രാധികയുടെ വേര്‍പാടില്‍നിന്നും ഞങ്ങളുടെ കുടുംബം ഇനിയും കരകയറിയിട്ടില്ല; രാധിക തിലകിന്റെ ഓര്‍മകളില്‍ തേങ്ങി സുജാത മോഹന്‍

Malayalilife
topbanner
രാധികയുടെ വേര്‍പാടില്‍നിന്നും ഞങ്ങളുടെ കുടുംബം ഇനിയും കരകയറിയിട്ടില്ല; രാധിക തിലകിന്റെ ഓര്‍മകളില്‍ തേങ്ങി സുജാത മോഹന്‍

ലയാളത്തിന്റെ പ്രിയ ഗായികയായിരുന്നു രാധിക തിലക്. എന്നാല്‍ വെറും 45ാം വയസില്‍ അര്‍ബുദ ബാധയെ തുടര്‍ന്ന് രാധിക ലോകത്തോട് വിട പറയുന്നത്. രാധിക മരിച്ചിട്ട് നാലുവര്‍ഷം പൂര്‍ത്തിയാകുകയായിരിക്കയാണ്. രാധികയുടെ ഓര്‍മ്മകളില്‍ ജീവിക്കുകയാണ് ഭര്‍ത്താവ് സുരേഷ് കൃഷ്ണയും മകള്‍ ദേവികയും. ഇപ്പോള്‍ താന്‍ അനുജത്തിയെപ്പോലെ കണ്ട് രാധികയുടെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കയാണ്  ഗായിക സുജാത മോഹന്‍.

2015 സെപ്റ്റംബര്‍ 20നായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മലയാളികളുടെ പ്രിയ ഗായിക രാധിക അന്തരിച്ചത്. 70ലധികം ചലച്ചിത്രഗാനങ്ങള്‍് രാധിക ആലപിച്ചിട്ടുണ്ട്. രോഗമെത്തിയതോടെ സംഗീതരംഗത്ത് നിന്നും വിട്ടുനില്‍ക്കുകയായിരുന്നു രാധിക. മെക്കാനിക്കല്‍ എഞ്ചിനീയറായ സുരേഷ് കൃഷ്ണനാണ് രാധികയുടെ ഭര്‍ത്താവ്. ദേവികയാണ് മകള്‍. ഇപ്പോഴും അമ്മയുടെ ഓര്‍മ്മകളിലാണ് ദേവിക ജീവിക്കുന്നത്. സംഗീതലോകത്ത്  എല്ലാവരോടും സ്‌നേഹം കാത്തു സൂക്ഷിച്ചിരുന്ന ആളായിരുന്നു രാധിക. ഇന്നും രാധികയുടെ വേര്‍പ്പാട് അടുത്ത സുഹൃത്തുക്കള്‍ക്കും സംഗീത ആസ്വാദകര്‍ക്കും വിട്ടുമാറിയിട്ടില്ല. ഇപ്പോള്‍ തന്റെ അനുജത്തിയെ പോലെ സ്‌നേഹിച്ച രാധികുടെ വേര്‍പാടിനെക്കുറിച്ച് ഗായിക സുജാത ഓര്‍മ്മകള്‍ പങ്കുവയ്ച്ചിരിക്കയാണ്. മഴവില്‍ മനോരമയിലെ സൂപ്പര്‍ ഫോര്‍ എന്ന പരിപാടിയില്‍ വച്ചാണ് സുജാത മനസ്സുതുറന്നത്.

വേണുഗോപാലിനൊപ്പം രാധിക തിലക് ആലപിച്ച ഒറ്റയാള്‍പ്പട്ടാളത്തിലെ മായാമഞ്ചലില്‍ എന്ന ഗാനം ഷോയുടെ ഭാഗമായി മത്സരാര്‍ത്ഥികളിലൊരാള്‍ അവതരിപ്പിച്ചു. എന്റെ അനിയത്തി പാടിയ പാട്ടാണ് എന്നു പറഞ്ഞുകൊണ്ടായിരുന്നു സുജാത രാധിക തിലകിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചത്. അവള്‍ ആഗ്രഹിച്ച രീതിയില്‍ സിനിമാമേഖലയില്‍ വളരാന്‍ കഴിഞ്ഞില്ല. പക്ഷെ, പാടിയ പാട്ടുകളിലെല്ലാം അവള്‍ അവളുടെ കയ്യൊപ്പ് ഇട്ടിട്ടാണ് പോയത്. ഒരു ചേച്ചിയെ ഒരുപാട് ആരാധിക്കുന്ന അനിയത്തി ആയിരുന്നു രാധികയെന്നും സുജാത പറയുന്നു. വൈകുന്നേരങ്ങളിലാണ് താന്‍ അവളെ ഒരുപാട് മിസ് ചെയ്യാറുള്ളത്. വൈകുന്നേരം താന്‍ ടെറസില്‍ നടക്കാന്‍ പോകാറുണ്ടെന്നും ആറുമണി മുതല്‍ ആറര വരെ രാധികയുമായി ഫോണില്‍ സംസാരിക്കുമായിരുന്നുവെന്നും സുജാത പറയുന്നു. തങ്ങള്‍ അന്യോന്യം എല്ലാം പറയുമെന്നും സുജാത കൂട്ടിച്ചേര്‍ക്കുന്നു. ഇവിടെ നടക്കുന്ന കാര്യങ്ങള്‍ രാധികയും ചെന്നൈയിലെ കാര്യങ്ങള്‍ താനും പറയും. രാധികയ്ക്ക് വയ്യാതെ വീട്ടില്‍ ഇരിക്കേണ്ടി വന്ന സമയത്തും ഇങ്ങനെ വര്‍ത്തമാനം പറയാറുണ്ടായിരുന്നുവെന്നും രാധികയുടെ വേര്‍പാടില്‍ നിന്നും തങ്ങളുടെ കുടുംബം ഇതുവരെയും കരകയറിയിട്ടില്ലെന്നും സുജാത പറയുന്നു. നിറകണ്ണുകളോടെയാണ് സുജാത രാധികയെക്കുറിച്ച് പറഞ്ഞത്.

Read more topics: # singer sujatha,# in memories,# of radhika thilak
singer sujatha in memories of radhika thilak

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES