എന്റെ മക്കള്‍ ഒരുനാള്‍ മലയാള സിനിമയിലെ മിന്നുന്ന താരങ്ങളായി മാറും.. പു്ഞ്ചിരി തൂകിയ മുകവും ചുവന്നകണ്ണമുള്ള മലയാളത്തിന്റെ നയകന്‍ സുകുമാരന്‍ ഒരുനാള്‍ പറഞ്ഞവാക്കുകളാണ്..അച്ഛന്റെ ആ വാക്കിനെ അക്ഷരംപ്രതി മക്കള്‍ പാലിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛനോട് നല്‍കിയ ആ വാക്കിന്റെ നീതിയാണ് മലയാള സിനിമയ്ക്ക് ഇ്ന്ന് ലഭിച്ച യുവ സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജ്. നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നിങ്ങനെ തന്റെ പകര്‍ന്നാട്ടങ്ങള്‍ അനശ്വരം തന്നെ.
പൃഥ്വിരാജ് സുകരുമാരന്‍ നായകനായി തിളങ്ങിയപ്പോള്‍ പകരക്കാരനില്ലാത്ത പ്രതിനായകറോളിലും ഹാസ്യറോളിലും പിന്നീട് നായകറോളുമെല്ലാം വെള്ളിത്തിരയില്‍ മിന്നുന്ന പ്രകടനമാണ് ഇന്ദ്രജിത്ത് സുകുമാരനും കാഴ്ചവച്ചത്. മലയാളത്തിന്റെ സൂപ്പര്‍താരങ്ങളില്‍ ഒരാളായി പൃഥ്വിരാജ് സുകുമാരന്‍ എന്ന നടന് വളരുവാന്‍ അധികം നാളുകള്‍ വേണ്ടി വന്നില്ല. പൃഥ്വിരാജ് സൂപ്പര്‍താരമായ കഥ ഇങ്ങനെയാണ്.
അഭിനയ ശൈലിയിലെ വേറിട്ട പ്രകടനം കൊണ്ടും തീഷണമായ നോട്ടങ്ങള്‍ കൊണ്ടുപോലും ആദ്യകാല മലയാളസിനിമയിലെ വെന്നിക്കൊടി പാടിച്ച നടനാണ് സുകുമാരന്‍. നടി മല്ലികയെ വിവാഹം ചെയ്ത ശേഷം ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നീ രണ്ട് ആണ്‍മക്കള്‍ താരദമ്പതികള്‍ക്ക് പിറന്നു. പൃഥ്വിയുടേയും ഇദ്രന്ദജിത്തിന്റേയും കൗമാരകാലഘട്ടത്തിലാണ് സുകുമാരന്‍ മലയാള സിനിമയില്‍ നിന്ന് വിടപറഞ്ഞത്. 250ലധികം സിനിമകളില്‍ നായകനായും പ്രതിനായകനായും തിളങ്ങിയ സുകുമാരന്‍ 1997ലാണ് വിടപറയുന്നത്.
പ്രതിസന്ധിയിലും തളരാതെ രണ്ടുമക്കളെ മല്ലികാ സുകുമാരനെന്ന നടി പഠിപ്പിച്ചു. 1986ല്‍ പടയണി എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച ഇന്ദ്രജിത്ത് സുകുമാരന്‍ ഊമപെണ്ണിന് ഉരിയാടപ്പയ്യന്‍ എന്ന ചിത്രത്തിലൂടെയാണ് ശക്തമായ പ്രതിനായക റോളില്‍ കാലങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ ചുവടുറപ്പിച്ചത്.
പിന്നീട് ഇതേ വര്‍ഷം തന്നെ മീശമാധവനിലെ പൊലീസ് കഥാപാത്രമായ ഈപ്പന്‍ പാപ്പച്ചി, മിഴിരണ്ടിലും എന്ന ചിത്രത്തിലെ ഡോ.അരുണ്‍ തുടങ്ങി ശ്രദ്ധേയ വേഷങ്ങള്‍. സുകുമാരനെ പോലെ തന്നെ അഭിനയവൈഭവത്തിന്റെ വിളനിലമായിരുന്നു ഇന്ദ്രജിത്ത് സുകുമാരനും. അതിന് ഉദാഹരണങ്ങളാണ് പ്രതിനായകറോളുകള്‍. ചാന്ത് പൊട്ടിലെ കൊമ്പന സുകുമാരന്‍ മുതല്‍ ശ്രദ്ധേയമായ അനവധി കാഥാപാത്രങ്ങള്‍. ഇതേ അവസരത്തില്‍ തന്നെയാണ് കോമഡി വേഷത്തിലും നായകവേഷത്തിലും താരം മലയാളത്തിലെത്തിയത്.
ചേട്ടനും അനുജനും ഒരുമിച്ചെത്തിയ ക്ലാസ്മേറ്റ്സില്‍ പയസ് ജോര്‍ജ്ജ് എന്ന കഥാപാത്രം പൃഥ്വിരാജിനെ പോലെ നായക പ്രാധാന്യം നേടിയെടുക്കുകയും ചെയ്തു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലെ വട്ടന്‍ പൊലീസുകാരനായി എത്തിയ ഇന്ദ്രജിത്തിന്റെ കഥാപാത്രവും വേറിട്ട് നില്‍ക്കുന്നതായിരുന്നു. മലയാള സിനിമയില്‍ നിരവധി വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് മലയാളത്തിന്റെ മുന്‍നിര നായികയായ പൂര്‍ണിമയെ താരം വിവാഹം കഴിക്കുന്നത്. ചേട്ടന്റെ കഥ ഇങ്ങനെയാണെങ്കില്‍ അനുജന്റെ കഥ കിടിലോകിടിലം തന്നെയാണ്. ജേഷ്ടന്‍ മലാള സിനിമയിലേക്ക് കാല്‍വച്ച അതേവര്‍ഷം തന്നെയാണ് പൃഥ്വിയും സിനിമയിലേക്ക് ആദ്യമായി എത്തുന്നത്.ലോഹിതദാസിന്റെ സംവിധാനത്തിലിറങ്ങിയ ചക്രത്തിലാണ് ആദ്യമായി അഭിനയിച്ചത് എങ്കില്‍ പോലും 2002ല്‍ രഞ്ജിത്തിന്റെ സംവിധാനത്തിലെത്തിയ നന്ദനത്തിലൂടെ മനു എന്ന കഥാപാത്രമായി അരങ്ങേറ്റം.
ആദ്യം തഴഞ്ഞു പിന്നെ ചേര്‍ത്ത് നിര്‍ത്തി
റിലീസ് ചെയ്തതാകട്ടെ നക്ഷത്രകണ്ണുള്ള രാജകുമാരന്‍ അവള്‍ക്കുണ്ടൊരു രാജകുമാരി എന്നി സ്റ്റോപ്പ് വയലന്‍സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് നന്ദനം പക്ഷേ പുറത്തിറങ്ങിയത്. ഈ ചിത്രങ്ങളിലെ അഭിനയം കണ്ട് പലരും പൃഥ്വിയെ തഴഞ്ഞു. ശരീരഭാഷയും മെയ്വഴക്കവും ശരിയാകാത്ത നായകനെന്ന് പോലും പരിഹസിച്ചു. എന്നാല്‍ ഇവയില്‍ തളരാത്ത പൃഥ്വിയുടെ മാസ് പ്രകടനമാണ് പുതിയ മുഖം എന്ന ചിത്രത്തിലൂടെ പൃഥ്വി നേടിയെടുത്ത.് അക്ഷരാര്‍ത്ഥത്തില്‍ മലയാളത്തില്‍ ഒരു പുതിയ നടന്റെ ജനനം എന്നത് പൃഥ്വിയിലൂടെ ഇവിടെ തുടങ്ങുകയും ചെയ്തു. സെക്കിക്ക് റോളായ കോളജ് പയ്യന്‍ ആക്ഷനിലും പാട്ടിലും ഡാന്‍സിലും അഭിനയത്തിലും ഒരുപോലെ തിളങ്ങിയപ്പോള്‍ മലയാളികള്‍ കൈയ്യടിച്ചു. സൂപ്പര്‍താരങ്ങള്‍ അടക്കിവാണ് മലയാളത്തിലേക്ക് മറ്റൊരു നായകന്റെ എന്‍ട്രി കൂടിയായിരുന്നു ഈ ചിത്രങ്ങള്‍.
സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയും ചലച്ചിത്രവ്യവസായികളുടെ സംഘടനകളും തമ്മില്‍ 2004-ല്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടായ വേളയില്‍ തിലകന്‍, ലാലു അലക്സ്, സുരേഷ് കൃഷ്ണ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം വിമത ചേരിയില്‍ നിലയുറപ്പിച്ച് പൃഥ്വിരാജ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നുധ5പ. വിമതരെ അണിനിരത്തി വിനയന്‍ സംവിധാനം ചെയ്ത സത്യം എന്ന ചിത്രത്തില്‍ നായകനും പൃഥ്വിയായിരുന്നു.2002-ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെ അറുപതിലധികം ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. സ്റ്റോപ്പ് വയലന്‍സ് (2002), സ്വപ്നക്കൂട് (2003), ക്ലാസ്‌മേറ്റ്സ് (2006), വര്‍ഗ്ഗം (2006), വാസ്തവം (2006), തിരക്കഥ (2008), ഉറുമി (2011) എന്നിവ പൃഥ്വിരാജ് അഭിനയിച്ച ചില മലയാളചിത്രങ്ങളായിരുന്നു.
നായകനേയും വെല്ലുന്ന സംവിധാന മികവ്
അനന്ദഭദ്രത്തിലെ അനന്തന്റെമാസ്മരിക പ്രകടനത്തിലൂടെ പ്രണയനായകനെ എത്തിച്ചപ്പോള്‍ എന്നു നിന്റെ മൊയ്തീനടക്കം മിന്നുന്ന മറ്റ് പ്രകടനങ്ങളും. ചോക്ലേറ്റ് ലോലിപ്പോപ്പ് തുടങ്ങി യുവാക്കളുടെ മനസില്‍ ഇടം നേടിയ നായകനായി മാറാന്‍ പൃഥ്വിക്ക് അധികസമയം വേണ്ടിവന്നിരുന്നില്ല.2009 ന് ശേഷം പൃഥ്വി സീരിയസ് സിനിമകളിലൂടെ ട്രാക്ക് മാറ്റി പരീക്ഷിച്ചു.ഉദാഹരണങ്ങളാണ് മെമ്മറീസ്, മുംബൈ പൊലീസ്, തുടങ്ങി ചിത്രങ്ങള്‍. മമ്മൂട്ടിക്കൊപ്പം പോക്കിരിരാജയിലെ അനുജനായി എത്തിയപ്പോള്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാന സംരഭത്തിന് ചുവടുറപ്പിച്ചത്. ലൂസിഫറില്‍ ലാലിനൊപ്പം പൃഥ്വി അഭിനയിക്കുകയും ചെയ്തു.
ഒരു വര്‍ഷം നാല് പടങ്ങളില്‍ അഭിനയിക്കുമ്പോള്‍ സാമ്പത്തികമായി രക്ഷപ്പെട്ട സിനിമകള്‍ ആദ്യഘട്ടത്തില്‍ കുറവായിരുന്നെങ്കില്‍ പോലും പൃഥ്വിയുടെ അഭിനയ യാത്രയില്‍ ഈ പേടി മാറികിട്ടി. സംവിധായകര്‍ക്ക് ധൈര്യമായി സമീപിക്കാവുന്ന കഥാപാത്രമായിരുന്നു പൃഥ്വി ചെയ്യുന്നതെല്ലാം. ലാല്‍ ജോസ് റോഷന്‍ ആന്‍ഡ്രൂസ്, ജിത്തു ജോസഫ്, ശ്യാമ പ്രസാദ് ലിജോ ജോസ് പല്ലിശ്ശേരി, കമല്‍, തുടങ്ങി കേരളത്തിലെ സംവിധായക നിരയിലെല്ലാം പൃഥ്വി അഭിനയിക്കുകും ചെയ്തു. നടന്‍, ഗായകന്‍ എന്നീ നിലകളില്‍ തുടരുമ്പോള്‍, ആഗസ്റ്റ് സിനിമാസിലൂടെയും പിന്നീട് പൃഥ്വിരാജ് പ്രൊഡക്ഷനിലൂടെയും നിര്‍മ്മാ രംഗത്തേക്ക്. ലൂസിഫറിലൂടെയും എമ്പുരാനിലൂടെയും സംവിധാന രംഗത്തേക്കും പൃഥ്വിയുടെ കരിയര്‍ ട്രാക്ക്.
പൃഥ്വി അവസാനമായി അരങ്ങിലെത്തിയത് നയന്‍, ബ്രദേഴ്സ് ഡേ എന്നി സിനിമകളിലാണ്. ഇനി കരാറിലൊപ്പിട്ട പ്രോജക്ടുകളില്‍ കാളിയന്‍ മുതല്‍ ആട് ജീവിതം, ഡ്രൈവിങ്ങ് ലൈസന്‍സ് വരെയുള്ള നീണ്ട ലിസ്റ്റുകളും. രണ്ട് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം നേടി. 2006ല്‍ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യത്തെ പുരസ്‌കാരം, 2013ല്‍ സെല്ലുലോയിഡിലൂടെ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്‌കാരവും ലഭിച്ചു.
അയാളും ഞാനും തമ്മില്‍, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം. 2005ല്‍ കനാ കണ്ടേന്‍ എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ട് തമിഴ് ചലച്ചിത്രരംഗത്തും അഭിനയിച്ചു തുടങ്ങി. പാരിജാതം (2005) ,മൊഴി (2007) , രാവണന്‍ (2010) എന്നിവ പൃഥ്വിരാജ് അഭിനയിച്ച ചില തമിഴ് ചലച്ചിത്രങ്ങളാണ്. 2010-ല്‍ പോലീസ് പോലീസ് എന്ന തെലുഗു ചിത്രത്തിലും അഭിനയിച്ചു. 2012ല്‍ അയ്യ എന്ന ഹിന്ദി ചിത്രത്തില്‍ അഭിനയിച്ച് ബോളിവുഡില്‍ അരങ്ങേറ്റം അറിയിച്ചു.