മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിന്റെ തമിഴ് പതിപ്പ് ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്തു . തമിഴില്‍ ചിത്രത്തിന്റെ പേര് കുബേരന്‍ എന്നാണ്. തമിഴ് താരം രാജ്കിരണ്‍ ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നു.രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെഗാ മാസ് ആയി ഒരുങ്ങുന്ന ചിത്രത്തില്‍ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.
മമ്മൂട്ടിരാജ് കിരണ്‍ കോംപോ തന്നെയാകും സിനിമയുടെ പ്രധാനആകര്‍ഷണം. ദ് മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. രണദിവ് ആണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍. മീന നായികയാകുന്നു. കലാഭവന്‍ ഷാജോണ്‍ ആണ് വില്ലന്‍.ചിത്രത്തെക്കുറിച്ച് മമ്മൂട്ടിയുടെ വാക്കുകള്‍: 'ഷൈലോക്ക് എന്നല്ല ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര്. കഴുത്തറപ്പന്‍, അറുത്തകൈയ്ക്ക് ഉപ്പുതേക്കാത്തവന്‍ അങ്ങനെയൊക്കെയാണ് ഷൈലോക്ക് എന്നതിന്റെ അര്‍ഥം. ആ വാക്കുകള്‍ സിനിമയ്ക്ക് ഉപയോഗിച്ചാല്‍ ഭംഗിയാകാത്തതുകൊണ്ടാണ് ഷൈലോക്ക് എന്ന പേര് ഉപയോഗിച്ചത്. 'ഷൈലോക്ക്' എന്ന പേരില്‍ പ്രശസ്തമായ കഥാപാത്രമുണ്ട്.
അജയ് വാസുദേവിന്റെ മൂന്നാമത്തെ സിനിമയാണ്. പുതിയ രണ്ട് എഴുത്തുകാരാണ് ചിത്രത്തിന്റെ തിരക്കഥ.
മീനയാണ് നായിക. 28 വര്‍ഷത്തിനു ശേഷം രാജ്കിരണും മീനയും ഒന്നിച്ചു അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. വലിയ സിനിമയായാണ് ചിത്രം ഒരുങ്ങുന്നത്. ബജറ്റ് കൂടുതലായതിനാല്‍ കാശൊക്കെ കുറച്ചാണ് മേടിക്കുന്നത്. ഡിസംബര്‍ മാസം റിലീസ് ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു