Latest News

ടോവിനോയുടെ നിര്‍മ്മാണത്തില്‍ സിജു വിത്സന്‍ നായകന്‍; ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആരംഭിച്ചു

Malayalilife
ടോവിനോയുടെ നിര്‍മ്മാണത്തില്‍ സിജു വിത്സന്‍ നായകന്‍; ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആരംഭിച്ചു

സിജുവില്‍സന്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ ഇരുപത്തിയേഴ് ബുനാഴ്ച്ച കണ്ണൂരില്‍ ആരംഭിച്ചു.നഹഗതനായ ഉല്ലാസ് കൃഷ്ണ,യാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.എം.പത്മകുമാര്‍, മേജര്‍ രവി.ശ്രീകുമാര്‍ മേനോന്‍ ,സമുദ്രക്കനിഎന്നിവര്‍ക്കൊപ്പം പ്രധാന സഹായിയായി പ്രവര്‍ത്തിച്ചു കൊണ്ടാണ് ഉല്ലാസ് കൃഷ്ണ ഇപ്പോള്‍ സ്വതന്ത്ര സംവിധായകനാകുന്നത്.

ടൊവിനോ തോമസ് പ്രൊക്ഷന്‍സ് അവതരിപ്പിക്കുന്ന ഈ ചിത്രം റിയോണ റോണ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണ്‍ കു ടിയാന്‍മല, സജ്മനിസാം,  .ബാബുപ്രസാദ്, ബിബിന്‍ ജോഷ്വാ എന്നിവരാണ്,നിര്‍മ്മിക്കുന്നത്.എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - അഭിലാഷ് അര്‍ജനന്‍.തളിപ്പറമ്പ് ഹൊറൈസണ്‍ ഇന്റെര്‍നാഷണല്‍ ഹോട്ടലില്‍ നടന്ന ലളിതമായ ചടങ്ങില്‍
പ്രശസ്ത സംവിധായകന്‍ എം.പത്മകുമാര്‍ സ്വിച്ചോണ്‍ കര്‍മ്മവും സി.പി.എം.സംസ്ഥാന
സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഫസ്റ്റ് ക്ലാപ്പും നല്‍കിക്കൊണ്ടായിരുന്നുതുടക്കം.
നേരത്തേ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍, എം.പത്മകുമാര്‍, എം.രാജന്‍ തളിപ്പറമ്പ് , നിര്‍മ്മാതാക്കള്‍ അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു.

തങ്ങളുടെ നാട്ടില്‍ ചിത്രീകരണത്തിനായി ഈ സംഘ ത്തിന് എല്ലാ സഹായങ്ങളും, പ്രോത്സാഹനവും നല്‍കുമെന്ന് തളിപ്പറമ്പ് എം.എല്‍.എ.കൂടിയായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ തന്റെ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.ജീവിതം ആഘോഷിച്ചു നടക്കുന്ന ചെറുപ്പക്കാരുടെനിത്യജീവിതത്തില്‍ നാം ശീലിച്ചുപോരുന്ന ദിന ചര്യകളില്‍ ചെറിയൊരു മാറ്റം പോലും   നമ്മുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിഫലനങ്ങളാണ് രസാ കരമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

ഒരു മെയില്‍ നഴ്സിന്റേയും .ഫീമെ'യില്‍ നഴ്‌സിന്റേയും ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതി.യുവനിരയിലെ ശ്രദ്ധേയനായ നടന്‍ സിജുവില്‍ സനാണ് നായകന്‍.വേല എന്ന ചിത്രത്തിലൂടെ 'കടന്നു വന്ന നമൃതയാണ് നായിക.സിദ്ദിഖ്,ബാലു വര്‍ഗീസ്,ധീരജ് ഡെന്നി, മനോജ്.കെ.യു., ലെന എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷമണിയുന്നു.ഇവര്‍ക്കൊപ്പം ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു

സന്ധീപ് സദാനന്ദനും, ദീപു .എസ് .നായരുമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം.രാഹുല്‍ രാജ്.
ഛായാഗ്രഹണം - രവിചന്ദ്രന്‍
എഡിറ്റിംഗ് - അഖിലേഷ് മോഹന്‍.
കോസ്റ്റും - ഡിസൈന്‍ - അരുണ്‍ മനോഹര്‍.
മേക്കപ്പ് - ജിത്തു പയ്യന്നൂര്‍.
പ്രൊഡക്ഷന്‍ മാനേജര്‍ നജീര്‍,
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടിവ് - പ്രസാദ് നമ്പ്യാങ്കാവ്.
പ്രൊഡക്ഷന്‍ കണ്‍കോളര്‍- 
പ്രശാന്ത് നാരായണന്‍

കണ്ണൂരും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കും.
വാഴൂര്‍ ജോസ്.
ഫോട്ടോ - ജെഫ്രിന്‍ ബിജോയ്

siju wilson new movie shoot

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES