ടി ജി രവിയുടെ മരുമകള്‍; നടന്‍ ശ്രീജിത്ത് രവിയുടെ ഭാര്യ; അദ്ധ്യാപന ജോലി ഉപേക്ഷിച്ച് അഭിനയത്തിലേക്ക്; ആട്ടം സിനിമയിലൂടെ വെളളിത്തിരയിലേക്ക്; 1000 ബേബീസ് വെബ്‌സീരിസീലൂടെ കൈയ്യടി നേടുന്ന സജിത ശ്രീജിത്തിനെ അറിയാം

Malayalilife
 ടി ജി രവിയുടെ മരുമകള്‍; നടന്‍ ശ്രീജിത്ത് രവിയുടെ ഭാര്യ; അദ്ധ്യാപന ജോലി ഉപേക്ഷിച്ച് അഭിനയത്തിലേക്ക്; ആട്ടം സിനിമയിലൂടെ വെളളിത്തിരയിലേക്ക്; 1000 ബേബീസ് വെബ്‌സീരിസീലൂടെ കൈയ്യടി നേടുന്ന സജിത ശ്രീജിത്തിനെ അറിയാം

ടി ജി രവിയുടെ പാരമ്പര്യം പിന്‍തുടര്‍ന്ന് മകന്‍ ശ്രീജിത്ത് രവിയും സിനിമാ ലോകത്തേക്ക് എത്തി. ശ്രീജിത്തിലൂടെ ഇപ്പോള്‍ ഭാര്യ സജിതയും അഭിനയ ലോകത്ത് തിളങ്ങുകയാണ്.ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ച '1000 ബേബീസ്' എന്ന വെബ് സീരിസില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെ സജിതയും അവതരിപ്പിച്ചിട്ടുണ്ട്.

കോവിഡ് കാലമാണ് തന്നെ നടിയാക്കിയതെന്നാണ് സജിത പറയുക. ലോക്ക്ഡൗണ്‍ കാലത്ത് ശ്രീജിത്തിനൊപ്പം സജിത ചെയ്‌തൊരു ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ  തട്ടാന്‍ ഭാസ്‌കരനെയും സ്‌നേഹലതയേയും ചിത്രങ്ങളിലൂടെ റീക്രിയേറ്റ് ചെയ്യുകയായിരുന്നു സജിതയും ശ്രീജിത്തും. പിന്നാലെ ശ്രീജിത്തിനൊപ്പം ഏതാനും ഷോര്‍ട്ട് മൂവികളിലും സജിത അഭിനയിച്ചു. അവ ശ്രദ്ധിക്കപ്പെട്ടതോടെ സജിതയ്ക്ക് നിരവധി പരസ്യചിത്രങ്ങളില്‍ നിന്നും ക്ഷണം വന്നു തുടങ്ങി. 

തൃശൂര്‍ ദേവമാതാ സ്‌കൂളില്‍ പ്ലസ് ടു അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു സജിത. മോഡലിംഗില്‍ തിളങ്ങുന്നതിനൊപ്പം സിനിമാ അവസരങ്ങളും വന്നതോടെ ജോലി ഉപേക്ഷിച്ചു. ഇപ്പോള്‍ അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സജിത.

ആട്ടം എന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ടിന്റെ ഭാര്യയുടെ വേഷം ചെയ്തു. ഉണ്ണി മുകുന്ദന്‍ നായകനാവുന്ന 'മാര്‍ക്കോ' എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്,' സജിതയുടെയും ശ്രീജിത്തിന്റെയും മകന്‍ റിതുന്‍ജെയ്‌നും സിനിമയില്‍ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്റെ രണ്ടാമത്തെ മകനും മാത്യു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അനിയനുമായി അഭിനയിച്ചത് റിതുന്‍ജെയ്ന്‍ ആയിരുന്നു. 

അച്ഛനും അമ്മയ്ക്കും ഒപ്പം യൂട്യൂബ് ചാനലിനു വേണ്ടി ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചാണ് റിതുനും അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. 

sreejith ravis wife sajitha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES