒരു കോടി എന്ന പരിപാടിയില്‍ എത്തിയപ്പോഴാണ് താരം മനസ് തുറന്നത്.

തന്റെ ശ്രദ്ധ ഇപ്പോള്‍ ഫുള്‍ടൈം ഫിറ്റ്നസാണ് എന്നാണ് ശ്രീയ പറയുന്നത്. ഫിറ്റ്നസ് ഇനാഗുറേഷനൊക്കെ പോവാറുണ്ടെന്നും ശ്രീയ പറയുന്നുണ്ട്. പിന്നാലെ തനിക്ക് ജീവിതത്തില്‍ പരാജയമുണ്ടായത് എവിടെയാണെന്നും ശ്രീയ വെളിപ്പെടുത്തുന്നുണ്ട്. എനിക്ക് റിലേഷന്‍ഷിപ്പിലാണ് പരാജയമുണ്ടായത എന്നാണ് ശ്രീയ പറയുന്നത്. അതേസമയം, കൊച്ചിയില്‍ താമസിച്ചിരുന്ന സമയത്ത് ജീവിതം തള്ളിനീക്കാന്‍ വലിയ പാടായിരുന്നു. മാനസികവും ശാരീരികവുമായി ഒരുപാട് ബുദ്ധിമുട്ടുകള്‍ അന്ന് അനുഭവിക്കേണ്ടി വന്നിരുന്നു. ഇന്നതൊക്കെ മറന്നു എന്നാണ് താരം പറയുന്നത്. പിന്നാലെ പ്രണയത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ സംഭവങ്ങളുമെല്ലാം ശ്രീയ തുറന്നു പറയുന്നുണ്ട്.

''കൊച്ചിയിലേക്ക് മാറിയ സമയത്തായിരുന്നു ഒരു പ്രണയത്തിലേക്ക് എത്തിയത്. ഹൃദയം കൊണ്ട് അടുത്തു എന്നതിനേക്കാള്‍ നാട്ടുകാരെ ഭയന്ന് അടുത്തു എന്ന് പറയുന്നതാവും ശരി. വേറെ കാസ്റ്റായിരുന്നു. നാട്ടിലും വീട്ടിലുമെല്ലാം പ്രശ്നമായിരുന്നു. റിലേഷന്‍ഷിപ്പില്‍ ഫെയിലറാവണ്ട എന്ന് കരുതി പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്'' എന്നാണ് ശ്രീയ പറയുന്നത്. താന്‍ അവതാരികയായിരുന്ന കാലത്തെക്കുറിച്ചും അന്ന് താന്‍ എങ്ങനെയായിരുന്നു ജീവിച്ചിരുന്നതെന്നും ശ്രീയ പറയുന്നുണ്ട്. എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തതിന് ശേഷം കുറിച്ച് കഴിഞ്ഞാണ് ചെക്ക് ഒക്കെ കൈയ്യില്‍ കിട്ടുന്നത് എന്നാണ് ശ്രീയ പറയുന്നത്. അരമണിക്കൂര്‍ എപ്പിസോഡാണെങ്കില്‍ 1200-1500 ഒക്കെയാണ് കിട്ടുന്നത്. ആ പൈസ കിട്ടിയാലേ തനിക്ക് ഭക്ഷണം കഴിക്കാന്‍ പറ്റമായിരുന്നുള്ളൂവെന്നാണ് ശ്രീയ ഓര്‍ക്കുന്നത്,

കണക്ക് കൂട്ടിയാണ് ഞാന്‍ ഭക്ഷണം കഴിക്കുന്നത്. ആദ്യം കപ്പയായിരിക്കും പിന്നെ പാനിപൂരിയാവും. സാധാരണ വെഡ്ഡിങ് ആണെങ്കില്‍ പോലും ഞാന്‍ ഏറ്റെടുക്കുമായിരുന്നു എന്നും ശ്രീയ ഓര്‍ക്കുന്നു. അങ്ങനെയായിരുന്നു വാടകയ്ക്കുളള പണമം കണ്ടെത്തിയിരുന്നതെന്നും ശ്രീയ പറയുന്ന്ു. താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെക്കുറിച്ചും ശ്രീയ പറയുന്നുണ്ട്്. വിഷാദം കൂടിയപ്പോഴായിരുന്നു താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ശ്രീയ പറയുന്നത്. ഇതിനിടെ ശ്രീയയുടെ ഭൂതകാലം കുത്തിപ്പൊക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടോയെന്ന് ശ്രീകണ്ഠന്‍ നായര്‍ ചോദിച്ചപ്പോള്‍ അത് മാത്രമേയുള്ളൂവെന്നാണ് ശ്രീയ പറയുന്നത്.

റിലേഷന്‍ കഴിഞ്ഞ് കുറച്ചുനാള്‍ രണ്ടുമൂന്ന് വര്‍ഷമൊക്കെ ഒറ്റയ്ക്ക് നില്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ശ്രീയ പറയുന്നു. ആ കാലത്ത് അമ്മ ആരും അറിയാതെ ഫോണില്‍ വിളിക്കുമായിരുന്നുവെന്നും വല്ലതും കഴിച്ചോ മോളേയെന്നൊക്കെ ചോദിക്കുമായിരുന്നു എന്നും താരം പറയുന്നു. അതേസമയം തന്റെ അച്ഛനും ചേട്ടനുമൊന്നും മിണ്ടത്തില്ലായിരുന്നുവെന്നും ്ശ്രീയ പറയുന്നു. പങ്കാളിയില്‍ നിന്നും ഏറ്റുവാങ്ങിയ പീഡനങ്ങളെക്കുറിച്ചും ശ്രീയ മനസ് തുറക്കുന്നുണ്ട്. പ്രണയത്തില്‍ എനിക്ക് വിലയില്ല എന്നായപ്പോഴാണ് ഞാന്‍ പിന്‍വാങ്ങിത്തുടങ്ങിയത് എന്നാണ് താരം വ്യക്തമാക്കുന്നത്. പോലീസ് സ്റ്റേഷനിലോ അല്ലെങ്കില്‍ സുഹൃത്തുക്കളിലൂടെയോ ആയി ഞാന്‍ ഉപദ്രവത്തെക്കുറിച്ച് പറയുമെന്നായപ്പോഴാണ് ശാരീരിക ഉപദ്രവം കൂടിയത് എന്നും ശ്രീയ ഓര്‍ക്കുന്നു. കേസ് വരും, ഇറങ്ങിപ്പോവുമെന്നായപ്പോഴാണ് എന്റെ കാലൊടിച്ചതെന്നും ശ്രീയ പറയുന്നു. കാല് തിരിച്ച് ഒടിക്കുകയായിരുന്നു. ഇടയ്ക്ക് മൂക്കില്‍ ഇടിച്ച് സ്റ്റിച്ച് ഇടേണ്ടി വന്നിട്ടുണ്ടെന്നും തന്നെ ബെല്‍റ്റ് കൊണ്ടൊക്കെ തല്ലുമായിരുന്നുവെന്നും ശ്രീയ വെളിപ്പെടുത്തുന്നു.
 

Read more topics: # sreeya iyer ,# words about her life
sreeya iyer words about her life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക