Latest News

ഷൂട്ടിങിനിടയില്‍ ദേഹാസ്വാസ്ഥ്യം; കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാര്‍ ആശുപത്രിയില്‍

Malayalilife
ഷൂട്ടിങിനിടയില്‍ ദേഹാസ്വാസ്ഥ്യം; കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാര്‍ ആശുപത്രിയില്‍

ന്നഡ സൂപ്പര്‍ താരം ശിവരാജ് കുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ചില ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേഷശിപ്പിച്ചിരുന്നെങ്കിലും അദ്ദേഹത്തെ തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ ചൊവ്വാഴ്ച വീണ്ടും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയായിരുന്നു. 

ഇടയ്ക്കിടെ ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ വരുന്നതോടെ ദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ മാസം വലത് തോളില്‍ വേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശിവ രാജ്കുമാറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

സിനിമ ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഭാര്യയ്ക്കായി പ്രചാരണത്തിന് ശിവ രാജ്കുമാര്‍ ഇറങ്ങുമെന്നാണ് വിവരം. തമിഴില്‍ സൂപ്പര്‍ ഹിറ്റായ രജനി ചിത്രം ജയിലറില്‍ ശിവ എന്ന കാഥാപാത്രമായി എത്തിയ ഞെട്ടിയ്ക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവെച്ചത്.

shiva rajkumar hospitalised

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES