ചുരുക്കം മലയാള ചിത്രങ്ങളിലൂടെ പേരെടുത്ത നടിയായി മാറിയ ആളാണ് ശില്‍പബാല. 2016 ആഗസ്റ്റിലായിരുന്നു ശില്‍പയും കാസര്‍കോഡ് സ്വദേശിയുമായ ഡോ വിഷ്ണു ഗോപാലും തമ്മിലുള്ള വിവാഹം നടന്നത്. ഇതിന് പിന്നാലെ അധികം വൈകാതെ ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞു യാമികയും എത്തി. ഇപ്പോള്‍ രണ്ടുവയസ്സുകാരിയായ യാമിയുടെ വീഡിയോ ശില്‍പ പങ്കുവച്ചിരിക്കയാണ്.
അവതാരകയായും നടിയായുമെല്ലാം തിളങ്ങിനിന്ന സമയത്തായിരുന്നു ശില്‍പയുടെ വിവാഹം. ജീവിതത്തില്‍ വളരെ എന്‍ജോയ് ചെയ്ത് നടന്ന ശില്‍പയുടെ വിവാഹവും കുഞ്ഞുമൊക്കെ നേരേത്തെയായിരുന്നു. എങ്കിലും അമ്മയായതില്‍ ഏറെ സന്തോഷിക്കുന്ന ആളാണ് ശില്‍പ. ഓരോ നിമിഷവും അത് ആസ്വദിക്കുന്ന താരം മകളുടെ വിശേഷങ്ങളെല്ലാം എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിലാവുള്ള രാത്രി എന്ന് അര്‍ഥമുള്ള യാമിക എന്നാണ് കുഞ്ഞിന് ശില്‍പ ഇട്ട പേര്. രണ്ട് വയസ്സ് കഴിഞ്ഞു യാമികയ്ക്ക്. കുഞ്ഞിന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ചുകൊണ്ട് ശില്‍പ്പ എത്താറുണ്ട്. ഇപ്പോള്‍ കുഞ്ഞ് യാമിക ജോണി ജോണി എസ് പപ്പ രസകരമായി പാടുന്ന ഒരു വീഡിയോ ശില്‍പ പങ്കുവച്ചിരിക്കയാണ്. ഭാവിയില്‍ കാണാനായി റെക്കോര്‍ഡ് ചെയ്്ത് വയ്ക്കുന്നുവെന്നും ഇനിയും കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കി എന്റെ മുന്നില്‍ നിന്നും രക്ഷപ്പെടുന്നെന്നും ശില്‍പ കുറിക്കുന്നുണ്ട്. യാമിയുടെ രണ്ടാം പിറന്നാള്‍ ദിനത്തില്‍ ശില്‍പ പങ്കുവച്ച കുറിപ്പും ചിത്രങ്ങളും വൈറലായിരുന്നു.
RECOMMENDED FOR YOU:
no relative items