വിമാനത്താവളത്തില്‍വച്ച് ശാരീരികാവശത; നടന്‍ ശ്രീനിവാസനെ വിദഗ്ധ ചികിത്സക്കായി ആസ്റ്ററിലേക്ക് മാറ്റി

Malayalilife
topbanner
വിമാനത്താവളത്തില്‍വച്ച് ശാരീരികാവശത; നടന്‍ ശ്രീനിവാസനെ വിദഗ്ധ ചികിത്സക്കായി ആസ്റ്ററിലേക്ക് മാറ്റി

ലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തുമൊക്കെയാണ് ശ്രീനിവാസന്‍, മലയാള സിനിമയില്‍ ഇപ്പോഴും സജീവമായ അദ്ദേഹത്ത ഇപ്പോള്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്തകള്‍ എത്തുകയാണ്.. ചെന്നൈയിലേക്ക് പോകാന്‍ നെടുമ്പാശേരിയില്‍ നിന്നും ഫ്‌ളൈറ്റ് കയറുന്നതിന് തൊട്ടുമുമ്പാണ് ശ്രീനിവാസന് ശാരീരിക അവശതയുണ്ടായത്.

മലയാളികളുടെ പ്രിയ നടനായ ശ്രീനിവാസനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ആരാധകരില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം. ചെന്നൈയിലേക്ക് പോകാനിരിക്കുകയായിരുന്നു. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം വിമാനത്തില്‍ കയറുന്ന സമയത്താണ് നടന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ വിമാനത്താവള ജീവനക്കാര്‍ ഇടപെട്ട് ശ്രീനിവാസനെ അങ്കമാലി എല്‍ എഫ് ആശുപത്രിയില്‍ എത്തിച്ചു.

ഇവിടെ നിന്നും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് താരത്തെ മാറ്റി. നേരത്തെ മുതല്‍ ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടറുടെ ചികിത്സയിലാണ് ശ്രീനിവാസന്‍. താരത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള കൂടുതല്‍ വിവരം പുറത്തു വന്നിട്ടില്ല. കഴിഞ്ഞ ജനുവരിയില്‍ ഡബ്ബിങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്  താരം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഡബ്ബിംങ്ങിനായി ലാല്‍ മീഡിയയില്‍ എത്തിയപ്പോഴായിരുന്നു അന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഏറെക്കാലത്തിനു ശേഷം ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ടില്‍ പിറന്ന ഞാന്‍ പ്രകാശാന്‍ തിയേറ്ററില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ഫഹദ് ഫാസില്‍, നിഖിത എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതിന് പുറമെ ചില ചിത്രങ്ങളിലും ശ്രീനിവാസന്‍ വേഷമിട്ടു. അതിന്റെ ഡബ്ബിംഗിനായാണ് ലാല്‍ മീഡിയയില്‍ എത്തിയപ്പോഴായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആരോഗ്യസ്ഥിതി വീണ്ടെടുത്ത താരം തുടര്‍ന്ന് വീണ്ടും ഷട്ടിങ്ങില്‍ ജീവമാകുകയായിരുന്നു. ഇപ്പോള്‍ വീണ്ടും താരത്തിന് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതോടെ ആരാധകര്‍ ആശങ്കയിലായിരിക്കുകയാണ്.
 

Read more topics: # sreenivasan,# hospital admitted
sreenivasan hospital admitted

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES