ബസ് കണ്ടക്ടറായ സജീവനായി സൗബിന്‍; മെഡിക്കല്‍ ഷോപ്പ് ജീവനക്കാരിയായ ലിജി മോളായി നമിത; ബോബന്‍ സാമുവല്‍ ചിത്രം ആരംഭിച്ചു

Malayalilife
 ബസ് കണ്ടക്ടറായ സജീവനായി സൗബിന്‍; മെഡിക്കല്‍ ഷോപ്പ് ജീവനക്കാരിയായ ലിജി മോളായി നമിത; ബോബന്‍ സാമുവല്‍ ചിത്രം ആരംഭിച്ചു

സൗബിന്‍ ഷാഹിര്‍, നമിതാ പ്രമോദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബോബന്‍ സാമുവല്‍സം വിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റ് ഒമ്പത് ബുധനാഴ്ച്ച മുളന്തുരുത്തിയില്‍ ആരംഭിച്ചു.അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യുവാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. 

തികഞ്ഞ ഒരു കുടുംബകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ബസ് കണ്ടക്ടറായ സജീവന്‍, ഭാര്യ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരിയായ ലിജിമോളുടേയും ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതി.
തികച്ചും സാധാരണക്കാരായ ജീവിതത്തിലുടെ അവരുടെ കാഴ്ച്ചപ്പാടുകള്‍ക്കൊപ്പം നിന്നുകൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം.

ഭര്‍ത്താവിനെ അകമഴിഞ്ഞു സ്‌നേഹിക്കുന്ന ഒരു ഭാര്യയുടേയും അതിനോട് പൊരുത്തപ്പെട്ടു പോകുവാന്‍ ശ്രമിക്കുന്ന ഭര്‍ത്താവിന്റെയും കഥ രസാ കരവും ഹൃദയസ്പര്‍ശിയുമായ മുഹൂര്‍ത്തങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.ദിലീഷ് പോത്തനും, ശാന്തികൃഷ്ണയും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ഈ ചിത്രത്തില്‍.

മനോജ്.കെ.യു. വിനീത് തട്ടില്‍, ദര്‍ശന സുദര്‍ശന്‍, ശ്രുതി ജയന്‍, ആര്യ എന്നിവരും പ്രധാന കഥാപാത്രണളെ അവതരിപ്പിക്കുന്നു.ജക്‌സന്‍ ആന്റണിയുടെ കഥക്ക് അജീഷ് തോമസ് തിരക്കഥ രചിച്ചിരിക്കുന്നു 'സിന്റോസണ്ണിയുടെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചനാണു് ഈണം പകര്‍ന്നിരിക്കുന്നത്.
ഛായാഗ്രഹണം - വിനോദ് മേനോന്‍ '
കലാസംവിധാനം -സഹസ് ബാല
മേക്കപ്പ് - ജിതേഷ് പൊയ്യ
കോസ്റ്റും ഡിസൈന്‍  അരുണ്‍ മനോഹര്‍ 
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ജിജോ ജോസ്.
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - അമീര്‍ കൊച്ചിന്‍
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - പ്രതിഷ് മാവേലിക്കര:
പ്രൊഡക്ഷന്‍ മാനേജര്‍ - അഭിജിത്ത്.കെ.എസ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍.
മുളന്തുരുത്തി.മാള, അന്നമനട, എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.
വാഴൂര്‍ ജോസ്
ഫോട്ടോ ഗിരി ശങ്കര്‍

boban samuel New films

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES