എനിക്ക് ആ വ്യക്തിയുമായി യാതൊരു ബന്ധവുമില്ല; അയാളുടെ ജീവിത രീതിയെ ഒരുതരത്തിലും അംഗീകരിക്കുന്നില്ല; രണ്ട് ഭാര്യമാരുള്ള ആ അര്‍മാന്‍ ഞാന്‍ അല്ല; പ്ലീസ് എന്നെ ടാഗ് ചെയ്യുന്നത് നിര്‍ത്തൂ; അഭ്യര്‍ത്ഥിനയുമായി ബോളിവുഡ് ഗായകന്‍ അര്‍മാന്‍ മാലിക്

Malayalilife
topbanner
 എനിക്ക് ആ വ്യക്തിയുമായി യാതൊരു ബന്ധവുമില്ല; അയാളുടെ ജീവിത രീതിയെ ഒരുതരത്തിലും അംഗീകരിക്കുന്നില്ല; രണ്ട് ഭാര്യമാരുള്ള ആ അര്‍മാന്‍ ഞാന്‍ അല്ല; പ്ലീസ് എന്നെ ടാഗ് ചെയ്യുന്നത് നിര്‍ത്തൂ; അഭ്യര്‍ത്ഥിനയുമായി ബോളിവുഡ് ഗായകന്‍ അര്‍മാന്‍ മാലിക്

ബിഗ് ബോസ് ഒ.ടി.ടി റിയാലിറ്റി ഷോയിലുള്ള മത്സരാര്‍ഥി താനല്ലെന്നും
തന്നെ ആളുമാറി ടാഗ് ചെയ്യരുതെന്നും അപേക്ഷിച്ച് ബോളിവുഡ് ഗായകന്‍ അര്‍മാന്‍ മാലിക്. ബിഗ് ബോസ് ഒ.ടി.ടിയിലെ മത്സരാര്‍ത്ഥിയായ യൂട്യൂബര്‍ അര്‍മാന്‍ മാലിക്കിനെ ടാഗ് ചെയ്യുന്ന പോസ്റ്റുകളില്‍ പലരും തന്നെയാണ് ടാഗ് ചെയ്യുന്നതെന്നാണ് ഗായകന്‍ അര്‍മാന്‍ മാലിക് പറയുന്നത്. യൂട്യൂബറുടെ യഥാര്‍ത്ഥ പേര് സന്ദീപ് എന്നാണെന്നും അര്‍മാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

''എല്ലാവര്‍ക്കും നമസ്‌കാരം, കഴിഞ്ഞ കുറച്ചു കാലമായി ഒരു പ്രശ്നം നേരിടുകയാണ്. ആദ്യമൊക്കെ ഈ വിഷയം അവഗണിച്ചു. എന്നാല്‍ ഇപ്പോള്‍ കൈവിട്ടു പോയെന്ന് തോന്നിയതു കൊണ്ടാണ് പ്രതികരിക്കുന്നത്. സന്ദീപ് എന്ന് പേരുള്ള ഒരു യൂട്യൂബര്‍ അര്‍മാന്‍ മാലിക് എന്ന പേര് സ്വീകരിച്ചിരുന്നു.''

''ഇയാള്‍ ഇപ്പോള്‍ ബിഗ് ബോസ് ഒ.ടി.ടി സീസണ്‍ 3യിലെ മത്സരാര്‍ഥിയാണ്. പേരുമായി ബന്ധപ്പെട്ട് ഒരുപാട് ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പലരും എന്നെ തെറ്റായി ടാഗ് ചെയ്യുന്നു. കൂടാതെ ഞങ്ങള്‍ ഒരാളാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തിട്ടുണ്ട്.''

''ഈ അവസരത്തില്‍ ഞാനൊരു കാര്യം വ്യക്തമായി പറയുന്നു, എനിക്ക് ആ വ്യക്തിയുമായി യാതെരു ബന്ധവുമില്ല. അയാളുടെ ജീവിത രീതിയെ ഒരുതരത്തിലും അംഗീകരിക്കുന്നില്ല. പേര് മാറ്റുന്നതോ എന്റെ പേര് സ്വീകരിക്കുന്നതോ എനിക്ക് തടയാന്‍ കഴിയില്ല. ഈ ഒരു സാഹചര്യം തരണം ചെയ്യാന്‍ എന്നെ സഹായിക്കണം.''

''അയാളുമായി ബന്ധപ്പെട്ട പോസ്റ്റുകളില്‍ എന്നെ ടാഗ് ചെയ്യുന്നത് ദയവായി നിര്‍ത്തൂ'' എന്നാണ് അര്‍മാന്‍ മാലിക് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ബിഗ് ബോസ് ഒ.ടി.ടിയിലുള്ള അര്‍മാന്‍ മാലിക് ഹൈദരാബാദ് സ്വദേശിയാണ്. തന്റെ രണ്ട് ഭാര്യമാര്‍ക്കൊപ്പമാണ് ഇയാള്‍ ബിഗ് ബോസില്‍ എത്തിയത്.

singer armaan malik complains

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES